മോഹന്‍ലാല്‍ ആ വേദിയില്‍ സൂചിപ്പിച്ചു; ശോഭയുടെയും ശാന്തിയുടെയും ചൈതന്യം, സമദാനിയുടെ കുറിപ്പ്
മലപ്പുറം: നടന് മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരിയമ്മയുടെ വിയോഗത്തില്‍ അനുശോചിച്ച് മുസ്ലിം ലീഗ് നേതാവും പൊന്നാനി എംപിയുമായ അബ്ദുസമദ് സമദാനി. നാട്ടികയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഘടിപ്പിച്ച മാതൃസംഗമത്തില്‍ സമദാനി നടത്തിയ മുഖ്യ പ്രഭാഷണം ഏറെ പ്രശസ്തമാണ്. അന്ന് എംഎ യൂസഫലിയും മോഹന്‍ലാലും പങ്കെടുത്ത പരിപാടിയില്‍ ശാന്തകുമാരിയമ്മയും എത്തിയിരുന്നു.
മാതാവിനെയും മാതൃത്വത്തെയും സംബന്ധിച്ച സമദാനിയുടെ പ്രസംഗത്തിനിടെ മോഹന്‍ലാല്‍ കണ്ണ് നിറച്ചതും അന്ന് ചര്‍ച്ചയായി. വല്ലാത്തൊരു ബന്ധമായിരുന്നു മോഹന്‍ലാലും അമ്മയും തമ്മില്‍. താന്‍ അവാര്‍ഡ് വാങ്ങുന്ന ചടങ്ങുകളില്‍ പോലും വരാത്ത അമ്മ ഈ ചടങ്ങിന് എത്തിയതിന്റെ പിന്നിലെ മാതൃവികാരത്തെ പറ്റി അന്ന് മോഹന്‍ലാല്‍ വേദിയില്‍ സൂചിപ്പിക്കുകയും ചെയ്തു. അതെല്ലാം ഓര്‍ക്കുകയാണ് സമദാനി.

സമദാനിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''ഏതൊരു സന്തതിയുടെയും വ്യക്തിത്വസാകല്യവും ജീവിതസാഫല്യവും പ്രഭവം കൊള്ളുന്നതും അത് തിരിച്ചുചെല്ലുന്നതും പിതാവിലേക്കും അതിലുപരി മാതാവിലേക്കുമാണ്. ചില മക്കളുടെ കാര്യത്തില്‍ മാതൃത്വത്തിന്റെ ഈ പ്രഭാവം അതി തീവ്രവും അത്യഗാധവുമായിരിക്കും. പ്രിയങ്കരനായ മോഹന്‍ലാലിന്റെ അമ്മയുടെ വിയോഗം അവരെക്കുറിച്ചുള്ള ധന്യസ്മൃതിയില്‍ വിഷാദം പടര്‍ത്തി.
നാടിന് ഇത്ര സമുന്നതനായൊരു കലാകാരനെ നല്കിയ മാതാവിന്റെ മഹിത വ്യക്തിത്വത്തിന് മുമ്പില്‍ ആദരാഞ്ജലികള്‍!. മക്കളുടെ സകല നേട്ടങ്ങളും മാതാവിന്റെ മടിത്തട്ടില്‍ വീഴുന്ന നക്ഷത്രങ്ങളാകുന്നു. ജീവിതത്തിലും മരണത്തിലും മായ്ക്കാന്‍ കഴിയാത്ത പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ സദ്ഫലങ്ങള്‍ മാത്രമാകുന്നു അതത്രയും.
അവര്‍ രോഗിയായിക്കിടക്കുമ്പോള്‍ ഒരിക്കല്‍ കൊച്ചിയിലെ വീട്ടില്‍ കാണാന്‍ പോയിരുന്നു. ഒരു മൗനമന്ത്രം പോലെ മകന് അമ്മയുടെ കാതില്‍ പറഞ്ഞു: 'അമ്മേ, കണ്ണു തുറന്നു നോക്കൂ, ആരാണ് വന്നിരിക്കുന്നത്'. എന്നിട്ട് എന്റെ പേര് പറഞ്ഞ് അമ്മയെ വിളിച്ചു. മോഹന്‍ലാല്‍ എന്ന കലാകാരന്റെ പ്രതിഭയുടെ ആഴം ശ്രേഷ്ഠമായ ഈ മാതൃത്വത്തിന്റെ ആഴത്തില്‍ ദര്‍ശിക്കുന്നതായിരിക്കും സമുചിതം.
പ്രിയ സ്നേഹിതന് ടി.എന്‍ പ്രതാപനും സുഹൃത്തുക്കളും ചേര്‍ന്ന് സംഘടിപ്പിച്ച, മലയാളീഹൃദയങ്ങളില്‍ മാതൃത്വത്തിന്റെ വികാരസാന്ദ്രത സന്നിവേശിപ്പിച്ച നാട്ടിക സ്നേഹതീരത്തെ അമ്മ സംഗമവും അതിലെ അമ്മ പ്രസംഗവും ഐശ്വര്യവതിയായ ഈ വലിയ അമ്മയോട് അഗാധമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. അവരാണ് അന്ന് ആ പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് തിരികൊളുത്തിയത്. ഒരു വലിയ തറവാട്ടമ്മയായി ആ ചടങ്ങിന്റെ മുഴുവന്‍ ആതിഥേയയെപ്പോലെ അവര്‍ ശോഭിച്ചുനിന്നത് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മയാണ്.
താന്‍ അവാര്‍ഡ് സ്വീകരിക്കുന്ന പരിപാടികളില്‍ പോലും വരാത്ത അമ്മ ഈ ചടങ്ങിന് എത്തിയതിന്റെ പിന്നിലെ മാതൃവികാരത്തെപ്പറ്റി അന്ന് ആ വേദിയില്‍ തന്നെ പ്രിയപ്പെട്ട മോഹന്‍ലാല്‍ സൂചിപ്പിക്കുകയുണ്ടായി. അക്ഷരാര്‍ത്ഥത്തില്‍ മാതൃത്വത്തിന്റെ ശോഭയുടെയും ശാന്തിയുടെയും ചൈതന്യം പടര്‍ത്തിയാണ് ശാന്തകുമാരിയമ്മ വിടപറഞ്ഞിരിക്കുന്നത്.''
-
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
നഴ്സുമാരുടെ ശമ്പള വര്‍ധനവില്‍ ഉത്തരവ് ഉടനെന്ന് മന്ത്രി, 'ഉത്തരവാദിത്തം മാനേജ്മെന്റിന്' -
ദുബായില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു... ഈ വര്‍ഷം ഇനി വിലയിടിയില്ല! ഇതുവരെ കൂടിയത്.. -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ് -
സ്വർണ വില പവന് കുറഞ്ഞത് 8040 രൂപ: ഇനിയും താഴോട്ട്? ഈ 4 കാര്യങ്ങൾ നടന്നാൽ സംഭവിക്കുന്നത് -
സ്വർണ വില ഉച്ചയ്ക്ക് വീണ്ടും കുറഞ്ഞു, വാങ്ങാൻ ഇതിലും മികച്ച സമയം ഇല്ല..പവൻ, ഗ്രാം നിരക്കറിയാം -
വല്ലാത്ത ചെയ്ത്തായിപ്പോയി..! രവിയെ തമിഴ്നാട് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഡിഎംകെ -
പശ്ചിമേഷ്യ കത്തുന്നു: സൗദിക്കു നേരെ മിസൈൽ വർഷം, ബഹ്റൈനിലും ആക്രമണം -
വാഗമണ്ണിലെ റിസോര്‍ട്ടില്‍ താടിയും മീശയും വടിച്ച് ഒരാഴ്ച്ച ഒളിവില്‍; ഒടുവില്‍ ഡോ. സിറിയക് ജോര്‍ജ് പിടിയില്‍












Click it and Unblock the Notifications