കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രത്തില്‍ ഇടം നേടി കേരളം; കമ്പനി മേധാവികളുടെ കോണ്‍ഫറന്‍സ് കടലിനടിയല്‍

കമ്പനി മേധാവികളുടെ കോണഫറൻസ് കടലിനടിയിൽ സംഘടിപ്പിച്ച് കേരളം ചരിത്രത്തിലേക്ക്. കേവളത്ത് തീരത്ത് നിന്നും 50 മീറ്റർ അകലെ ആറ് മീറ്റർ ആഴത്തിലാണ് കോൺഫറൻസ് സംഘടിപ്പിച്ചത്.

  • By Jince K Benny
Google Oneindia Malayalam News

തിരുവനന്തപുരം: ലോകത്താദ്യാമായി കടലിനടിയല്‍ കോണ്‍ഫറന്‍സ് നടത്തി കേരളം ചരിത്രത്തിലേക്ക്. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള കോണ്‍ഫറന്‍സാണ് കടലിനടിയില്‍ ആറ് മീറ്റര്‍ ആഴത്തിലാണ് അഞ്ച് കമ്പനികളിലെ മേധാവികള്‍ കോണ്‍ഫറന്‍സ് നടത്തിയത്. കടല്‍ ജീവിതം സംരക്ഷിക്കുന്നതിനായി തങ്ങളാല്‍ കഴിയുന്നത് ചെയ്യുമെന്ന് അവര്‍ ആ കോണ്‍ഫറസില്‍ പ്രതിജ്ഞ ചെയ്തു.

കടല്‍ ജീവിതം സംരക്ഷിക്കണമെന്നും ആഗോളതാപനം തടയണമെന്നുമുള്ള സന്ദേശം ഉയര്‍ത്തിയാണ് കടലിനടിയില്‍ കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചത്. രാജ ഗോപാല്‍ അയ്യര്‍, ഹേമ മേനോന്‍, ദിനേശ് ടി തമ്പി, ഡോ ശ്യാംകുമാര്‍, റോണി തോമസ് എന്നിവരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. കോവളം ഗ്രൂവ് ബീച്ചില്‍ നിന്നും 50 മീറ്റര്‍ അകലെ ആറ് മീറ്റര്‍ ആഴത്തില്‍ യു ആകൃതിയലുള്ള മേശ ക്രമീകരിച്ചായിരുന്നു കോണ്‍ഫറന്‍സ്.

കടല്‍ മലിനീകരണത്തേയും ഗ്ലോബല്‍ വാമിംഗിനേക്കുറിച്ചും ജനങ്ങളെ ബോധവതിക്കരിക്കുന്നതിനാണ് കടല്‍ സ്‌നേഹികളായ സിഇഒമാര്‍ ഈ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. കടല്‍ മലിനീകരണവും ആഗോളതാപനവും മൂലം ഭൂമി നേരിടുന്ന അപകടകരമായ അവസ്ഥയിലെക്ക് രാജ്യ രാജ്യാന്തര തലത്തിലെ നയങ്ങള്‍ നിര്‍മിക്കുന്ന വരുടെ ശ്രദ്ധയെ ക്ഷണിക്കുന്നതിനാണ് ഈ ശ്രമമെന്ന് ഈ സംരംഭത്തിന് സാങ്കേതിക സഹായം നല്‍കിയ ജാക്‌സണ്‍ പീറ്റര്‍ പറഞ്ഞു.

ബീച്ച് ആന്‍ഡ് മറൈന്‍ എന്‍വിയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ക്ലബ് എന്ന പേരില്‍ ഒരു ക്ലബ് ആരംഭിക്കുകയാണ് 'ഓഷന്‍ ലൗ' ക്യാമ്പയിന്‍ സംഘാടകരുടെ അടുത്ത ലക്ഷ്യം. സമുദ്ര മലിനീകരണം കുറയ്ക്കുന്നതിനായി ഹോട്ടലുകളേയും റിസോര്‍ട്ടുകളേയും ഒരുമിപ്പിക്കുകയാണ് ക്ലബിന്റെ ലക്ഷ്യം. ലോക സമുദ്രദിനമായ ജൂണ്‍ എട്ടിന് ക്ലബ് ഔദ്യോഗികമായി ആരംഭിക്കാനുദ്ദേശിക്കുന്നത്.

English summary
In a first of its kind event across the globe, five CEOs went 6 metres under water to the ocean bed at Kovalam, a famed beach in Kerala, to do a 20-minutes conference on Monday morning, and took a pledge that they will do their best to protect marine life.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X