കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ എംഎല്‍എമാര്‍ എല്ലാ ദിവസവും സൈക്കിളിലാണോ യാത്ര; പരിഹാസവുമായി എ വിജയരാഘവന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി ശൈലികളിലേക്ക് കോണ്‍ഗ്രസ് മാറിയിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ആക്രമണത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബിജെപിക്ക് ശിഷ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമാ താരം ജോജു ജോര്‍ജ്ജിനെതിരെയുള്ള അക്രമണമാണ് ഇതിന് തെളിവ്. ജോജു ജോര്‍ജ്ജിനെ കയ്യേറ്റം ചെയ്യുകയും പിന്നീട് ഇതിനെ പൂര്‍ണമമായി ന്യായീകരിക്കുക എന്ന നടപടിയാണ് കോണ്‍ഗ്രസ് സ്ഥിരീകരിച്ചതെന്നും പിന്നീട് ജോജുവിനെ ആക്രമിച്ച ശേഷം ജോജു മാപ്പ് പറയണം എന്ന സ്ഥിതിയിയായി.വിജയരാഘവന്‍ പറഞ്ഞു.

ഒടുവിൽ തീരുമാനം, മരക്കാർ ഒടിടിക്കില്ല, തിയറ്ററിൽ തന്നെ എത്തും, ഡിസംബർ 2ന് റിലീസ്ഒടുവിൽ തീരുമാനം, മരക്കാർ ഒടിടിക്കില്ല, തിയറ്ററിൽ തന്നെ എത്തും, ഡിസംബർ 2ന് റിലീസ്

ബിജെപി, ഉത്തരേന്ത്യയില്‍ ചില സിനിമകളുടെ റിലീസിംഗും ചിത്രീകരണവും തടസപ്പെടുത്തിയിരുന്നു. ഇതേ ശൈലി തന്നെയാണ് കോണ്‍ഗ്രസും പിന്തുടരുന്നത്. എംഎഫ് ഹുസൈനെ ആക്രമിച്ച അതേ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നിലപാടുകളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണ്. അതാണ് പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അധ്യക്ഷന്റെയും പ്രസ്താവനകളില്‍ കാണാന്‍ കഴിയുന്നതെന്നും വിജയരാഘവന്‍ ആരോപിച്ചു. കേരളത്തെ അവഗണിക്കുന്ന ബിജെപിക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

av

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനും തടയാനും പ്രതിപക്ഷം ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വികസനത്തെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്രനയത്തിനെതിരെ എല്‍ഡിഎഫ് സമരം ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബിജെപിക്ക് കേരളത്തോടുള്ള അവഗണന നടത്താന്‍ പരസ്യമായി പിന്തുണ നല്‍കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. സെമി സ്പീഡ് റെയില്‍വെയുടെ കാര്യത്തില്‍ പൂര്‍ണമായും ബിജെപിയുടെ അതേ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ശബരിമല വിഷയത്തിലും അതേ നിലപാട് തന്നെയാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും ബിജെപിയുമായുള്ള കൂട്ട്‌കെട്ടാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

79% പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി; വാക്സിൻ വിതരണം വേഗത്തിലാക്കണമെന്ന് സംസ്ഥാനങ്ങളോട് മന്ത്രി79% പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി; വാക്സിൻ വിതരണം വേഗത്തിലാക്കണമെന്ന് സംസ്ഥാനങ്ങളോട് മന്ത്രി

കേരളത്തിലെ ജനങ്ങള്‍ നല്ല ഹിതപരിശോധന നടത്തിയാണ് എല്‍ഡിഎഫിനെ അധികാരത്തിലെത്തിച്ചതെന്നും ഈ മാസം 16 ന് സിപിഎം 21 കേന്ദ്രങ്ങളില്‍ വിലക്കയറ്റത്തിനെതിരെ പ്രതിഷേധിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. ഇന്ധന വിലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഇന്ന് നടത്തിയ പ്രതിഷേധത്തെ അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷ എംഎല്‍എമാര്‍ സ്ഥിരം സൈക്കളിലാണോ പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു. പെട്രോളിനും ഡീസലിനും കേന്ദ്രം വര്‍ദ്ധിപ്പിച്ച മുഴുവന്‍ തുകയും കുറയ്ക്കണമെന്നും നരേന്ദ്ര മോദിയെ സംരക്ഷിക്കുന്നതാണ് കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാര്‍ ജനത്തിന് മുകളില്‍ ഒരു നികുതിയും വര്‍ധിപ്പിച്ചിട്ടില്ലെന്നും ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്നും കേരളത്തിലെ സര്‍ക്കാര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സര്‍ക്കാരാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

ധീര ദേശാഭിമാനി മൗലാന അബുല്‍ കലാം ആസാദിനെ മറന്നോ? ഇന്ന് ജന്മദിനം... ഹൃദ്യമായ കുറിപ്പ്ധീര ദേശാഭിമാനി മൗലാന അബുല്‍ കലാം ആസാദിനെ മറന്നോ? ഇന്ന് ജന്മദിനം... ഹൃദ്യമായ കുറിപ്പ്

English summary
a vijayaraghavan moke congress protest over fuel price hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X