കേന്ദ്രം അനുവദിച്ച 9 ടണ്‍ ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ സാഹസിക യാത്രയിലൂടെ കേരളത്തിലെത്തിച്ചു
കൊച്ചി: കേന്ദ്രം കേരളത്തിന് അനുവദിച്ച 9 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ ജാര്‍ഖണ്ഡില്‍ നിന്ന് കേരളത്തിലെത്തിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലെ ക്രയോജനിക്ക് ്ങ്കറിലേക്ക് ഓക്‌സിജന്‍ മാറ്റി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ടാങ്കര്‍ പിടിച്ചെടുക്കാനുള്ള ശ്രമം അതിജീവിച്ച് സാഹസികമായാണ് പ്രത്യേക ദൗത്യം സംഘം ഓക്‌സിജനുമായി കേരളത്തില്‍ എത്തിയത്.

കോയമ്പത്തൂര്‍ വ്യോമസേന വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച ജാര്‍ഗണ്ഡിലേക്ക് എയര്‍ലിഫ്റ്റ് ചെയ്ത തങ്കറാണ് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ഓക്‌സിജന്‍ നിറച്ച് റോഡ് മാര്‍ഗം കേരളത്തിലെത്തിയത്. ജാര്‍ഖണ്ഡം, പശ്ചിമ ബംഗാള്‍, ഓഡിഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ട് 2400 കിലോ മീറ്റര്‍ താണ്ടിയാണ് ടാങ്കര്‍ കേരളത്തിലെത്തിയത്.
കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കാര്‍ക്കും മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുമടങ്ങുന്ന ദൗത്യ സംഘത്തിവായിരുന്നു ചുമതല. യാത്രയ്ക്കിടെ ടാങ്കര്‍ പിടിച്ചെടുക്കാന്‍ ഒഡിഷയില്‍ നിന്ന് ശ്രമമുണ്ടായി. സ്വകാര്യ ആശുപത്രിക്കാരാണ് ടാങ്കര്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ആന്ധ്രാപ്രദേശിലും ടാങ്കര്‍ പിടിച്ചെടുക്കാന്‍ ശ്രമം നടന്നു.
യാത്രക്കിടയില്‍ ആന്ധ്രയിലെ ശ്രീകാകുളത്തു വച്ചു വാഹനം ബ്രേക്ക് ഡൌണ്‍ ആയെങ്കിലും ടാറ്റാ ഡീലര്‍ഷിപ് മുഖേന തകരാറുകള്‍ പരിഹരിച്ചു 8 മണിക്കൂറിനകം തന്നെ വാഹനം യാത്ര തുടര്‍ന്നു. കെ.എസ്. ആര്‍.ടി.സി യുടെ പ്രത്യേക പരിശീലനം ലഭിച്ച 3 ഡ്രൈവര്‍മാരും, ഒരു അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടറും ആണ് ടാങ്കര്‍ ലോറിയില്‍ ഉണ്ടായിരുന്നത്.
മെയ് 14 നു നെടുമ്പാശ്ശേരിയില്‍ നിന്നും വിമാന മാര്‍ഗ്ഗം കൊണ്ടുപോകാന്‍ തീരുമാനിച്ച ടാങ്കറുകള്‍ പ്രതികൂല കാലാവസ്ഥ മൂലം 15 നു രാവിലെ കോയമ്പത്തൂര്‍ എയര്‍ ഫോഴ്‌സ് പോര്‍ട്ടില്‍ നിന്നാണ് ലിഫ്റ്റ് ചെയ്തത്. ബെര്‍ണ്‍പൂര്‍ പ്ലാന്റില്‍ നിന്ന് പരിശോധനകള്‍ക്ക് വിധേയമായ ഓക്‌സിജന്‍ ടാങ്കര്‍ ദ്രവീകൃത ഓക്‌സിജന്‍ നിറച്ചു മെയ് 17 നു വെളുപ്പിന് 2 ക്ക് യാത്ര ആരംഭിച്ചത്.












Click it and Unblock the Notifications