പൊലീസിനെ ഭയന്നോടിയ വിദ്യാര്‍ഥി മരിച്ചത് പ്രേമം കണ്ടത് കൊണ്ടോ ദൃശ്യം കണ്ടത് കൊണ്ടോ?
തൃശൂര്‍: ക്യാമ്പസുകളിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം പ്രേമം സിനിമയാണെന്നാണ് ഡിജിപി ടിപി സെന്‍കുമാര്‍ പറയുന്നത്. എന്നാല്‍ സിനിമകളിലെ ഹീറോയിസം ജീവിതത്തില്‍ അതേപടി ആവര്‍ത്തിയ്ക്കാന്‍ പോന്ന ധൈര്യമൊന്നും കൊളെജ് വിദ്യാര്‍ഥികളില്‍ അധികം പേര്‍ക്കുമില്ല. അതുകൊണ്ടാണ് അവരിപ്പോഴും പൊലീസിനെ ഭയന്ന് ഓടുന്നത്. പൊലീസാകട്ടേ പഴയ പൊലീസ് തന്നെ. വിദ്യാര്‍ഥി സംഘര്‍ഷം ഉണ്ടായാലും സമരമുണ്ടായാലും വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കാനെത്തും.
പൊലീസിനെക്കണ്ട് ഭയന്നോടിയ വിദ്യാര്‍ഥി മരിച്ച സംഭവമാണ് തൃശൂരില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിതെളിയ്ക്കുന്നത്. അക്കിക്കാവ് റോയല്‍ എഞ്ചിനീയറിംഗ് കൊളേജ് വിദ്യാര്‍ഥി ഷെഹിന്‍ മരിച്ച സംഭവത്തില്‍ കുന്ദംകുളത്ത് ഹര്‍ത്താല്‍ ആചരിയ്ക്കുകയാണ്.

കഴിഞ്ഞ ദിവസം രാവിലെ കൊളജില്‍ എസ്എഫ്‌ഐ- കെഎസ് യു സംഘര്‍ഷം ഉണ്ടായിരുന്നു . തുടര്‍ന്ന് വൈകിട്ടോടെ പൊലീസ് കുട്ടികളുടെ താമസസ്ഥലത്ത് തെരച്ചില്‍ നടത്തി. ഇതിനിടെയാണ് ഷെഹിന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത് . രാത്രി എട്ട് മണിയോടെ ഷെഹിനെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് അര്‍ധരാത്രിയോടെ ഒരു സംഘം വിദ്യാര്‍ഥികള്‍ കൊളെജ് അടിച്ച് തകര്‍ത്തു .












Click it and Unblock the Notifications