കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരവൂര്‍ വെടിക്കെട്ടപകടം; ഒളിവിലായിരുന്ന ക്ഷേത്രഭാരവാഹികള്‍ കീഴടങ്ങി

Google Oneindia Malayalam News

കൊല്ലം: പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിനു ശേഷം ഒളിവിലായിരുന്ന ക്ഷേത്ര ഭാരവാഹികള്‍ കീഴടങ്ങി. ക്ഷേത്രം സെക്രട്ടറിയും പ്രസിഡന്റും അടക്കം ആറ്‌പേരാണ് കീഴടങ്ങിയത്. ക്രൈംബ്രാഞ്ചിനുമുന്നിലാണ് ഇവര്‍ കീഴടങ്ങിയത്. കീഴടങ്ങിയവരെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചതായാണ് വിവരം.

ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് ജയലാല്‍, സെക്രട്ടറി കൃഷ്ണന്‍ കുട്ടി പിള്ള, ഖജാന്‍ജി പ്രസാദ്, സോമസുന്ദരന്‍ പിള്ള, സുരേന്ദ്ര നാഥ പിള്ള, ശിവപ്രസാദ്‌ എന്നിവരാണ് കീഴടങ്ങിയത്. ദുരന്തത്തിനു ശേഷം ഇവര്‍ തെക്കുംഭാഗത്ത് താമസിച്ചിരുന്നതായാണ് വിവരം. നരഹത്യക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ക്ഷേത്ര ഭാരവാഹികളടക്കം 20 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Kollam Fire Works

വെടികെട്ട് ദുരന്തത്തിന്റെ വ്യാപ്തിയേറുകയാണ്. തിങ്കളാഴ്ച മൂന്ന് പേര്‍ മരിച്ചതോടെ മരണസംഖ്യ109 ആയി. ഇതുവരെ 91 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ 61 പേര്‍ ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
ചികിത്സയില്‍ കഴിയുകയാണ്. ഗുരുതരമായി പൊള്ളലേറ്റ ഏഴുപേര്‍ അപകടനില തരണം ചെയ്തിട്ടില്ല.

നൂറിലേറെ പേരുടെ ദാരുണാന്ത്യത്തിന്റെ നടുക്കം മാറാതിരിക്കുകയാണ് പുറ്റിംഗല്‍ ഗ്രാമം. ക്ഷേത്രത്തിന് 60 മീറ്റര്‍ ചുറ്റളവില്‍ 11 വീടുകളാണുള്ളത്. ഇതില്‍ അഞ്ച് വീടുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തകര്‍ന്ന വീടുകളുടെയും വസ്തുക്കളുടെയും കണക്കുകള്‍ ശേഖരിച്ചു വരുന്നതേ ഉള്ളൂ. കിണറിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് ടാങ്കറുകള്‍ക്ക് കുടിവെള്ളം എത്തിക്കുന്നുണ്ട്.

English summary
Five absconding members of the managing committee of the Puttingal Devi temple, where 109 persons were killed in one of the worst temple tragedies in keraka.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X