ശ്രേയാംസ് കുമാര്‍ രാജിവെക്കണം, അധ്യക്ഷനെതിരെ തിരിഞ്ഞ് 10 ജില്ലാ കമ്മറ്റികള്‍:എല്‍ജെഡിയില്‍ തര്‍ക്കം
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഏക അംഗത്തിന് മന്ത്രി സ്ഥാനം ഉറപ്പിക്കാന്‍ കഴിയാതിരുന്നതിന് പിന്നാലെ എല്‍ജെഡിയില്‍ നേതൃത്വത്തിനെതിരെ രൂക്ഷമായി വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റ് ആവശ്യപ്പെട്ടെങ്കിലും ആകെ ലഭിച്ചത് മൂന്നെണ്ണം മാത്രം. അതില്‍ തന്നെ രണ്ടെണ്ണത്തില്‍ പരാജപ്പെട്ടു.
ഇതിന് പിന്നാലെ മന്ത്രിസഭയില്‍ നിന്നും തഴയപ്പെട്ടു. സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാറിന്റെ പിടിപ്പുകേടാണ് ഇതിനെല്ലാം കാരണമെന്നാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ആരോപിക്കുന്നത്.
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

ടേം വ്യവസ്ഥയിലാണെങ്കില്‍ പോലും എല്‍ഡിഎഫിലെ മറ്റ് സഖ്യകക്ഷികള്‍ എല്ലാം മന്ത്രിസഭയില്‍ ഇടം പിടിച്ചു. എന്നാല്‍ കൂത്തുപറമ്പില്‍ നിന്നും വിജയിച്ച എല്‍ജെഡിയുടെ ഏക അംഗം കെപി മോഹനന് മാത്രം മന്ത്രി പദവി ലഭിച്ചില്ല. ജെഡിഎസ് ലയനം എന്ന നിര്‍ദേശം ഉയര്‍ത്തി സിപിഎം ഇത്തരമൊരു നീക്കം നടത്തുമ്പോള്‍ നേതൃത്വത്തിന് ഇതിന് വ്യക്തമായ മറുപടി നല്കാന് പോലും കഴിഞ്ഞില്ലെന്നാണ് പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയരുന്ന വിമര്‍ശനം.

അടുത്ത ടേമിലും രാജ്യസഭാ സീറ്റ് ഉറപ്പിക്കുന്നതിന് വേണ്ടി മന്ത്രിയുടെ കാര്യത്തില്‍ എംവി ശ്രേയാംസ് കുമാര്‍ വിട്ടു വീഴ്ച ചെയ്തെന്ന ആരോപണവും ചില നേതാക്കള്‍ നേരത്തെ ഉയര്‍ത്തിയിരുന്നു. ഇതോടെയെണ് പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാവാന്‍ തുടങ്ങിയത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടേയും കല്‍പ്പറ്റ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി എന്ന നിലയിലേയും തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് എംവി ശ്രേയാംസ് കുമാര്‍ പദവി ഒഴിയണമെന്നാണ് എല്‍ജെഡിയില്‍ ഉയര്‍ന്ന ആവശ്യം. എന്നാല്‍ നേതൃത്വം ഒഴിയാന്‍ എംവി ശ്രേയാംസ് കുമാര്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കോവിഡ് പഞ്ചാത്തലത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന നേതൃയോഗത്തിലായിരുന്നു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും എംവി ശ്രേയാംസ് കുമാര്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. പാര്‍ട്ടിക്ക് മുഴുവന്‍ സമയം പ്രസിഡന്റ് വേണമെന്ന നിലപാട് ഉയര്‍ത്തിയാണ് എംവി ശ്രേയാംസ് കുമാറിന്റെ നീക്കം.

പതിനാല് ജില്ലാകമ്മറ്റികളില്‍ പത്തും ശ്രേയാംസ് കുമാര്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നിലപാട് കാരാണ്. നാലു പേര് ശ്രേയാംസ് കുമാര്‍ മാറിയതുകൊണ്ട് പാര്‍ട്ടിക്ക് പ്രത്യേകിച്ച് ഗുണമുണ്ടാകില്ലെന്ന് നിലപാടെടുത്തു. രാജ്യസഭാഗമായിരിക്കെയാണ് സംസ്ഥാനം പ്രസിഡന്റ് നിയമസഭയിലേക്ക് മത്സരിച്ചത്. തുടര്‍ന്ന് കല്‍പ്പറ്റയില്‍ ദയനീയമായി പരാജയപ്പെട്ടതും പാര്‍ട്ടിക്ക് തിരിച്ചടിയായി.

സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കാതെ മാറി നിന്നിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നെന്നും സംസ്ഥാന ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. തര്‍ക്കം രൂക്ഷമായതോടെ യോഗം തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. അടുത്ത സംസ്ഥാന നേതൃയോഗത്തിന് മുമ്പ് ശ്രേയാംസ് കുമാര്‍ ഒഴിയുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ ദേശീയ നേതൃത്വത്തിന് പരാതി നല്‍കുമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
ചുവപ്പില്‍ അതീവ സുന്ദരിയായി ബിഗ് ബോസം താരം 'ഡാർലിംഗ് കെപി': വൈറല്‍ ചിത്രങ്ങള്‍ കാണാം
ഹോട്ട് ഇൻ ഫിറ്റ്; വർക്ക്ഔട്ട് ചിത്രങ്ങളുമായി ദീപിക ദാസ്
Recommended Video
-
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില












Click it and Unblock the Notifications