കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിത്രകലാ ലോകത്ത്  വിസ്മയമായി വടകരയിലെ  അധ്യാപകൻ സത്യൻ നീലിമ

  • By Sreejith Kk
Google Oneindia Malayalam News

നാദാപുരം : വേനലവധിക്കാലം കുട്ടികള്‍ കളിച്ചു തിമര്‍ക്കുമ്പോള്‍ ഇവിടെ ഒരു അദ്ധ്യാപകന്‍ ജീവസുറ്റ ചിത്രങ്ങളുടെ പണിപ്പുരയിലാണ് . ചിത്ര കലാ ലോകത്ത് വിസ്മയമാകുകയാണ് ഉമ്മത്തൂർ എസ്ഐ ഹയർസെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകൻ സത്യൻ നീലിമ. അറിവും മികവും നേതൃപാടവവും കൊണ്ട് രാഷ്ട്രത്തെയും സമൂഹത്തെയും ഉയർത്തിയ മഹാരഥൻമാരുടെ ചിത്രങ്ങൾ വരച്ച് സത്യന്‍ ഇതിനകം ശ്രദ്ധ നേടി.

മുൻപ്, ജില്ലയിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും മഹാത്മാഗാന്ധിയുടെ ചിത്രം നൽകി ഈ കലാകാരൻ രംഗത്ത് വന്നിരുന്നു. എ.പി.ജെ. അബ്ദുൽ കലാം ജീവിച്ചിരിക്കുമ്പേൾ അദ്ദേഹത്തിന്റെ ചിത്രം വരച്ച് അദ്ദേഹത്തിന്റെ കൈളിൽ എത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നങ്കിലും അദ്ദേഹത്തെ കാണാൻ പറ്റാത്തത് കൊണ്ട് രാമേശ്വരത്ത് പോയി തിരിച്ചു പോരുകയാണ് ചെയ്തത്.

 sathyan-neelima

ഇഎംഎസ്, ശിഹാബ് തങ്ങൾ, വി.എസ്. അച്യുതാനന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, സി.എച്ച്. മുഹമ്മദ് കോയ, ടി.എം. ജേക്കബ്, വി.എം. സുധിരൻ, ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, കളരി ഗുരുക്കൾ മീനാക്ഷിയമ്മ, മന്ത്രി ടി.പി. രാമകൃഷ്ണൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, അക്ബർ കക്കട്ടിൽ തുടങ്ങി നൂറിലധികം പ്രഗൽഭരുടെ ചിത്രങ്ങൾ സത്യൻ ഇതിനകം വരച്ചു കൊടുത്തിട്ടുണ്ട്. സത്യൻ വരച്ച എഴുപതിൽ പരം ചിത്രങ്ങളുടെ പ്രദർശനം ഈയിടെ ഉമ്മത്തൂരിൽ നടന്നിരുന്നു.

മനുഷ്യരുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും രൂപം ഗ്രാനൈറ്റിൽ നിർമിച്ചും സത്യൻ ശ്രദ്ധ നേടിയിട്ടുണ്ട്. ആകർഷകങ്ങളായ മുപ്പതോളം ശിൽപങ്ങളാണ് കരവിരുതിൽ രൂപമെടുത്തിരിക്കുന്നത്.

ചെറിയ ഉളി ഉപയോഗിച്ച് സൂക്ഷ്മതയോടെ കൊത്തിയെടുക്കലാണ് പ്രധാന ജോലി. പിന്നിട് പോളിഷ് ചെയ്താൽ രൂപങ്ങൾ റെഡി. ഗ്രാനൈറ്റിൽ കൊത്തിയെടുക്കുന്ന ശിൽപങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ഫോൺ 9446888310.

English summary
a teacher come painter in vadakara brings magic in his brush
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X