കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തല തുടര്‍ന്നാല്‍ എ ഗ്രൂപ്പിന് കെ മുരളീധരന്‍-കെസി ജോസഫ് ഫോര്‍മുല; സുധാകരന്‍റെ സാധ്യത അടയും

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തല്‍ കടുത്ത അതൃപ്തിയിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സംസ്ഥാനത്തെ തോല്‍വിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം വലിയ ഇടപെടല്‍ നടത്തിയ ഹൈക്കാന്‍ഡിനും തുല്യ പങ്കാളിത്തമുണ്ടെന്ന് സംസ്ഥാനത്തെ ചില നേതാക്കളുടെ പരാമര്‍ശം ദേശീയ നേതൃത്വത്തിന്‍റെ അതൃപ്തി രൂക്ഷമാക്കി. എന്നാല്‍ യഥാസമയം പാര്‍ട്ടിയില്‍ പുനഃസംഘടന നടക്കാതിരുന്നതാണ് വലിയ പരാജയത്തിലേക്ക് കോണ്‍ഗ്രസിനെ നയിച്ചതെന്നും ഇതിന് കാരണക്കാര്‍ സംസ്ഥാന നേതൃത്വവുമാണെന്നും എഐസിസി കുറ്റപ്പെടുത്തുന്നു. ഏതായാലും തോല്‍വിയുടെ ആഘാതത്തില്‍ നിന്നും കരകയറാന്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ പൊടപൊടിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

തോല്‍വിക്ക് ശേഷവും

തോല്‍വിക്ക് ശേഷവും

കനത്ത തോല്‍വിക്ക് ശേഷവും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് നീക്കങ്ങള്‍ ശക്തമാവുന്നതാണ് കാണാന്‍ കഴിഞ്ഞത്. തോല്‍വിയെ പാര്‍ട്ടിയിലെ എതിര്‍ ഗ്രൂപ്പുകാരെ വെട്ടി നിരത്താനും സ്ഥാനമാനങ്ങള്‍ സ്വന്തമാക്കാനുമുള്ള അവസരമായും ഗ്രൂപ്പുകള്‍ കാണുകയാണ്. ഉമ്മന്‍ചാണ്ടിയുടെ തന്നെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് യോഗം ചേര്‍ന്നതെന്ന വാര്‍ത്ത സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലും ഞെട്ടിച്ചു.

മുല്ലപ്പള്ളി മാറണം

മുല്ലപ്പള്ളി മാറണം

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മുല്ലപ്പള്ളി രാമചന്ദ്രനെ നീക്കണമെന്ന കാര്യത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് ഒരേ മനസ്സാണ്. എന്നാല്‍ ഇരു ഗ്രൂപ്പുകളും കെപിസിസി അധ്യക്ഷനെ മാറ്റുന്ന കാര്യത്തില്‍ തന്ത്രപൂര്‍വ്വമായ ഇടപെടലാണ് നടത്തുന്നത്. തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ചേര്‍ന്ന കെപിസിസി യോഗത്തില്‍ നേതൃത്വത്തിനെതിരെ വലിയ വിമര്‍ശനം ഉയരാതിരുന്നതും ഈ തന്ത്രത്തിന്‍റെ ഭാഗമായിട്ടാണ് വിലയിരുത്തുന്നത്.

ധാരണ

ധാരണ

പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ മുള്ളപ്പള്ളിക്കെതിരെ കടുത്ത വിമര്‍ശനം വേണ്ടെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. നേതൃത്വത്തിനെതിരായ വിമര്‍ശനം ഒഴിവാക്കുന്നതില്‍ രാഷ്ട്രീയകാര്യസമിതി യോഗത്തിന് മുമ്പ് തന്നെ ഇരു ഗ്രൂപ്പുകളും ധാരണയിലെത്തിയിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ചെന്നിത്തല തുടര്‍ന്നാല്‍

ചെന്നിത്തല തുടര്‍ന്നാല്‍

അതേസമയം, പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ എംഎല്‍എമാരുടെ അഭിപ്രായം അറിയാന്‍ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഉടന്‍ സംസ്ഥാനത്തെത്തും. രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ സ്ഥാനത്ത് തുടരട്ടെയെന്നാണ് ഐ ഗ്രൂപ്പ് നിലപാട്. കോണ്‍ഗ്രസിന്‍റെ 21 എംഎല്‍എമാരില്‍ 12 പേരും ഐ ഗ്രൂപ്പുകാരാണ് എന്നതും അനുകൂല ഘടകമാണ്.

വിഡി സതീശന്‍

വിഡി സതീശന്‍

ചെന്നിത്തല മാറണമെന്ന നിര്‍ദേശം വന്നാല്‍ മാത്രം ഐ ഗ്രൂപ്പ് വിഡി സതീശന്‍റെ പേര് പരിഗണിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ഗ്രൂപ്പില്‍ ഏകാഭിപ്രായത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല. സതീശന്‍റെ പേര് ഐ ഗ്രൂപ്പ് ഉയര്‍ത്തിയാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കളുടെ പേരുയര്‍ത്തി അവകാശവാദവുമായി എ ഗ്രൂപ്പും രംഗത്ത് എത്തിയേക്കും.

ഭൂരിപക്ഷ നിലപാട്

ഭൂരിപക്ഷ നിലപാട്

പ്രതിപക്ഷ നേതാവ് സ്ഥാനം എ ഗ്രൂപ്പിന് പോയാല്‍ അത് പാര്‍ട്ടിയില്‍ മേല്‍ക്കൈ നഷ്ടപ്പെടുത്തുമോയെന്ന ആശങ്ക ഐഗ്രുപ്പിനുണ്ട്. അതുകൊണ്ടാണ് രമേശ് ചെന്നിത്തല തന്നെ പദവിയില്‍ തുടരട്ടേയെന്നാണ് ഗ്രൂപ്പില്‍ ഭൂരിപക്ഷവും നിലപാട് സ്വീകരിക്കുന്നത്. മികച്ച രീതിയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നും ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ മാറ്റുന്നത് നീതി കേടാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ചെന്നിത്തല തുടര്‍ന്നാല്‍

ചെന്നിത്തല തുടര്‍ന്നാല്‍

പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടര്‍ന്നാല്‍ കെപിസിസി അധ്യക്ഷ പദവിക്കായി അവകാശ വാദമുന്നയിക്കാനാണ് എ ഗ്രൂപ്പിന്‍റെ നീക്കം. അത്തരമൊരു നീക്കം എ ഗ്രൂപ്പിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ അത് കെപിസിസി അധ്യക്ഷ പദം ലക്ഷമിടുന്ന ഐ ഗ്രൂപ്പുകാരനായ കെ സുധാകരന്‍റെ സാധ്യതകള്‍ക്ക് തടയിടും.

സുധാകരനില്‍ താല്‍പര്യക്കുറവ്

സുധാകരനില്‍ താല്‍പര്യക്കുറവ്

അധ്യക്ഷ സ്ഥാനത്തേക്ക് സുധാകരന്‍ എത്തുന്നതില്‍ എ ഗ്രൂപ്പിന് തീരെ താല്‍പര്യമില്ല. ഐ ഗ്രൂപ്പുകാരനാണെങ്കില്‍ സുധാകരന് അത്ര വലിയ പിന്തുണ സ്വന്തം ഗ്രൂപ്പില്‍ നിന്നും ലഭിക്കുന്നില്ല. ഗ്രൂപ്പ് താല്‍പര്യം നോക്കെ സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നാണ് സുധാകരന് സ്വന്തം ഗ്രൂപ്പില്‍ തന്നെ എതിരാളികളെ സൃഷ്ടിക്കുന്നത്.

കെ മുരളീധരന്‍

കെ മുരളീധരന്‍

സമവായ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ കെ മുരളീധരന്‍റെ അധ്യക്ഷ സ്ഥാനത്തെ പിന്തുണയ്ക്കാനുള്ള ആലോചന എ ഗ്രൂപ്പില്‍ നടക്കുന്നുണ്ട്. നേരത്തെ ഐ ഗ്രൂപ്പുകരാനായ കെ മുരളീധരന് ഇപ്പോള്‍ കൂടുതല്‍ അടുപ്പം എ ഗ്രൂപ്പിനോടാണ്. ഇതിനോടൊപ്പം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം വിട്ടുകൊടുക്കാതിരിക്കാനും എ ഗ്രൂപ്പ് ശ്രദ്ധിക്കും. എംഎം ഹസന്‍ മാറിയാല്‍ കെസി ജോസഫ് ആയിരിക്കും എ ഗ്രൂപ്പ് നോമിനി.

കെസി ജോസഫും

കെസി ജോസഫും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ മുരളീധരന്‍, യുഡിഎഫ് കണ്‍വീനറെ മാറ്റിയാല്‍ പകരം കെ സി ജോസഫ് എന്നതാണ് എ ഗ്രൂപ്പ് ഫോര്‍മുല. പ്രതിപക്ഷ നേതൃസ്ഥാനം രമേശ് ചെന്നിത്തല ഒഴിഞ്ഞാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്നെ ഉയര്‍ത്തിക്കാട്ടും. അപ്പോല്‍ പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനം ഐ ഗ്രൂപ്പിന് വിട്ട് നല്‍കും. പക്ഷെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയില്ല.

നടി പ്രിയ പ്രകാശ് വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
a Group moves to bring K Muraleedharan to KPCC president post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X