മലപ്പുറത്തെ എട്ട് യൂത്ത് ലീഗുകാരും രണ്ട് ദളിത് ലീഗുകാരും സിപിഎമ്മില്‍ ചേര്‍ന്നു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മലപ്പുറം ജില്ലയിലെ നന്നമ്പ്ര പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി എട്ട് യൂത്ത്‌ലീഗ് പ്രവര്‍ത്തകരും, രണ്ട് ദളിത് ലീഗ് പ്രവര്‍ത്തകരും ലീഗ് വിട്ട് സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചതായി സി.പി.എം നേതാക്കള്‍ അറിയിച്ചു.

സൗദി അറേബ്യയെ തകര്‍ക്കാന്‍ 40 പേര്‍; രഹസ്യനീക്കം പുറത്ത്!! ജനങ്ങളുടെ സഹായം തേടി പോലീസ്‌

യൂത്ത് ലീഗ് പ്രവര്‍ത്തകരായ അശ്വിന്‍ ചാനത്ത്, അനസ്പി.കെ, ഷഫീഖ്, റാഷിദ്, ഷമീല്‍, ആശിഖ്, ജുനൈസ്, ആസിഫ്, ദളിത് ലീഗ് പ്രവര്‍ത്തകരായ അരുണ്‍ജിത്ത്, മനോജ് എന്നിവരുമാണ് ലീഗില്‍ നിന്നും രാജിവച്ചത്.സിപിഎം നന്നമ്പ്ര ലോക്കല്‍ സമ്മേളന പൊതുസമ്മേളന വേദിയില്‍ വച്ച് സിപി എം താനൂര്‍ ഏരിയ സെക്രട്ടറി ഇ ജയന്‍ പ്രവര്‍ത്തകരെ രക്തഹാരമണിയിച്ച് സ്വീകരിച്ചു.

cpm

മലപ്പുറത്തുനിന്നും സി.പി.എമ്മിലെത്തിയ യൂത്ത്‌ലീഗ് പ്രവര്‍ത്തകരെയും ദളിത് ലീഗ് പ്രവര്‍ത്തകരേയും രക്തഹാരമണിയിച്ച് സ്വീകരിച്ചപ്പോള്‍.

കൊടിഞ്ഞിയിലെ ഫൈസല്‍ വധത്തില്‍ ലീഗ് നിലപാട് ആര്‍എസ്എസിനു നുകൂലമായിരുന്നുവെന്ന് ആരോപണം ശക്തമായിരുന്നു. തുടര്‍ന്ന് പല യൂത്ത് ലീഗ് നേതാക്കളും രാജി ഭീഷണി മുഴക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് യൂത്ത് ലീഗില്‍ നിന്നുള്ള രാജിയെന്ന് സി.പി.എം അവകാശപ്പെടുന്നു.


English summary
8 youth league and dhalith league members joined cpm

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്