കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മി പാർട്ടി പിളർന്നു! നേതാക്കൾ കൂട്ടമായി പാർട്ടി വിട്ടു, രാജി വെച്ചവർ സ്വരാജ് ഇന്ത്യയിൽ!

Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടിയില്‍ വന്‍ പിളര്‍പ്പ്. ആം ആദ്മി പാര്‍ട്ടി കേരള ഘടകമാണ് പിളര്‍ന്നിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും അടക്കമാണ് ആം ആദ്മി പാര്‍ട്ടി വിട്ട് പുറത്ത് പോയിരിക്കുന്നത്.

അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി വിട്ടവര്‍ യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യ പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..

കൂട്ടമായി പാര്‍ട്ടി വിട്ടു

കൂട്ടമായി പാര്‍ട്ടി വിട്ടു

ആം ആദ്മി പാര്‍ട്ടി സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റിയിലെ 77 നേതാക്കളും 700 വളണ്ടിയര്‍മാരുമാണ് കൂട്ടമായി പാര്‍ട്ടി വിട്ടിരിക്കുന്നത്. സ്വരാജ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അരവിന്ദ് കെജ്രിവാളിനോട് ഉടക്കി ആപ് വിട്ട നേതാക്കളായ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് സ്വരാജ് ഇന്ത്യ.

Recommended Video

cmsvideo
ജാമിയ വിദ്യാര്‍ഥി സഫൂറ സര്‍ഗാറിന് ജാമ്യം | Oneindia Malayalam
സ്വരാജ് ഇന്ത്യയില്‍ ചേര്‍ന്നു

സ്വരാജ് ഇന്ത്യയില്‍ ചേര്‍ന്നു

ആം ആദ്മി പാര്‍ട്ടിയിലെ 21 അംഗങ്ങളുളള എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 19 പേരും പാര്‍ട്ടി വിട്ടു. സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റിയിലെ മുന്‍ കണ്‍വീനര്‍, 56 കൗണ്‍സില്‍ അംഗങ്ങള്‍, 12 ജില്ലാ കണ്‍വീനര്‍മാര്‍ എന്നിവരും ആം ആദ്മി വിട്ട് സ്വരാജ് ഇന്ത്യയില്‍ ചേര്‍ന്നു. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും ആപ് നേതാക്കളായ നിജു തോമസ്, മോബില്‍ വിഎം, ആന്റണി തോമസ് അടക്കമുളളവരും പാര്‍ട്ടി വിട്ടവരുടെ കൂട്ടത്തിലുണ്ട്.

ആപ്പിന് വൻ തിരിച്ചടി

ആപ്പിന് വൻ തിരിച്ചടി

സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഗ്ലേവിയസ്സ് ടി അലക്‌സാണ്ടര്‍, ഉപ കണ്‍വീനര്‍മാരായ തോമസ് കോട്ടൂരാന്‍, അനില്‍ കുമാര്‍, മീന ചന്ദ്രന്‍, സെക്രട്ടറിമാരായ സലീം കുന്നത്ത് നാട്, അനിത ഭാരതി, ഖജാന്‍ജി ഹരീന്ദ്രന്‍ അടക്കമുളള പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടത് ആം ആദ്മി പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

എന്തുകൊണ്ട് രാജി?

എന്തുകൊണ്ട് രാജി?

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് ശേഷം പ്രവര്‍ത്തനം രാജ്യവ്യാപകമാക്കാനുളള നീക്കങ്ങളിലേക്ക് ആം ആദ്മി പാര്‍ട്ടി കടന്നിരുന്നു. അതിനിടെയാണ് പാര്‍ട്ടി കേരള ഘടകത്തില്‍ നിന്നുളള കൂട്ടരാജി. എന്തുകൊണ്ട് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുന്നു എന്ന് വിശദീകരിക്കുന്ന പ്രസ്താവനയും നേതാക്കള്‍ പുറത്തിറക്കിയിട്ടുണ്ട്.

വെല്ലുവിളി ഇടതുപക്ഷം

വെല്ലുവിളി ഇടതുപക്ഷം

കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചാ മുരടിപ്പ് തന്നെയാണ് നേതാക്കള്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇടത് മുന്നണിയാണ് കേരളത്തില്‍ ആപ്പിനുളള വലിയ വെല്ലുവിളി. രാജ്യത്ത് മറ്റിടങ്ങളില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി ആളുകള്‍ ആം ആദ്മി പാര്‍ട്ടിയെ കാണുമ്പോള്‍ കേരളത്തില്‍ ആ സ്ഥാനം ഇടതുപക്ഷം നേരത്തെ തന്നെ കയ്യടക്കിയിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.

വെല്ലുവിളികൾ പലത്

വെല്ലുവിളികൾ പലത്

അതുകൊണ്ട് തന്നെ പഞ്ചാബിലുണ്ടാക്കിയത് പോലുളള മുന്നേറ്റം കേരളത്തില്‍ ആപ്പിന് സാധ്യമല്ല. ഏക മാര്‍ഗം ഇടതുപക്ഷത്തോടെ കോണ്‍ഗ്രസിനോടോ കൂട്ടുചേരുക എന്നുളളത് മാത്രമാണ്. കോണ്‍ഗ്രസിനോട് കൂട്ടുചേരുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകും. എന്നാല്‍ ഇടത്പക്ഷത്തിനൊപ്പം നില്‍ക്കുന്നതാണ് കൂടുതല്‍ എളുപ്പം. എന്നാല്‍ അതിലും വെല്ലുവിളികളുണ്ട്.

ബദൽ പ്രവർത്തനങ്ങളില്ല

ബദൽ പ്രവർത്തനങ്ങളില്ല

കേരളത്തിലെ ആം ആദ്മി അനുയായികള്‍ മിക്കവരും കോണ്‍ഗ്രസ് അനുകൂലികള്‍ ആയിരുന്നവരാണ്. അതുകൊണ്ട് ഇടത് പക്ഷത്തേക്ക് പോകുന്നത് അണികളെ അതൃപ്തരാക്കും എന്നും പ്രസ്താവനയില്‍ പറയുന്നു. ബദല്‍ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന തരത്തിലുളള ഒരു പ്രവര്‍ത്തനവും ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ നടത്തുന്നില്ലെന്നും രാജി വെച്ചവര്‍ കുറ്റപ്പെടുത്തുന്നു.

സ്വാഗതം ചെയ്ത് യോഗേന്ദ്ര യാദവ്

സ്വാഗതം ചെയ്ത് യോഗേന്ദ്ര യാദവ്

ആം ആദ്മി പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് കേരള ഘടകത്തോട് താല്‍പര്യം ഇല്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒരു നേട്ടവും കേരളത്തിലുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇല്ലായ്മയും പാര്‍ട്ടി വിടാനുളള കാരണമായി നേതാക്കള്‍ പറയുന്നു. പാര്‍ട്ടിയിലേക്ക് എത്തിയവരെ സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് സ്വാഗതം ചെയ്തു. ഉടനെ തന്നെ പാര്‍ട്ടി കേരള ഘടകം യോഗം ചേര്‍ന്ന് സംസ്ഥാന-ജില്ലാ കമ്മിറ്റികളെ നിശ്ചയിക്കും.

 പിണറായിയോട് മുട്ടാൻ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആര്? ഉത്തരവുമായി കെസി വേണുഗോപാൽ പിണറായിയോട് മുട്ടാൻ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആര്? ഉത്തരവുമായി കെസി വേണുഗോപാൽ

English summary
Aam Admi party leaders joined Yogendra Yadav's Swaraj India Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X