മുഖ്യമന്ത്രി പിണറായി വിജയനെതിരെ എഎ അസീസിന്റെ അശ്ലീല പ്രയോഗം.. വീഡിയോ വൈറൽ

  • Posted By: Anamika
Subscribe to Oneindia Malayalam

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ആര്‍സിപി സംസ്ഥാന സെക്രട്ടറി എഎ അസീസ് വിവാദത്തില്‍. ഐക്യമഹിളാ സംഘം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് എഎ അസീസ് വിവാദ പരാമര്‍ശം നടത്തിയത്. മന്ത്രി തോമസ് ചാണ്ടിയുടെ വിവാദ ഭൂമി ഇടപാടിനെക്കുറിച്ച് പ്രസംഗിക്കുന്നതിനിടെയായിരുന്നു അശ്ലീല പരാമര്‍ശം. തോമസ് ചാണ്ടിക്കും പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനമാണ് എഎ അസീസ് നടത്തിയത്. തോമസ് ചാണ്ടി കാശ് കൊടുത്ത് മന്ത്രി ആയതാണ്. അക്കാരണം കൊണ്ട് തന്നെ മന്ത്രിയെ പുറത്താക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഇല്ലെന്നായിരുന്നു അസീസ് പ്രസംഗിച്ചത്.

ദിലീപിനൊപ്പമെന്ന് അടിവരയിട്ട് ഇന്നസെന്റ്.. എന്നിട്ടും ജയിലിൽ പോയി കാണാത്തതിന് കാരണമുണ്ട്!

asees

കാവ്യയില്ലാതെ ദിലീപ് ഗുരുവായൂരിൽ.. താടിയും മുടിയും വെള്ള വേഷവും.. കൂട്ടിന് ഒപ്പം മറ്റൊരാൾ..

തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ കളക്ടര്‍ കൊടുത്ത റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചിരിക്കുകയാണെന്നും എഎ അസീസ് ആരോപിച്ചു. അതേസമയം വേങ്ങര തെരഞ്ഞെടുപ്പ് ദിവസം തന്നെ സോളാര്‍ റിപ്പോര്‍ട്ട് പുറത്ത് വിടുകയും ചെയ്തു. എന്‍സിപി നേതാവായ ഉഴവൂര്‍ വിജയന്റെ മരണത്തിന് പിന്നിലും തോമസ് ചാണ്ടി ആണെന്ന് എഎ അസീസ് ആരോപിച്ചു. തുടര്‍ന്നാണ് തോമസ് ചാണ്ടിയെക്കൊണ്ട് രാജി വെയ്പ്പിക്കാന്‍ പിണറായി വിജയന് ധൈര്യമുണ്ടോ എന്ന അര്‍ത്ഥത്തില്‍ അശ്ലീല പരാമര്‍ശം നടത്തിയത്. ഭൂരിപക്ഷവും സ്ത്രീകൾ പങ്കെടുത്ത പരിപാടിയിലായിരുന്നു നേതാവിന്റെ അശ്ലീല പരാമർശം. എഎ അസ്സീസ്സിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വേഗത്തിലാണ് പ്രചരിക്കുന്നത്.

English summary
RSP leader AA Azees insults Chief Minister Pinarayi Vijayan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്