വിവാദ സുവിശേഷകന്‍ തങ്കു ബ്രദറുമായുള്ള ആപ് നേതാവിന്റെ കൂടിക്കാഴ്ച വിവാദത്തില്‍
കോട്ടയം: വിവാദ സുവിശേഷകന്‍ തങ്കു ബ്രദറുമായി ആം ആദ്മി പാര്‍ട്ടി ദേശീയ നേതാവ് സോംനാഥ് ഭാരതി കൂടിക്കാഴ്ച നടത്തിയത് വിവാദമാകുന്നു. ഇത്തരമൊരു വ്യക്തിയുമായി കൂടിക്കാഴ്ച നടത്തിയത് പാര്‍ട്ടിക്ക് അംഗീകരിക്കാനാകില്ലെന്ന് ആം ആദ്മി കേരള ഘടകം വ്യക്തമാക്കി. തങ്കു ബ്രദറിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.
ഏതാണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും മറ്റു പ്രമുഖരെയും തങ്കു ബ്രദര്‍ മകന്റെ വിവാഹത്തിനായി ക്ഷണിച്ചിരുന്നു. ഇത്തരമൊരു ക്ഷണം സ്വീകരിച്ചാണ് സോംനാഥ് ഭാരതി കേരളത്തിലെത്തിയത്. എന്നാല്‍, കേരളത്തിലെ ഒരു പ്രമുഖന്റെ വിവാഹത്തില്‍ പങ്കുകൊള്ളാന്‍ എത്തുമ്പോള്‍ കേരള ഘടകത്തോട് ആലോചിക്കേണ്ടതായിരുന്നെന്ന് നേതാക്കള്‍ പറയുന്നു.

ആം ആദ്മി സംസ്ഥാന നേതാവ് സാറാ ജോസഫ്, സോംനാഥ് ഭാരതിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ചു. കറ പുരണ്ട വ്യക്തികളുമായി കൂട്ടുകൂടുന്നത് കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വിവാഹത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് തങ്കു ബ്രദര്‍ ആരാണെന്ന് അറിഞ്ഞിരിക്കേണ്ടിയിരുന്നെന്നും സാറാ ജോസഫ് പറഞ്ഞു.
തങ്കു ബ്രദറും സോം നാഥ് ഭാരതിയും നേരത്തെ തന്നെ അടുപ്പമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ അടുപ്പത്തിന്റെ പേരിലാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. മുഖ്യമന്ത്രിയും പിണറായി വിജയനും ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രമുഖ നേതാക്കളും തങ്കു ബ്രദറിന്റെ ക്ഷണം സ്വീകരിച്ച് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.












Click it and Unblock the Notifications