• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വീണ്ടും ഉമ്മന്‍ചാണ്ടിയുടെ കരുതല്‍...മൈസൂരുവില്‍ കുടുങ്ങിയ 41 കുരുന്നു മനസുകള്‍ സ്വന്തം വീടുകളിലെത്തി

സുല്‍ത്താന്‍ ബത്തേരി: നീണ്ട കാത്തിരിപ്പിനൊടുവില്‍ മൈസൂരുവില്‍ കുടുങ്ങിക്കിടന്ന 41 കുരുന്നുകള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി. മൈസൂരുവിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സെന്ററില്‍ ചികിത്സയ്ക്ക് പോയ 41 കുട്ടികളും അവരുടെ രക്ഷിതാക്കളുമടങ്ങുന്ന സംഘമാണ് ഇന്നലെ രാവിലെ തിരിച്ചെത്തിയത്. മുത്തങ്ങ വഴി കേരളത്തിലെത്തിയ ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കിയത് മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയാണ്.

cmsvideo
  oommen chandy helps people stuck in mysore | Oneindia Malayalam

  മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ചികിത്സക്കായി മൈസൂരിവില്‍ എത്തിയത്. ചികിത്സ പൂര്‍ത്തിയായെങ്കിലും ലോക്ക് ഡൗണ്‍ പ്രഖ്യാപി്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് നാട്ടിലേക്ക് തിരുച്ചുവരാന്‍ സാധിച്ചിരുന്നില്ല. ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറത്ത് വാടകയ്ക്ക് മുറികള്‍ എടു്ത്താണ് ഇവര്‍ താമസിച്ചിരുന്നത്. ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ ലഭിക്കാതെ ഇവര്‍ കുടുങ്ങിക്കിടക്കുന്ന വിവരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്‍പ്പടെ ധരിപ്പിച്ചിരുന്നു. എന്നാല്‍ യാതൊരുവിധ നടപടിയും ഉണ്ടായിരുന്നില്ല. ഇതോടെ സ്‌റ്റെപ് ഇന്ത്യ ഫൗണ്ടേഷന്‍ മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

  തുടര്‍ന്ന് ഉമ്മന്‍ചാണ്ടി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ ഭക്ഷണങ്ങളും സൗകര്യങ്ങളും എത്തിച്ചുക്കൊടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് ബിവി ശ്രീനിവാസിനെ ചുമതലപ്പെടുത്തി. പിന്നീട് കേരള-കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. കെഎസ്ആര്‍ടിസി ബസ് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും പണം അടച്ചാല്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചെന്ന് സ്റ്റെപ്പ് ഇന്ത്യ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരം ബിവി ശ്രീനിവാസ് ഏര്‍പ്പെടുത്തിയ രണ്ട് ബസുകളിലാണ് ഇവര്‍ തിങ്കളാഴ്ചയോടെ നാട്ടിലെത്തിയത്.

  യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി കെടി അജ്മലാണ് ഇവിടെ നിന്ന് വിവിധ ജില്ലകളിലേക്ക് പോകേണ്ട ബസ് ഏര്‍പ്പാടാക്കിയത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവരെ ഒരു ബസിലും കോഴിക്കോട് ജില്ലയിലുള്ളവരെ മറ്റൊരു ബസിലും എത്തിച്ചു. മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളിലുള്ളവരും സംഘത്തിലുണ്ടായിരുന്നു. ഇവരെ മറ്റ് വാഹനങ്ങളില്‍ അതാത് സ്ഥലങ്ങളില്‍ എത്തിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെയാണ് സംഘം മുത്തങ്ങയില്‍ എത്തിയത്. ഇവര്‍ക്കാവശ്യമായ ഭക്ഷണവും കുടിവെള്ളവും ഒരുക്കിയിരുന്നു.

  നേരത്തെ ലോക്ക് ഡൗണില്‍ കുടുങ്ങിയ കോയമ്പത്തൂരിലെ വിദ്യാര്‍ത്ഥികളെ ഉമ്മന്‍ചാണ്ടി ഇടപെട്ട് നാട്ടിലെത്തിച്ചിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ കണ്ണാശുപത്രിയില്‍ ഒപ്ടോമെട്രി പരിശീലനത്തിന് പോയതാണ് വിദ്യാര്‍ഥിനികള്‍. ഹോസ്റ്റലിലാണ് താമസം. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. കൈവശമുണ്ടായിരുന്ന അവശ്യവസ്തുക്കള്‍ എല്ലാം തീര്‍ന്നു. ഇനിയെന്ത് ചെയ്യുമെന്ന ആലോചനയാണ് മുഖ്യമന്ത്രിയെ വിളിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ലഭിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയാിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും അദ്ദേഹം ലഭ്യമാക്കുകയായിരുന്നു.

  English summary
  41 children trapped in Mysore were brought back to their homeland with the intervention of Oommen Chandy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X