അബ്ദുള്ളക്കുട്ടി സന്തോഷത്തില്‍, പുസ്തകത്തിന് പരസ്യം കിട്ടി
കണ്ണൂര്‍: പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിന് വലിയ പ്രചാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അബ്ദുള്ളക്കുട്ടി. 'മറക്കാനാവാത്ത മക്കാവ് യാത്ര' എന്ന പുസ്തകമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കേരളത്തില്‍ ലൈംഗിക കളിപ്പാട്ടങ്ങളുടെ വില്‍പനയും നിശാ ക്ലബ്ബുകളും അനുവദിക്കണം എന്ന് പുസ്‌കതത്തില്‍ അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്.
ആഗസ്റ്റ് 9 ന് കോഴിക്കോട് വച്ചാണ് പുസ്തകത്തിന്റെ പ്രകാശനം. പുസ്‌തകം പുറത്തിറങ്ങുന്നതിന് മുമ്പുള്ള വിമര്‍ശനങ്ങള്‍ ശരിയല്ലെന്നാണ് അബ്ദുള്ളക്കുട്ടിയുടെ അഭിപ്രായം. പുസ്തകം വായിച്ചതിന് ശേഷം അഭിപ്രായം പറയുന്നതാണ് അതിന്റെ ശരിയെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

എന്തായാലും അബ്ദുള്ളക്കുട്ടിയുടെ പുസ്തകം സോഷ്യല്‍ മീഡിയകളിലും വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. അ്‌ദേഹം പറഞ്ഞതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേര്‍ രംഗത്ത് വരുന്നുണ്ട്.
പുസ്തകം പുറത്തിറങ്ങിയില്ലെങ്കിലും വിവാദ ഭാഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ ലൈംഗിക കളിപ്പാട്ടങ്ങളെ കുറിച്ചുള്ള വിശദീകരണം ഇത്തിരി കടന്നു പോയില്ലേ എന്ന് അബ്ദുള്ളക്കുട്ടിയെ അനുകൂലിക്കുന്നവര്‍ പോലും ചോദിക്കുന്നുണ്ട്.
സരിത വിവാദത്തോടെ മുഖ്യധാരയില്‍ നിന്ന് പിന്തള്ളപ്പെട്ട അബ്ദുള്ളക്കുട്ടി തിരിച്ചുവരവിനായി നടത്തുന്ന ശ്രമമാണ് ഇപ്പോഴത്തേതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. വിവാദം അബ്ദുള്ളക്കുട്ടി സ്വയം ഉണ്ടാക്കിയതാണെന്നും ചിലര്‍ ആരോപിക്കുന്നു .












Click it and Unblock the Notifications