Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഇടത്തോട്ട്, കണക്ക് നിരത്തി എ വിജയരാഘവൻ

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നയങ്ങളില്‍ മനംമടുത്ത് നേതാക്കളും പ്രവര്‍ത്തകരും അടക്കമുളളവര്‍ ഇടതുപക്ഷത്തേക്ക് വരികയാണെന്ന് സിപിഎമ്മിന്റെ ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും കൂടുതലായി എത്തുന്നത് എല്‍ഡിഎഫിന്റെ അടിത്തറ ഇനിയും വിപുലമാക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

'' കേരളത്തിൽ കോൺഗ്രസ് തകർന്നാൽ ബിജെപി ശക്തിപ്പെടുമെന്ന ഒരു വാദം തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഉയർന്നു കേൾക്കുന്നുണ്ടല്ലോ. കോൺഗ്രസിനെ തോൽവിയിൽനിന്ന് രക്ഷപ്പെടുത്താൻ ഉന്നയിക്കുന്ന ഈ വാദത്തെ നിരാകരിക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളാണ് അടുത്ത ദിവസങ്ങളിലുണ്ടായത്. കോൺഗ്രസിന്റെ നയങ്ങളിൽ മനംമടുത്ത് ആ പാർടി വിടുന്ന പ്രമുഖ നേതാക്കൾ ഇടതുപക്ഷത്തോടൊപ്പം ചേർന്ന് ബിജെപിക്കെതിരെ പോരാടാനാണ് താൽപ്പര്യം കാണിക്കുന്നത്. നേതാക്കൾ മാത്രമല്ല, പല ഭാഗത്തും പ്രവർത്തകരും ഇടതുപക്ഷത്തേക്ക് മാറുന്നതാണ് കാണുന്നത്''.

cpim

''ചില പേരുകൾ എടുത്തുപറയാം. കോൺഗ്രസിന്റെ ദേശീയ നേതൃനിരയിൽ പ്രമുഖനായ പി സി ചാക്കോ കോൺഗ്രസ് വിട്ട് എൽഡിഎഫിന്റെ വിജയത്തിനുവേണ്ടി പ്രചാരണരംഗത്താണ്. മുൻ എംഎൽഎയും മഹിളാ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ കെ സി റോസക്കുട്ടി പാർടി വിട്ട് ഇടതുപക്ഷത്തേക്കാണ് വന്നത്. വയനാട്ടിൽ ഇടതുപക്ഷവിജയത്തിനുവേണ്ടി പ്രചാരണത്തിനിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് അവർ. രാഹുൽ ഗാന്ധി കേരളത്തിൽ റോഡ്ഷോ നടത്തുന്നതിനിടെയാണ് കെപിസിസി മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ അഡ്വ. പി എം സുരേഷ് ബാബു പാർടി വിട്ട് ഇടതുപക്ഷത്തോടൊപ്പം നിൽക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. വളരെ സ്വാഗതാർഹമായ മാറ്റങ്ങളാണ് ഇതെല്ലാം.

കേരളത്തിൽ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താൻ ഇതു സഹായിക്കുമെന്നതിൽ തർക്കമില്ല. സ്ത്രീകളെ കോൺഗ്രസ് അവഗണിക്കുന്നതിലും അവഹേളിക്കുന്നതിലും ദുഃഖിതയായാണ് മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് കെപിസിസി ആസ്ഥാനത്ത് തലമുണ്ഡനംചെയ്ത് പാർടി വിട്ടത്. താൻ ബിജെപിയിലേക്ക് ഇല്ലെന്ന് അവരും വ്യക്തമാക്കിയിട്ടുണ്ട്. വർഗീയതയോട് എതിർപ്പുള്ളവർക്ക് കോൺഗ്രസിൽ തുടരാൻ കഴിയാത്ത സാഹചര്യമാണ്‌ ഉള്ളത്. മതനിരപേക്ഷ നിലപാടുള്ളവർക്ക് ഒരിക്കലും ബിജെപിയിലേക്ക് പോകാനാകില്ല. അവർ ഇടതുപക്ഷത്തോടൊപ്പം നിൽക്കും.

കോൺഗ്രസ് വിടുന്നവർ ബിജെപിയിലാണ് ചേക്കേറുകയെന്ന വാദം ഈ ഘട്ടത്തിൽ ഉന്നയിക്കുന്നവരുടെ ലക്ഷ്യം വ്യക്തമാണ്. മതനിരപേക്ഷ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് കോൺഗ്രസിനെ തോൽവിയിൽനിന്ന് രക്ഷപ്പെടുത്തണം. അതുവഴി ഇടതുപക്ഷത്തിന്റെ തുടർഭരണം തടയണം. ജമാഅത്തെ ഇസ്ലാമി തുടങ്ങിവച്ച ഈ പ്രചാരണം കോൺഗ്രസ് നേതാക്കൾ സ്വയം ഏറ്റെടുക്കുന്നതാണ് നാം കണ്ടത്. ഈ പ്രചാരണത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ് ഇടതുപക്ഷ ചേരിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ വരവ്.

ബിജെപിയെ പ്രതിരോധിക്കാൻ ശക്തമായ ഇടതുപക്ഷ പ്രസ്ഥാനം കേരളത്തിലുണ്ട്. എല്ലാത്തരം വർഗീയതകൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ ഇടതുപക്ഷം പോരാടുന്നു. ഈ വിശ്വാസ്യതയാണ് കോൺഗ്രസിലെ മതനിരപേക്ഷ വിശ്വാസികളെ ഇടതുപക്ഷത്തേക്ക് ആകർഷിക്കുന്നത്. കേന്ദ്രത്തിൽ ഭരണമുള്ള ബിജെപിയുടെ തീവ്രവർഗീയതയെ നേരിടുന്നതിന് ഇടതുപക്ഷ നേതൃത്വത്തിലുള്ള മതനിരപേക്ഷ ചേരി കൂടുതൽ ശക്തിപ്പെടേണ്ടതുണ്ട്. കോൺഗ്രസിൽനിന്ന് നേതാക്കളും പ്രവർത്തകരും കൂടുതലായി വരുന്നത് എൽഡിഎഫിന്റെ അടിത്തറ ഇനിയും വിപുലമാക്കാൻ സഹായിക്കും.

നിയമസഭാ തെരഞ്ഞെടുപ്പുഫലം വരുന്നതോടെ കേരളത്തിൽ കോൺഗ്രസ് ശിഥിലമാകുമെന്ന് സിപിഐ എം പ്രവചിച്ചത് ദേശീയരാഷ്ട്രീയവും കേരള രാഷ്ട്രീയവും വസ്തുനിഷ്ഠമായി വിലയിരുത്തിയായിരുന്നു. അതു ശരിവയ്ക്കുന്ന സൂചനകൾ തെരഞ്ഞടുപ്പിനു മുമ്പുതന്നെ കണ്ടു തുടങ്ങി. കോൺഗ്രസിൽ പ്രതീക്ഷ നശിച്ച പ്രവർത്തകർ ഇടതുപക്ഷത്തേക്ക് മാറുന്ന പ്രവണത സംസ്ഥാനത്താകെയുണ്ട്. മാധ്യമങ്ങൾ പൊതുവെ അത്‌ കണ്ടില്ലെന്ന് നടിക്കുന്നത് സ്വാഭാവികമാണ്''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+