കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്നത്തെ കോൺഗ്രസ്സ്, നാളത്തെ ബിജെപി, ഇപ്പോൾ വേഗത കൂടിയിട്ടുണ്ട്', പരിഹാസം, കുറിപ്പ്,

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: ഗാന്ധി കുടുംബത്തിന്‍റെ ഏറ്റവും വിശ്വസ്തന്‍ എന്ന് കണക്കാക്കപ്പെട്ട നേതാവാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് അധ്യക്ഷ പദം രാജിവെച്ച് രാഹുല്‍ പുറത്ത് പോയപ്പോള്‍ അധ്യക്ഷ സ്ഥാനത്തേക്ക് അന്ന് പരിഗണിക്കപ്പെട്ട നേതാവ് കൂടിയായിരുന്നു സിന്ധ്യ. ബിജെപിയിലൂടെ രാജ്യത്തെ സേവിക്കാന്‍ അവസരം ലഭിച്ചതിനെ ഭാഗ്യമായി കരുതുന്നുവെന്നായിരുന്നു ബിജെപി പ്രവേശനത്തിന് ശേഷം സിന്ധ്യ പറഞ്ഞത്. മോദിയേയും സിന്ധ്യ വാനോളം പുകഴ്ത്തി.

അതിനിടെ നിന്ന നില്‍പ്പില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവ് കൂടി മറുകണ്ടം ചാടിയതില്‍ രൂക്ഷ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ നേതാവ് എഎ റഹീം.ബിജെപിയിലേക്കുള്ള പരിശീലനക്കളരിയായി കോൺഗ്രസ്സ് അധഃപതിച്ചുവെന്ന് റഹീം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ പോസ്റ്റ് വായിക്കാം

 നന്ദി പറയുന്നു

നന്ദി പറയുന്നു

ഇന്ന് ദില്ലിയില്‍ വെച്ച് നടന്ന ചടങ്ങിലാണ് സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ സാന്നിധ്യത്തിലായിരുന്നു സിന്ധ്യയുടെ പാര്‍ട്ടി പ്രവേശം. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അധ്യക്ഷന്‍ ജെപി നഡ്ഡയും എന്നെ അവരുടെ കുടുംബത്തിലേക്ക് ക്ഷണിച്ചു, ഒരു സ്ഥാനം നല്‍കി. അതിന് താന്‍ നന്ദി പറയുന്നുവെന്നായിരുന്നു സിന്ധ്യ ബിജെപി പ്രവേശനത്തിന് പിന്നാലെ പ്രതികരിച്ചത്. 'വിശ്വസിക്കാൻ കൊള്ളാത്തവർ' എന്നാണ് റഹീം സംഭവത്തില്‍ പ്രതികരിച്ചത്. പ്രതികരണം ഇങ്ങനെ

 രാഹുൽ ഗാന്ധിയുടെ വലംകൈ

രാഹുൽ ഗാന്ധിയുടെ വലംകൈ

ഒരു കോൺഗ്രസ്സ് ദേശീയ നേതാവ് കൂടി ബിജെപിയിൽ ചേരുമ്പോൾ...."മോദിയുടെ കരങ്ങളിൽ ഇന്ത്യ സുരക്ഷിതമെന്ന് ജ്യോതിരാദിത്യ സിന്ധ്യ"...രാഹുൽ ഗാന്ധിയുടെ വലംകൈ, രാജ്യത്തെ തലമുതിർന്ന കോൺഗ്രസ്സ് നേതാവ് ഒരു ഉളിപ്പുമില്ലാതെ ഒരു നിമിഷം കൊണ്ട്....മുൻപ് ശ്രീ ടോം വടക്കൻ ബിജെപിയിൽ ചേർന്നപ്പോൾ "അയാൾ വലിയ നേതാവൊന്നുമല്ല, എഐസിസി ഓഫീസിലെ തോട്ടക്കാരനോ മറ്റോ ആയിരുന്നു''എന്ന് പ്രതിരോധിച്ച കോൺഗ്രസ്സുകാരുണ്ട്.ഇതിപ്പോൾ അങ്ങനെ പറയാനാകില്ലല്ലോ.

 'ഉല്പന്നമായി' മാറുന്നത്?

'ഉല്പന്നമായി' മാറുന്നത്?

മുൻപൊരിക്കൽ ത്രിപുരയിലെ സിപിഐ(എം )രാജ്യസഭാ അംഗം ജേർണദാസ് സ്വീകരിച്ച നിലപാട് രാജ്യം കയ്യടികളോടെ സ്വീകരിച്ചു...അതാണ് ഇടതു രാഷ്ട്രീയം. തലയുയർത്തി നിൽക്കുന്ന രാഷ്ട്രീയ നിലപാട്. എന്തുകൊണ്ടാണ് കോൺഗ്രസ്സ് നേതാക്കൾ വിലകൊടുത്തു വാങ്ങാവുന്ന 'ഉല്പന്നമായി' മാറുന്നത്?

 മൃദു വർഗീയതയുടെ പ്രചാരകരായും'

മൃദു വർഗീയതയുടെ പ്രചാരകരായും'

വർഗീയതയോടു വിട്ടുവീഴ്ച്ച ചെയ്തതാണ് കോൺഗ്രസ്സിന്റെ ചരിത്രം.ബിജെപിയുടെ ബി ടീമായും,'മൃദു വർഗീയതയുടെ പ്രചാരകരായും' കോൺഗ്രസ്സ് സഞ്ചരിച്ചതിന്റെ ഫലമാണ് ഇന്ന് കാണുന്നത്.മോദി ഇന്ന് രാജ്യത്തെ വിഭജിക്കുമ്പോൾ, ലോക്സഭയിൽ ജയ്‌ശ്രീരാം വിളിച്ചാണ് ബിജെപി അംഗങ്ങൾ സ്വീകരിക്കുന്നത്. അതിൽ വലിയൊരു വിഭാഗം എംപിമാരും മുൻപ് കോൺഗ്രസ്സ് നേതാക്കളായിരുന്നു.

Recommended Video

cmsvideo
BJP and Congress's resort politics in Madhya Pradesh | Oneindia Malayalam
 നാളത്തെ ബിജെപി

നാളത്തെ ബിജെപി

ഇന്നത്തെ കോൺഗ്രസ്സ്, നാളത്തെ ബിജെപി എന്നായിരുന്നു കുറച്ചുനാൾ മുൻപ് വരെ കേട്ടിരുന്നത്. ഇപ്പോൾ വേഗത കൂടിയിട്ടുണ്ട്.ബിജെപിയിലേക്കുള്ള പരിശീലനക്കളരിയായി കോൺഗ്രസ്സ് അധഃപതിച്ചു. 'വിശ്വസിക്കാൻ കൊള്ളാത്തവർ'
എന്ന പദത്തിന്റെ പര്യായമായി 'കോൺഗ്രസ്സ്' നിഘണ്ടുവിൽ ചേർക്കപ്പെടുന്ന കാലം വിദൂരമല്ല, റഹീം കുറിച്ചു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മറുപണി തുടങ്ങി! ഇനി കളിമാറും,പന്ത് സ്പീക്കറുടെ കോര്‍ട്ടില്‍!

അമിത് ഷായുടെ തന്ത്രം പൊളിക്കാന്‍ കളത്തിലിറങ്ങി ഡികെ ശിവകുമാര്‍! കാലുവാരിയവര്‍ക്ക് മുന്നറിയിപ്പ്!അമിത് ഷായുടെ തന്ത്രം പൊളിക്കാന്‍ കളത്തിലിറങ്ങി ഡികെ ശിവകുമാര്‍! കാലുവാരിയവര്‍ക്ക് മുന്നറിയിപ്പ്!

ഡികെ നയിക്കും, കര്‍ണാടകയില്‍ ഇനി കളിമാറും; ഡികെ ശിവകുമാറിനെ അധ്യക്ഷനായി നിയമിച്ചുഡികെ നയിക്കും, കര്‍ണാടകയില്‍ ഇനി കളിമാറും; ഡികെ ശിവകുമാറിനെ അധ്യക്ഷനായി നിയമിച്ചു

English summary
AA Rahim about Jyotiraditya scindia and Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X