സ്വര്‍ണ കടത്ത്; താമരശ്ശേരി ചുരത്തില്‍ നാലുപേര്‍ പിടിയില്‍

  • Posted By:
Subscribe to Oneindia Malayalam

താമരശ്ശേരി: അനധികൃത സ്വര്‍ണ കടത്ത് ,താമരശ്ശേരി ചുരത്തില്‍ നാലുപേര്‍ പിടിയില്‍. കാറില്‍ കടത്തുകയായിരുന്ന രേഖകളില്ലാത്ത 150ഗ്രാം സ്വര്‍ണ്ണ ഉരുപ്പടി എക്‌സൈസ് സംഘം പിടികൂടി. ചുരം നാലാം വളവിലാണ് സംഭവം.

അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ജെയിംസ് മാത്യുവിന്റെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് സ്വര്‍ണ്ണ ഉരുപ്പടികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കേസ് താമരശ്ശേരി പൊലീസിന് കൈമാറി.

gold

കാറിലുണ്ടായിരുന്ന കോഴിക്കോട് ഹൈലൈറ്റ് സിറ്റിയില്‍ താമസിക്കുന്ന കൊടുവള്ളി കാരാട്ട് അഖില്‍ കെ.റഹീം (22) , കോഴിക്കോട് ഹല്‍വ ബസാര്‍ നേവി ഹൗസില്‍ ഫസീന്‍ (24), കല്ലായി ചെറുമനശ്ശേരി നിഹാദ് നസീര്‍ (23), മോഡേണ്‍ ബസാര്‍ ഫാറൂഖ് ഹൗസില്‍ റമീസ് അഹമ്മദ് (22) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കി.

ചുരത്തില്‍ നടന്ന വാഹനപരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ എം അനില്‍കുമാര്‍, സി ജി ഷാജു, ടി കെ സഹദേവന്‍, വനിതാ എക്സൈസ് ഓഫീസര്‍ ഷിംല എന്നിവരും സംബന്ധിച്ചു.

ജിഹാദ് വധുക്കള്‍ നാട്ടിലേക്ക് മടങ്ങുന്നു... ഐസിസ് തകര്‍ന്നിട്ടല്ല

English summary
4 peoples under custody for gold robbery
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്