കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയക്ക് ജാമ്യം കിട്ടിയതിന് ശ്രീവല്ലഭന് പന്തീരായിരം പഴനിവേദ്യം

  • By Meera Balan
Google Oneindia Malayalam News

തിരുവല്ല: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജാമ്യം കിട്ടുന്നതിന് വേണ്ടി കേരളത്തിലെ ഒട്ടേറെ ക്ഷേത്രങ്ങളില്‍ അവരുടെ അുനുഭാവികള്‍ വഴിപാടുകള്‍ നേര്‍ന്നിരുന്നു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വള്ളസദ്യയ്ക്ക് വഴിപാട് നേര്‍ന്നത് വാര്‍ത്തയായി. ഇപ്പോഴിത ജാമ്യം കിട്ടയപ്പോള്‍ മറ്റൊരു അമ്മ ഭക്തന്‍ തിരുവല്ല ശ്രീവല്ലഭന് നേര്‍ന്ന പഴനിവേദ്യ വഴിപാടാണ് മാധ്യമ ശ്രദ്ധയാകര്‍ഷിയ്ക്കുന്നത്.

തമിഴ്‌നാട് മന്ത്രിസഭാംഗം ശിങ്കാരവേലനാണ് ജയലളിതയ്ക്ക് ജാമ്യം ലഭിയ്ക്കുന്നതിന് വേണ്ടി പന്തീരായിരം പഴനിവേദ്യ വഴിപാട് ശ്രീവല്ലഭ സ്വാമി ക്ഷേത്രത്തില്‍ നേര്‍ന്നത്. ഭഗവാന്റെ അനുഗ്രഹമാണ് അമ്മയ്ക്ക് ജാമ്യം ലഭിയ്ക്കാന്‍ കാരണമെന്ന് ശിങ്കാരവേലന്‍ പറയുന്നു. വ്യാഴാഴ്ചയാണ് വഴിപാട് നടന്നത്.

Jaya

ബുധനാഴ്ച വൈകിട്ടോടെ വഴിപാട് നടത്തുന്നതിന് വേണ്ടി മന്ത്രിയും കുടുംബവും തിരുവല്ലയില്‍ എത്തിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 6.30 നായിരുന്നു പന്തീരായിരം പഴനിവേദ്യം. വഴിപാടിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത് മതില്‍ഭാഗം ഇടക്കാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയാണ്.

English summary
A Tamil Nadu minister did Pazham Nivedhyam for Jayalalitha at Thiruvalla Sree Vallabha Temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X