കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളിദർസിൽ നിന്നും വീട്ടിലെത്തിയ മകൻ കണ്ടത് ഉമ്മയുടെ മൃതദേഹം! ദിവസങ്ങളോളം പഴക്കം! സംഭവം കാസർകോട്..

വീട്ടിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിന് ഏകദേശം ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് സൂചന.

  • By ഡെന്നീസ്
Google Oneindia Malayalam News

കാസർകോട്: പള്ളി ദർസിൽ പഠിക്കുന്ന മകൻ അവധിക്ക് വീട്ടിലെത്തിയപ്പോൾ കണ്ടത് ഉമ്മയുടെ മൃതദേഹം. പുത്തിഗെ എകെജി നഗറിൽ തടാകത്തിനടുത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ആയിശയെ(52)യാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അമിത് ഷായെ കുമ്മനം അസ്സലായി പറ്റിച്ചു?മെഡിക്കൽ കോഴ അന്വേഷണ റിപ്പോർട്ടിൽ വെട്ടലും തിരുത്തലും...അമിത് ഷായെ കുമ്മനം അസ്സലായി പറ്റിച്ചു?മെഡിക്കൽ കോഴ അന്വേഷണ റിപ്പോർട്ടിൽ വെട്ടലും തിരുത്തലും...

അവസാന മത്സരത്തിൽ വേദന കൊണ്ട് പുളഞ്ഞ് ഉസൈൻ ബോൾട്ട്!വേഗത്തിന്റെ രാജകുമാരന് കണ്ണീരോടെ മടക്കം....

ആയിശ മരിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വീട്ടിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിന് ഏകദേശം ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് സൂചന. വെള്ളിയാഴ്ച രാത്രിയാണ് പെരിയടുക്കയിലെ പള്ളി ദർസിൽ പഠിക്കുന്ന ആയിശയുടെ ഏകമകൻ ബാസിത് വീട്ടിലെത്തിയത്. തുടർന്ന് ഏറെനേരെ വാതിലിൽ മുട്ടിവിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. വാതിൽ തുറക്കാതിരുന്നതും, വീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതും ശ്രദ്ധയിൽപ്പെട്ട ബാസിത് ജനൽ ചില്ലുകൾ തകർത്ത് നോക്കിയപ്പോളാണ് ഉമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരു കിലോ സ്വർണ്ണവും ഇന്നോവ കാറും ഭൂമിയും! എന്നിട്ടും റോഷനും നസിയത്തിനും മതിയായില്ല!സൽഷയെ അവർ...ഒരു കിലോ സ്വർണ്ണവും ഇന്നോവ കാറും ഭൂമിയും! എന്നിട്ടും റോഷനും നസിയത്തിനും മതിയായില്ല!സൽഷയെ അവർ...

ചേതനയറ്റ ശരീരം...

ചേതനയറ്റ ശരീരം...

ഒട്ടേറെ തവണ വാതിലിൽ മുട്ടി വിളിച്ചിട്ടും ഉമ്മയുടെ പ്രതികരണമുണ്ടാകാത്തതിനെ തുടർന്നാണ് ബാസിത് ജനൽ ചില്ലുകൾ തകർത്തത്. വീട്ടിനുള്ളിൽ നിന്നും ദുർഗന്ധം വമിച്ചിരുന്നതായും ബാസിത് പോലീസിനോട് പറഞ്ഞിട്ടുണ്ട്. ജനൽ തകർത്ത് അകത്തേക്ക് നോക്കിയപ്പോഴാണ് ബാസിത് ഉമ്മയുടെ ചേതനയറ്റ ശരീരം കണ്ടത്.

പോലീസെത്തി...

പോലീസെത്തി...

ഉമ്മയുടെ മൃതദേഹം കണ്ട ഞെട്ടലിൽ ബാസിത് അലമുറയിടുന്നത് കേട്ടെത്തിയ അയൽവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് പോലീസ് എത്തിയ ശേഷമാണ് വാതിൽ തകർത്ത് മൃതദേഹം പുറത്തെടുത്തത്.

ഹൃദയാഘാതം...

ഹൃദയാഘാതം...

ഹൃദയാഘാതം കാരണമാണ് ആയിശ മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കർണ്ണാടക സ്വദേശിനി...

കർണ്ണാടക സ്വദേശിനി...

കർണ്ണാടക ഹുബ്ബിള്ളി ബീരിക്കര സ്വദേശിനിയായ ആയിശയും മകൻ ബാസിതും പതിനൊന്ന് വർഷങ്ങൾക്ക് മുൻപാണ് കാസർകോട് കട്ടത്തടുക്കയിലെത്തിയത്.

കല്ല്യാണ വീടുകളിൽ...

കല്ല്യാണ വീടുകളിൽ...

കല്ല്യാണ വീടുകളിലും മറ്റും ജോലിയെടുത്ത് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ആയിശയും മകനും ജീവിച്ചിരുന്നത്. കല്ല്യാണ വീടുകളിൽ ജോലിക്ക് പോകുന്ന ആളായതിനാൽ ആയിശയെ വീടിന് പുറത്ത് കാണാതിരുന്നതിനെക്കുറിച്ച്
അയൽവാസികളും ആശങ്കപ്പെട്ടിരുന്നില്ല.

മടങ്ങിപ്പോയി...

മടങ്ങിപ്പോയി...

പെരിയടുക്കയിലെ പള്ളിദർസിൽ പഠിക്കുന്ന മകൻ ബാസിത് കഴിഞ്ഞ ഞായറാഴ്ചയും ഉമ്മയെ കാണാനെത്തിയിരുന്നു. എന്നാൽ അന്ന് വീട് പൂട്ടിക്കിടക്കുന്നത് കണ്ട് ഉമ്മ എവിടെയെങ്കിലും ജോലിക്ക് പോയതായിരിക്കുമെന്ന് വിചാരിച്ച് ബാസിത് മടങ്ങിപ്പോകുകയായിരുന്നു.

ഫോൺ വിളിച്ചിട്ടും...

ഫോൺ വിളിച്ചിട്ടും...

ഇതിനുശേഷം ഉമ്മയെ നിരന്തരം വിളിച്ചിട്ടും ഫോണെടുക്കാത്തതിനെ തുടർന്നാണ് ബാസിത് വെള്ളിയാഴ്ച രാത്രിയിൽ വീണ്ടുമെത്തിയത്. വീട്ടിലെത്തിയ ബാസിത് ഉമ്മയെ ഏറെനേരം വിളിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല. തുടർന്ന് ജനൽ ചില്ല് തകർത്ത് നോക്കിയപ്പോളാണ് ഉമ്മയുടെ മൃതദേഹം കണ്ടത്.

English summary
a woman found dead at home in kasargod.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X