എട്ടുമക്കളെ പോറ്റി വളര്‍ത്തി, വലുതായപ്പോള്‍ മക്കള്‍ക്ക് അന്ധയായ അമ്മയെ വേണ്ട, തൊഴുത്തില്‍ തള്ളി
കൊല്ലം: പോറ്റി വളര്‍ത്തി വലുതാക്കിയ എട്ട് മക്കളുണ്ട് ഈ അമ്മയ്ക്ക്. എല്ലുമുറിയെ പണിയെടുത്തും കഷ്ടപ്പെട്ടും പട്ടിണി കിടന്നുമാണ് അമ്മ മക്കളെ വളര്‍ത്തി വലുതാക്കിയത്. എന്നിട്ടോ വാര്‍ധക്യത്തില്‍ അന്ധയായ അമ്മയെ തൊഴുത്തില്‍ വെറും നിലത്ത് തള്ളിയിരിയ്ക്കുകയാണ് മക്കള്‍. ലോകത്ത് ഒരമ്മയ്ക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതെന്ന് കൊട്ടാരക്കര സ്വദേശിയായ കുഞ്ഞമ്മ എന്ന ഈ അമ്മ കരുതുന്നുണ്ടാകും.
കൊട്ടാരക്കര പാലയ്ക്കല്‍ തറയ്ക്കല്‍ കുഞ്ഞമയ്ക്ക് 90 വസായി. രണ്ട് കണ്ണുകളുടേയും കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. എന്തിനും പരസഹായം വേണം. ഈ അവസ്ഥയിലുള്ള അമ്മയെയാണ് മക്കള്‍ തൊഴുത്തില്‍ തള്ളിയത്. തൊഴുത്തിലെ വെറും നിലത്ത് തുണിപോലുമില്ലാതെയാണ് അമ്മ കഴിയുന്നത്.

രണ്ട് പെണ്‍മക്കള്‍ തൊട്ടടുത്ത് തന്നെ താമസിയ്ക്കുമ്പോഴാണ് വാര്‍ധക്യത്തില്‍ ഈ ദുരിതം അനുഭവിയ്‌ക്കേണ്ട അവസ്ഥ അമ്മയ്ക്കുണ്ടായത്. മാതൃഭൂമി ന്യൂസാണ് അമ്മയുടെ ദുരിത ജീവിതം റിപ്പോര്‍ട്ട് ചെയ്തത്. ക്ഷേമനിധി പെന്‍ഷനും കശുവണ്ടി തൊഴിലാളി പെന്‍ഷനും അമ്മയ്ക്ക് കിട്ടുന്നുണ്ട്. എന്നിട്ടും ഉടുതുണി പോലും വാങ്ങാന്‍ കഴിയാതെ തൊഴുത്തില്‍ കഴിയുകയാണിവര്‍.












Click it and Unblock the Notifications