ക്ഷേത്രത്തിലെ അന്നദാനത്തിനിടെ ശബരിമല വിഷയം പ്രസംഗിച്ചു; ശോഭാ സുരേന്ദ്രനെ വിശ്വാസികൾ തടഞ്ഞു
Recommended Video
ദില്ലി: ക്ഷേത്രത്തിലെ അന്നദാന ചടങ്ങിനിടെ രാഷ്ട്രീയം പ്രസംഗിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് നേരെ ഭക്തരുടെ പ്രതിഷേധം. ദില്ലിയിൽ വെച്ചാണ് സംഭവം. ന്യൂ ദില്ലിയിലെ രോഹിണി സെക്ടർ 17 അയ്യപ്പ ക്ഷേത്രത്തിൽ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ. ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ഉന്നയിച്ചു തുടങ്ങിയപ്പോഴാണ് ഒരു വിഭാഗം ഭക്തർ ശോഭാ സുരേന്ദ്രനെ തടഞ്ഞത്.
ഉത്സവത്തിന്റെ ഭാഗമായി നടന്ന സമൂഹസദ്യയ്ക്കിടെ സംഘാടകരായ ചില പാർട്ടി പ്രവർത്തകർ രണ്ട് വാക്ക് സംസാരിക്കാനായി ശോഭാ സുരേന്ദ്രന് മൈക്ക് കൈമാറി. തുടർന്നുള്ള പ്രസംഗത്തിൽ ശബരിമല സ്ത്രീ പ്രവേശനവും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സംസാരിച്ച് തുടങ്ങിയപ്പോഴാണ് ഒരു വിഭാഗം ആളുകളെത്തി ശോഭാ സുരേന്ദ്രനെ തടയുകയും ക്ഷേത്രത്തിൽ രാഷ്ട്രീയം പറയേണ്ടെന്ന് നിർദ്ദേശിക്കുകയും ചെയ്തത്.

തുടർന്ന് ചെറിയ രീതിയിൽ വേദിയിൽ വാക്കേറ്റവും നടന്നു. ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർത്ഥിയാണ് ശോഭാ സുരേന്ദ്രൻ. ദില്ലിയിലെ ബിജെപി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി തലസ്ഥാനത്ത് എത്തിയതാണ് ശോഭാ സുരേന്ദ്രൻ.
ശോഭാ സുരേന്ദ്രനെ കൂടാതെ കേരളത്തിലെ ബിജെപി നേതാക്കളായ കെ സുരേന്ദ്രനും സുരേഷ് ഗോപിയും പ്രചാരണത്തിനായി ദില്ലിയിൽ എത്തിയിട്ടുണ്ട്. മലയാളി വോട്ടുകൾ സമാഹരിക്കുകയാണ് ലക്ഷ്യം.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications