കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കമ്മീഷനെ അടക്കം ബിജെപി വരുതിയാക്കി, തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്ന് വിജയരാഘവന്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരാതിയില്‍ ഇടപെടാനാവില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെ സിപിഎം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കം ബിജെപിയുടെ വലയിലാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. നേരത്തെ കേന്ദ്ര ഏജന്‍സികളുടെ അേന്വഷണത്തില്‍ ഇടപെടാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു. ഇതാണ് രൂക്ഷ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. കേസില്‍ നിന്ന് രക്ഷിക്കാമെന്ന് വിശ്വസിപ്പിച്ചാണ് സ്വപ്‌നയുടെ രഹസ്യ മൊഴി എടുത്തതെന്ന് വിജയരാഘവന്‍ ആരോപിച്ചു.

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

1

തിരഞ്ഞെടുപ്പ് കമ്മീഷന്‍, ആര്‍ഡബിഐ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ ബിജെപിയുടെ വരുതിയിലാണെന്ന് വിജയരാഘവന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിനാണ് വിജയരാഘവന്റെ വിമര്‍ശനം. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി ബിജെപി കൈക്കലാക്കുകയാണ്. ഇനി ജുഡീഷ്യറിയെയാണ് അവര്‍ക്ക് വരുതിയിലാക്കാനുള്ളത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും വിജയരാഘവന്‍ ആരോപിച്ചു.

Recommended Video

cmsvideo
E Sreedharan is remove and Sanju Samson is the new election icon

സ്വപ്നയെ മാനസികമായി പരുവപ്പെടുത്തി കോടതിക്ക് മുന്നിലേക്ക് തള്ളിവിട്ടതാണെന്നും വിജയരാഘവന്‍ പറഞ്ഞു. അതേസമയം ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയും ബിജെപിയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടല്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിനിടെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ കൊണ്ട് ഇഡി സമ്മര്‍ദം ചെലുത്തി എന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്‌നയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസറാണ് മൊഴി നല്‍കിയത്. സ്വപ്നയെ ചോദ്യം ചെയ്യുന്ന സമയത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്ന ചോദ്യങ്ങളില്‍ അധികവും സ്വപ്നയെ നിര്‍ബന്ധിച്ച് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നതായിരുന്നു.

ബാത്ത് ടബ്ബിൽ ഫോട്ടോഷൂട്ടുമായി പൂജ ഗുപ്ത. ചിത്രങ്ങൾ കാണാം

അതേസമയം അമിത് ഷായ്ക്ക് ആരോപണത്തില്‍ മറുപടിയും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ശരിയായ അന്വേഷണം നടന്നാല്‍ നിങ്ങളുടെ മന്ത്രിയും പെട്ടേക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നതില്‍ താങ്കളുടെ മന്ത്രിസഭയിലെ ഒരു സഹമന്ത്രിക്ക് വ്യക്തിപരമായ നേതൃതല പങ്കാളിത്തമുണ്ടെന്നത് അറിയാത്തതാണോ, കേസിന്റെ ആദ്യ ഘട്ട അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങിയത്. ആ അന്വേഷണം അമിത് ഷായ്ക്ക് വേണ്ടപ്പെട്ടവരിലേക്ക് എത്തുന്നു എന്ന വന്നപ്പോഴല്ലേ ദിശ മാറ്റിയതെന്നും മുഖ്യമന്ത്രി ചോദിച്ചു.

English summary
a vijayaraghavan against election commission says they controlled by bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X