Get Updates
Get notified of breaking news, exclusive insights, and must-see stories!

തലമറയ്ക്കാതെ സ്മൃതി ഇറാനി മദീനയില്‍: ഇന്ത്യയില്‍ നിന്നുള്ള ആദ്യ അമുസ്ലിം പ്രതിനിധി സംഘം

ന്യൂഡൽഹി: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന നയതന്ത്ര ബന്ധം വ്യക്തമാക്കി കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനിയുടേയും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റേയും മദീന സന്ദർശനം. ഇന്ത്യയില്‍ നിന്നുള്ള ആദ്യ അമുസ്ലിം പ്രതിനിധി സംഘമാണ് മദീന സന്ദർശിക്കുന്നതെന്നാണ് ശ്രദ്ധേയം.

"ഇസ്ലാമിലെ ഏറ്റവും പുണ്യനഗരങ്ങളിലൊന്നായ മദീനയിലേക്ക് ഒരു ചരിത്രയാത്ര നടത്തി. ബഹുമാനപ്പെട്ട പ്രവാചകന്റെ പള്ളിയായ അൽ മസ്ജിദ് അൽ നബ്വിയുടെ പ്രാന്തപ്രദേശങ്ങളിലേക്കുള്ള സന്ദർശനവും ഇതില്‍ ഉൾപ്പെടുന്നു. ഉഹുദ് പർവതവും ഇസ്ലാമിന്റെ ആദ്യത്തെ പള്ളിയായ ഖുബ പള്ളിയുടെ പ്രദേശവും സന്ദർശിച്ചു. ഈ സ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഇരുരാജ്യങ്ങളുടേയും സാംസ്കാരികവും ആത്മീയവുമായ ഇടപഴകലിന്റെ ആഴം അടിവരയിടുന്നു," ഇറാനി പറഞ്ഞു.

 smrithi-irani-

സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ആഥിതേയത്വത്തിലാണ് ഹൈസ്പീഡ് ഹറമൈൻ ട്രെയിനിൽ മദീന സന്ദർശനം നടത്തിയത്. സൗദി അറേബ്യയുടെ ഹജ്ജ്, ഉംറ മന്ത്രി ഡോ തവിഫിഖ് അൽ റബിയ കഴിഞ്ഞ മാസം ഇന്ത്യ സന്ദർശിക്കുകുയം ചെയ്തിരുന്നു. "ഈ ഉന്നത പ്രതിനിധി സംഘത്തിന്റെ മദീന സന്ദർശനം, ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉയർന്ന തലത്തിലുള്ള പരസ്പര വിശ്വാസമാണ് സൂചിപ്പിക്കുന്നത്, ഇത് ഒരു വലിയ നയതന്ത്ര വികാസമാണ്," സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ പറഞ്ഞു.

മന്ത്രി സംഘം ജിദ്ദയിൽ സംഘടിപ്പിച്ച ഹജ്ജ്-ഉംറ സമ്മേളനത്തിലും പ്രദർശനത്തിലും പങ്കെടുത്തു. 07.01.2024ന് ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ഹജ്ജ് 2024നുള്ള ഉഭയകക്ഷി ഹജ്ജ് കരാർ ഒപ്പുവച്ച സൗദി അറേബ്യൻ സന്ദർശനത്തിന്റെ ഭാഗമായാണു സമ്മേളനത്തിൽ സംഘം പങ്കെടുത്തത്. മികച്ച ആഗോള സമ്പ്രദായങ്ങളെക്കുറിച്ചുള്ള മൂല്യവത്തായ ഉൾക്കാഴ്ചകൾ നൽകിയ യോഗം, ഇന്ത്യൻ തീർഥാടകർക്കു ഹജ്ജ് അനുഭവം മെച്ചപ്പെടുത്തുന്നതിന് ഉപകാരപ്രദമാകുന്ന ആശയങ്ങളും വിവരങ്ങളും കൈമാറുകയും ചെയ്തു

2024ലെ ഹജ്ജ് വേളയിൽ ഇന്ത്യൻ തീർഥാടകർക്കുള്ള സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനു കൂടുതൽ ഗാഢമായ സഹകരണത്തിനുള്ള സാധ്യതയെക്കുറിച്ചു മക്ക മേഖല ഡെപ്യൂട്ടി ഗവർണറുമായും സൗദി അറേബ്യയിലെ ഹജ്ജ്-ഉംറ മന്ത്രിയുമായും ചർച്ച നടത്തി

ഹജ്ജ്-ഉംറ സമ്മേളനവും പ്രദർശനവും വർഷംതോറും സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പരിപാടിയാണ്. ഈ അന്താരാഷ്ട്ര സമ്മേളനത്തിന്റെയും പ്രദർശനത്തിന്റെയും മൂന്നാം പതിപ്പാണ് 2024 ജനുവരി 8 മുതൽ 11 വരെ ജിദ്ദയിൽ സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും ഹജ്ജ്-ഉംറ മേഖലകളിൽ വ്യാപൃതരായിട്ടുള്ള 200ലധികം സ്വകാര്യ-പൊതു സ്ഥാപനങ്ങളുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

ലോകമെമ്പാടുമുള്ള മികച്ച സമ്പ്രദായങ്ങളെക്കുറിച്ചു വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുകയും, ഇന്ത്യൻ തീർഥാടകർക്കു ഹജ്ജ് അനുഭവം മെച്ചപ്പെടുത്തുന്നതിന് ഉപയോഗപ്രദമാകുന്ന ആശയങ്ങളുടെയും വിവരങ്ങളുടെയും കൈമാറ്റം സുഗമമാക്കുകയും ചെയ്ത സമ്മേളനത്തിന്റെ ഉദ്ഘാടനയോഗത്തിൽ കേന്ദ്ര വനിതാ-ശിശുവികസന, ന്യൂനപക്ഷകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം പങ്കെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+