Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ആശങ്ക ഉയരുന്നു.. 44 പേർക്ക് കൂടി ഒമൈക്രോൺ; ആകെ കേസുകൾ 107 ആയി

തിരുവനന്തപുരം; കേരളത്തിൽ ആശങ്ക ഉയർത്തി ഒമൈക്രോൺ രോഗികൾ ഉയരുന്നു. തിരുവനന്തപുരം: 44 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 27 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 7 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. കൊല്ലം 4, കോട്ടയം 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.

122-1627730413.jpg -Proper

എറണാകുളത്ത് 4 പേര്‍ യുഎഇയില്‍ നിന്നും, 3 പേര്‍ യുകെയില്‍ നിന്നും, 2 പേര്‍ ഖത്തറില്‍ നിന്നും, ഒരാള്‍ വീതം സൗത്ത് ആഫ്രിക്ക, ഇസ്രേയല്‍, മാള്‍ട്ട എന്നിവിടങ്ങളില്‍ നിന്നും വന്നതാണ്. കൊല്ലത്ത് 5 പേര്‍ യുഎഇയില്‍ നിന്നും, ഒരാള്‍ ഈസ്റ്റ് ആഫ്രിക്കയില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് 6 പേര്‍ യുഎഇയില്‍ നിന്നും, ഒരാള്‍ ഖത്തറില്‍ നിന്നും വന്നതാണ്. തൃശൂരില്‍ 3 പേര്‍ യുഎഇയില്‍ നിന്നും ഒരാള്‍ യുകെയില്‍ നിന്നും വന്നു. പാലക്കാട് നൈജീരിയ, യുഎഇ എന്നിവിടങ്ങളില്‍ നിന്നും മലപ്പുറത്ത് യുകെ, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നും, കണ്ണൂരില്‍ സ്വീഡന്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്നും, ആലപ്പുഴയില്‍ ഇറ്റലിയില്‍ നിന്നും, ഇടുക്കിയില്‍ സ്വീഡനില്‍ നിന്നും വന്നതാണ്.

Recommended Video

cmsvideo
    Number of omicron patients in the country has crossed one thousand, india is scared of third wave

    ഇതോടെ സംസ്ഥാനത്ത് ആകെ 107 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 41 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 52 പേരും എത്തിയിട്ടുണ്ട്. 14 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്നും വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 29 പേരാണ് യുഎഇയില്‍ നിന്നുമെത്തിയത്. യുകെയില്‍ നിന്നുമെത്തിയ 23 പേര്‍ക്കും ഒമിക്രോണ്‍ ബാധിച്ചു.

    എറണാകുളം 37, തിരുവനന്തപുരം 26, കൊല്ലം 11, തൃശൂര്‍ 9, പത്തനംതിട്ട 5, ആലപ്പുഴ 5, കണ്ണൂര്‍ 4, കോട്ടയം 3, മലപ്പുറം 3, പാലക്കാട് 2, കോഴിക്കോട് 1, ഇടുക്കി 1 എന്നിങ്ങനെയാണ് ജില്ലകളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

    അതിതീവ്ര വ്യാപന ശേഷി ഉള്ളവയാണ്. അതിനാൽ അതീവ ജാഗ്രത പുലർത്തണം. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ തയ്യാറാകണം. കുട്ടിള‍്ക്കുള്ള വാക്സിനേഷൻ രജിസ്ട്രേഷൻ ഞായറാഴ്ച ആരംഭിക്കും. 15,16, 17 വയസുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകുന്നത് ജനവരി 3 ന് ഇവർക്കുള്ള വാക്സിൻ വിതരണം ആരംഭിക്കും. രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ വൈകിയവർക്കായി ഞായറാഴ്ച സ്പെഷ്യൽ വാക്സിനേഷൻ ഡ്രൈവ് നടത്തുന്നുണ്ടെന്നും മന്ത്രി ആറിയിച്ചു.

    നാളെ അഞ്ച് ലക്ഷത്തോളം കൊവാക്സിൻ എത്തും. കുട്ടികൾക്കായി പ്രത്യേകം കൊവിഡ് വാക്സിനേഷൻ സെന്റേഴ്സ് ക്രമീകരിക്കും. കുട്ടികളുടെ രജിസ്ട്രേഷനായി അതത് സ്കൂളുകളുടെ സഹകരണം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ 98 ശതമാനത്തോളം പോർ ഒന്നാം ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. 78.6 ശതമാനം പേർ രണ്ടാം ഡോസ് വാക്സിൻ എടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഒമൈക്രോണിനെതിരെ വാക്സിനേഷനിലൂടെയാണ് പ്രതിരോധം സാധ്യമാകുക. മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്നും മന്ത്രി അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+