കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശുവും മഗ്ദനലന മറിയവും തമ്മില്‍ വഴിവിട്ട ബന്ധം: സിപിഐ മുഖമാസിക

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഐ മുഖമാസികയില്‍ യേശു ക്രിസ്തുവിനെ അവഹേളിച്ച് കഥ. സിപിഐ മുഖമാസികയായ നവയുഗത്തിലാണ് പെസഹനാളിലെ കുര്‍ബാന എന്ന കഥയില്‍ യേശു ക്രിസ്തുവിനെ അവഹേളിയ്ക്കുന്നത്. യേശുവും മഗ്ദനലന മറിയവും തമ്മില്‍ വഴിവിട്ട ബന്ധമാണുണ്ടായിരുന്നതെന്ന് കഥയില്‍ പരമാര്‍ശിയ്ക്കുന്നു.

ക്‌നാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയതിനെയും ഉയര്‍ത്തെഴുനേല്‍പ്പിനെയും പരിഹസിയ്ക്കുന്നുണ്ട്. സെപ്റ്റംബര്‍ 15 ന് ഇറങ്ങിയ പതിപ്പിലാണ് വിവാദ കഥയുള്ളത്. പെസഹനാളിലെ കുര്‍ബാന എന്ന പേരില്‍ ആര്‍ തുളസീദാസാണ് കഥയെഴുതിയത്.

Jesus

കത്രീന, മറിയാമ്മ എന്നീ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണത്തിലാണ് യേശുവും മഗ്ദനലന മറിയവും തമ്മിലുള്ള ബന്ധത്തെപ്പറ്റി പരാമര്‍ശിയ്ക്കുന്നത്. കഥയില്‍ കത്രീനയുടെ സംശയം ഇങ്ങനെ 'കര്‍ത്താവിനെ തലയില്‍ മുള്‍ക്കിരൂടം തറച്ച് കുരിശ്ശും പേറി തെരുവിലൂടെ നടത്തുമ്പോള്‍ ഇരുവശത്തും തിങ്ങിക്കൂടിയവരുടെ കൂട്ടത്തില്‍ മഗ്ദനലന മറിയം എന്ന വേശ്യ മാത്രം കരഞ്ഞതെന്ന്തിന്?' മറുപടിയും കത്രീന തന്നെ പറയുന്നു.

കര്‍ത്താവ് അവള്‍ക്ക് പഴയ ബാക്കി വല്ലതും കൊടുക്കാനുണ്ടാവും. അത് ഇനി കിട്ടില്ലല്ലോന്ന് ഓര്‍ത്താവും മറിയം കരഞ്ഞത്. കര്‍ത്താവിന് ഇപ്പോഴത്തെ ചില പള്ളി വികാരിമാരുടെ സ്വഭാവമാണെന്നും പറയുന്നു. അത്താഴ വിരുന്നിന് യേശു വിളമ്പിയത് വീഞ്ഞല്ല പട്ടച്ചാരയമാണെന്നും കഥയില്‍ പറയുന്നു.

English summary
A Short story published in CPI Magazine 'Navayugam' criticized Jesus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X