Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയോട് പിണങ്ങിയ മൂന്നാംക്ളാസുകരാന്‍ ചെയ്തത്....

ചെറായി: സഹോദരിയോട് അടികൂടിയതിന് അമ്മ വഴക്ക് പറഞ്ഞു. മൂന്നാം ക്ളാസുകാരന്‍ മണിയ്ക്കൂറുകളോളം ഒളിച്ചിരുന്നു. വലഞ്ഞത് ബന്ധുക്കളും പൊലീസും നാട്ടുകാരും. ചെറായി സ്വദേശി സച്ചുവിന്റെ മകന്‍ സല്‍ജുവാണ് അമ്മയെ പേടിപ്പിയ്ക്കാന്‍ ഒളിച്ചിരുന്നത്.

ഉച്ചയോടെയാണ് സഹോദരിയോട് അടിയുണ്ടാക്കിതിന് സല്‍ജിനെ അമ്മ വഴക്ക് പറഞ്ഞു. തുടര്‍ന്ന് ഉച്ചയോടെ സല്‍ജു വീട്ടില്‍ നിന്നിറങ്ങി വളരെ ദൂരെയുളള ഒരിടത്ത് കളിയ്ക്കാന്‍ പോയി. വൈകിട്ട് നാലുമണിയായിട്ടും കുട്ടിയെ കാണാതായതോടെ അമ്മ പരിഭ്രാന്തായായി.

Little Boy

കുട്ടിയെ വഴക്ക് പറഞ്ഞതും കൂടി ഓര്‍ത്തപ്പോള്‍ നാട് വിട്ടപോയതാണെന്നും അപകടം പറ്റിയെന്നുമൊക്കം ഊഹാപോഹങ്ങള്‍ ഉയര്‍ന്നു. അടുത്ത കായലിലോ തോട്ടിലോ കുട്ടി കാല്‍തെറ്റി വീണതാകമെന്ന് കരുതി പൊലീസില്‍ വിരമറിയിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കായലില്‍ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.

രാത്രിയായതോടെ വെളിച്ചം ഇല്ലാതത്തിനാല്‍ കായലിലെ തെരച്ചില്‍ അവസാനിപ്പിച്ചു. നിരാശരായി നാട്ടുകാരും പൊലീസും ഇരിയ്ക്കുമ്പോഴാണ് വീട്ടിലേയ്ക്ക സല്‍ജു എത്തുന്നത്. കുട്ടിയെ കണ്ട് എല്ലാവരുടേയും മുഖത്ത് ഞെട്ടല്‍. ഞെട്ടല്‍ പിന്നെ സന്തോഷത്തിലേയ്ക്ക്

അമ്മ വഴക്ക് പറഞ്ഞതിനാല്‍ അമ്മയെ പേടിപ്പിയ്ക്കാന്‍ വേണ്ടി വളരെ അകലെ മനപ്പൂര്‍വ്വം കളിയ്ക്കാന്‍ പോയതാണെന്ന് കുട്ടി പറഞ്ഞു. അപടകമൊന്നും കൂടതെ കുട്ടി തിരിച്ചെത്തിയതിന്റെ ആശ്വാസത്തില്‍ പൊലീസും ഫയര്‍ഫോഴ്‌സും മടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+