കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ നിന്ന് മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേയ്ക്ക്

  • By Meera Balan
Google Oneindia Malayalam News

നെടുമ്പാശ്ശേരി: ആഭ്യന്തര യുദ്ധം രൂക്ഷമായ ഇറാഖില്‍ നിന്ന് ഇതുവെരെ 59 മലയാളികളാണ് നാട്ടിലെത്തിയത്. ഇവരില്‍ അധികം പേരും നഴ്‌സുമാരാണ്. ഇനിയും ഒട്ടേറെ നഴ്‌സുമാര്‍ നാട്ടിലേയ്ക്ക് എത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സനിയാഴ്ച 45 നഴ്‌സുമാര്‍ എത്തിയതിന് പിന്നാലെ തിങ്കളും, ചൊവ്വയും 14 മലയാളികള്‍ കൂടിയാണ് മടങ്ങിയെത്തിയത്.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വിദ്യാഭ്യാസ വായപ് എന്നിവ തിരിച്ചടയ്ക്കുന്നതിന് വേണ്ടിയാണ് നഴ്‌സുമാര്‍ ഇറാഖ്് പോലുള്ള രാജ്യങ്ങളിലേയ്ക്ക് പോകുന്നത്. മികച്ച ശമ്പളം വാഗ്ദാനം ചെയ്യപ്പെട്ടാണ് എത്തപ്പെടുന്നതെങ്കിലും ശമ്പള കുടിശ്ശിക പോലും ലഭിയ്ക്കാതെയാണ് നഴ്‌സുമാര്‍ നാട്ടിലേയ്ക്ക് മടങ്ങിയത്.

Nurse

മടങ്ങിയെത്തിയ നഴ്‌സുമാരെ സംബന്ധിച്ചിടത്തോളം ജോലി അനിവാര്യമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ വൈകുകയാണ്.നഴ്‌സുമാരെ നാട്ടിലെത്തിയ്ക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കാണിച്ച താത്പര്യം ഇവരെ പുനരധിവസിപ്പിയ്ക്കുന്നതില്‍ കാട്ടുമോ എന്നതാണ് സംശയം.

ഇതിനിടെ ഇറാഖിലെ ദിയാലയില്‍ കുടുങ്ങി കിടക്കുന്ന 19 നഴ്‌സുമാരെ നാട്ടിലെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലുള്ള നഴ്‌സുമാരാണ് ദിയാലയില്‍ ഉള്ളത്. ആദ്യം ഒന്‍പത് പേരെയും പിന്നീട് പത്ത് പേരെയും നാട്ടിലെത്തിയ്ക്കാനുള്ള നടപടിക്രമങ്ങളാണ് പുരോഗമിയ്ക്കുന്നത്.

ബാഗ്ദാദിലും 11 മലയാളി നഴ്‌സുമാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതുവരെ 316 മലയാളികളാണ് നാട്ടിലേയ്ക്ക് പോകാനുള്ള സന്നദ്ധത പ്രകടിപ്പിച്ച് നോര്‍ക്ക റൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്.

English summary
59 Malayalees return home from Iraq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X