കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുന്നാസര്‍ മദനി മാതാവിനെ കണ്ടു; അടുത്ത മാസം നാല് വരെ കേരളത്തില്‍, കടുത്ത വ്യവസ്ഥ

Google Oneindia Malayalam News

കൊല്ലം: ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മദനി കേരളത്തിലെത്തി. രോഗബാധിതയായ മാതാവിനെ കാണാനാണ് ഇളവ് ലഭിച്ചത്. അടുത്ത മാസം നാല് വരെ അദ്ദേഹം കേരളത്തിലുണ്ടാകും.

madani

ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മദനിയെ സ്വീകരിക്കാന്‍ ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. കര്‍ശന നിബന്ധനകളാണ് കോടതി ഏര്‍പ്പെടുത്തിയിട്ടുള്ളത്. പരസ്യപ്രതികരണത്തിന് അദ്ദേഹത്തിന് എന്‍ഐഎ കോടതിയുടെ വിലക്കുണ്ട്.

പരസ്യപ്രതികരണം നിഷേധിച്ച കോടതി തീരുമാനത്തില്‍ പ്രതിഷേധിച്ച് മദനിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ വന്ന പ്രവര്‍ത്തകര്‍ വായ് മൂടിക്കെട്ടിയിരുന്നു. വിമാനത്താവളത്തില്‍ ഇറങ്ങിയ മദനി റോഡ് മാര്‍ഗം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തി മാതാവിനെ കണ്ടു. ശേഷം അന്‍വാര്‍ശേരിയിലേക്ക് പോയി. 11 കര്‍ണാടക പോലീസുകാരും അദ്ദേഹത്തോടൊപ്പമുണ്ട്. ഇവരുടെ ചെലവ് മദനി വഹിക്കണം.

മദനിക്കൊപ്പം ഭാര്യ സൂഫിയ, മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ സലീം ബാബു, നിയാസ് എന്നിവരുമുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെലവിലേക്ക് 176600 രൂപ മദനി കെട്ടിവച്ചിട്ടുണ്ട്. തിരിച്ചെത്തിയശേഷം മറ്റു ചെലവുകള്‍ കണക്കാക്കി ആ തുക കൂടി അടയ്‌ക്കേണ്ടി വരും. പോലീസുകാര്‍ സഞ്ചരിക്കുന്ന വാഹനത്തിന് കിലോമീറ്ററിന് 60 രൂപയാണ് ഈടാക്കുന്നത്.

English summary
Abdul nazer Madani met mother at Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X