Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥാപനത്തിലെ സ്ത്രീ പീഡനവും വാര്‍ത്ത... മാതൃഭൂമി ന്യൂസിന് കൊടുക്കണം ഒരു ബിഗ് സല്യൂട്ട്!!!

തിരുവനന്തപുരം: സ്വന്തം സ്ഥാപനങ്ങളില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ പൊതുവേ മാധ്യമങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാറില്ല. എന്തിന് മറ്റ് മാധ്യമങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പോലും ഇതര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല.

എന്നാല്‍ ആ കീഴ് വഴക്കെ പൂര്‍ണമായും തച്ചുതകര്‍ത്ത മാതൃഭൂമി ന്യൂസ് ഒരു വലിയ അഭിവാദ്യം അര്‍ഹിക്കുന്നുണ്ട്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ തങ്ങളുടെ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റിലായ വാര്‍ത്ത മാതൃഭൂമി ന്യൂസ് തന്നെ സംപ്രേഷണം ചെയ്തു.

ആര്‍ത്തവത്തിന്റെ ആദ്യ ദിനത്തില്‍ വനിത ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ച് മാതൃഭൂമി ന്യൂസ് ദേശീയ ശ്രദ്ധ നേടിയത് അടുത്തിടെ ആയിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി പീഡനം

വിവാഹ വാഗ്ദാനം നല്‍കി പീഡനം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന് പറഞ്ഞ് ചാനലിലെ അസിസ്റ്റന്റ് പ്രൊഡ്യൂസര്‍ ആയ യുവതിയാണ് മാധ്യമ പ്രവര്‍ത്തകനായ അമല്‍ വിഷ്ണുദാസിനെതിരെ പരാതി നല്‍കിയത്. കേസില്‍ അമലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

സീനിയര്‍ ന്യൂസ് എഡിറ്റര്‍

സീനിയര്‍ ന്യൂസ് എഡിറ്റര്‍

മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ആയിരുന്നു അമല്‍. മുതിര്‍ന്ന അവതാരകനും. ത്രീജി എന്ന പരിപാടിയും അവതരിപ്പിച്ചിരുന്നു.

പിന്തുണച്ചില്ല, മറിച്ച്

പിന്തുണച്ചില്ല, മറിച്ച്

അത്രയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായിട്ടും ചാനലിന്റെ ഭാഗത്ത് നിന്ന് അമലിന് പിന്തുണയൊന്നും കിട്ടിയില്ല എന്നതാണ് സത്യം. മാധ്യമ പ്രവര്‍ത്തകനെ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

വാര്‍ത്ത മുക്കിയില്ല

വാര്‍ത്ത മുക്കിയില്ല

ഇതൊക്കെ സംഭവിച്ചാലും ഇത്തരം ഒരു വാര്‍ത്ത സ്വന്തം പ്രസിദ്ധീകരണത്തില്‍ നല്‍കുക ആരും പതിവില്ല. എന്നാല്‍ ആ കീഴ് വഴക്കവും മാതൃഭൂമി അട്ടിമറിച്ചു. പീഡന കേസില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനന്‍ അറസ്റ്റിലായ വാര്‍ത്ത ചാനലില്‍ തന്നെ നല്‍കി. പത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പിന്റെ ഒന്നാം പേജിലും വാര്‍ത്ത പ്രസിദ്ധീകരിച്ചു.

എല്ലാ പിന്തുണയും പെണ്‍കുട്ടിയ്ക്ക്

എല്ലാ പിന്തുണയും പെണ്‍കുട്ടിയ്ക്ക്

പരാതി നല്‍കിയ പെണ്‍കുട്ടിയ്ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് മാതൃഭൂമി ന്യൂസ് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനെ അന്വേഷണ വിധേയമായിട്ടാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

പരാതി പറഞ്ഞത് പോലീസിനോട് മാത്രം

പരാതി പറഞ്ഞത് പോലീസിനോട് മാത്രം

യുവതി തങ്ങളുടെ മുന്നില്‍ ഒരു പരാതിയും ഉന്നയിച്ചിട്ടില്ല എന്നും മാതൃഭൂമി ന്യൂസ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നുണ്ട്. സ്ഥാപനത്തിലെ മേലധികാരിക്കോ, വനിത കംപ്ലെയ്ന്റ് കമ്മിറ്റിക്കോ പരാതി നല്‍കാതെ യുവതി നേരിട്ട് പോലീസിനെ സമീപിക്കുകയായിരുന്നു.

ചരിത്രം തിരുത്തിയ തീരുമാനം

ചരിത്രം തിരുത്തിയ തീരുമാനം

മാധ്യമ പ്രവര്‍ത്തകനെ സസ്‌പെന്റ് ചെയ്യുക മാത്രമല്ല, ആ വാര്‍ത്ത ധൈര്യ സമേതം പൊതുസമൂഹത്തെ അറിയിക്കുക കൂടി ചെയ്തിട്ടുണ്ട് മാതൃഭൂമി ന്യൂസ്. കേരളത്തിലെ വാര്‍ത്താ മാധ്യമ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സംഭവം ആണിത്.

മറ്റ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു

മറ്റ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു

തുടക്കത്തില്‍ വണ്‍ഇന്ത്യ അടക്കമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മാത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ മാതൃഭൂമിയില്‍ തന്നെ വാര്‍ത്ത വന്നതോടെ മറ്റ് മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

മാതൃഭൂമിയ്ക്ക് ഒരു ബിഗ് സല്യൂട്ട്

മാതൃഭൂമിയ്ക്ക് ഒരു ബിഗ് സല്യൂട്ട്

ഈ വിഷയത്തില്‍ മാതൃഭൂമി ഒരു ബിഗ് സല്യൂട്ട് തന്നെ അര്‍ഹിക്കുന്നുണ്ട്. മറ്റാരും കാണിക്കാത്ത ധൈര്യം തന്നെയാണ് അവര്‍ ഇതിലൂടെ പ്രകടമാക്കിയത്. വാര്‍ത്തകള്‍ പുറത്ത് വരാതെ മൂടിവയ്ക്കാനാവാത്ത കാലമാണിത് എന്നതിന്റെ സാക്ഷ്യം കൂടിയാണ് മാതൃഭൂമിയുടെ ഈ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+