വീണ്ടും താരമായി അഭിലാഷ് മോഹനൻ.. ഇത്തവണ വായടപ്പിച്ചത് ഒ അബ്ദുള്ളയുടേത്..
സൈബര്‍ ലോകത്തെ സിപിഎം അനുയായികളുടെ താരമാണ് റിപ്പോര്‍ട്ടര്‍ ചാനലിലെ അവതാരകനായ അഭിലാഷ് മോഹനന്‍. ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരമായി സംഘപരിവാര്‍ പ്രതിനിധികളെ വെള്ളം കുടിപ്പിക്കുകയും സംഘികളുടെ പല നുണപ്രചാരണങ്ങളുടേയും മുനയൊടിക്കുകയും ചെയ്തിട്ടാണ് അഭിലാഷ് താരമാവുക പതിവ്.
ഇത്തവണ അഭിലാഷില്‍ നിന്നും പണി കിട്ടിയത് ഒ അബ്ദുള്ളയ്ക്കാണ്. അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലാണ് അഭിലാഷിന്റെ കിടിലന്‍ പ്രകടനം.

എസ്ഡിപിഐയെ നിരോധിക്കണമോ
എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിസ്ഥാനത്തുള്ളത് എസ്ഡിപിഐ ആണ്. മുസ്ലീം ലീഗ് എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് രംഗത്ത് വ്ന്നിരുന്നു. എസ്ഡിപിഐയെ നിരോധിക്കണമോ എന്ന വിഷയത്തിലാണ് അഭിലാഷ് ചര്‍ച്ച സംഘടിപ്പിച്ചത്.

പൊളിച്ചടുക്കി അഭിലാഷ്
ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം, ഒ അബ്ദുള്ള, യൂത്ത് ലീഗിന്റെ അഷ്‌കര്‍ എന്നിവരടക്കമുള്ളവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. മുസ്ലീം ലീഗിന് എസ്ഡിപിഐയോടുള്ള സോഫ്റ്റ് കോര്‍ണറിനെ കുറിച്ച് നേരത്തെ തന്നെ ആക്ഷേപങ്ങള്‍ ഉള്ളതാണ്. ഈ സാഹചര്യത്തില്‍ അഭിമന്യു കൊലപാതകത്തെ എതിര്‍ക്കുന്നുവെന്ന് പറയുമ്പോള്‍ എസ്ഡിപിഐയോട് കാണിക്കുന്ന ചായ്വിനെയാണ് അഭിലാഷ് പൊളിച്ചടുക്കിയത്.

കലാപത്തിനുള്ള ശ്രമം അല്ല
അഭിമന്യുവിന്റെ കൊലപാതകം ഒരു കലാപത്തിനുള്ള ശ്രമം അല്ലെന്നാണ് ചര്‍ച്ചയില്‍ ഒ അബ്ദുള്ള പറഞ്ഞത്. എസ്എഫ്‌ഐയുടെ ക്യാമ്പസുകളിലെ പ്രവര്‍ത്തന രീതി മൂലമാണ് അഭിമന്യു കൊല്ലപ്പെട്ടത് എന്നും ഒ അബ്ദുള്ള പറഞ്ഞ് വെച്ചു. കേരളം എന്നത് ന്യൂനപക്ഷത്തിന് സ്വര്‍ഗമല്ല എന്നതടക്കമുള്ള വാദങ്ങളുടെ മുന അഭിലാഷ് ഒടിച്ചു.

ആദ്യത്തെ സംഭവം അല്ല
കേരളത്തിലെ മുസ്ലീം ജനവിഭാഗത്തിന് നിലവില്‍ ഒരു അരക്ഷിതാവസ്ഥയും ഇല്ലെന്ന് അഭിലാഷ് ചൂണ്ടിക്കാട്ടി. എന്തിനാണ് ഇല്ലാത്ത ഇരവാദം പറഞ്ഞ് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതെന്നും അഭിലാഷ് ചോദിച്ചു. അഭിമന്യുവിന്റെ കൊലപാതകം ആദ്യത്തെ സംഭവം അല്ലെന്നും എസ്എഫ്‌ഐ മഹാരാജാസ് കോളേജില്‍ ആയുധങ്ങള്‍ ശേഖരിക്കുന്നു എന്നുമാണ് ഒ അബ്ദുള്ള നല്‍കിയ മറുപടി.

ഹിന്ദുക്കളോടും മുസ്ലീംങ്ങളോടും ഇരട്ട നീതി
എന്നാല്‍ മഹാരാജാസ് കോളേജില്‍ അത്തരമൊരു സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നില്ല എന്ന് അഭിലാഷ് ചൂണ്ടിക്കാട്ടി. അക്കാര്യം കെഎസ്യുവും ഫ്രറ്റേണിറ്റിയും അടക്കമുള്ള സംഘടനകള്‍ സാക്ഷ്യപ്പെടുത്തിയതും അഭിലാഷ് ഓര്‍മ്മപ്പെടുത്തി. എന്നാല്‍ അതിന് ഒ അബ്ദുള്ള മറുപടി നല്‍കിയത് കേരളത്തില്‍ ഹിന്ദുക്കളോടും മുസ്ലീംങ്ങളോടും ഇരട്ട നീതിയാണ് എന്ന തരത്തിലാണ്.

കനത്ത മറുപടി
ശശികല ടീച്ചര്‍ അടക്കമുള്ളവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നുവൈന്നും എംഎം അക്ബറിനെ പോലുള്ളവരെ അറസ്റ്റ് ചെയ്യുന്നുവെന്നും ഒ അബ്ദുള്ള ആരോപിച്ചു. എന്നാലീ വാദത്തെ അഭിലാഷ് പൊളിച്ചടുക്കി കയ്യില്‍ കൊടുത്തു. ശശികല ടീച്ചര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട് എന്ന് അഭിലാണ് ചൂണ്ടിക്കാട്ടി. എംഎം അക്ബറിനെ ഏത് സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യേണ്ടി വന്നതെന്നും അഭിലാഷ് വെള്ളം പോലെ പറഞ്ഞ് കൊടുത്തു.

ചുമത്തിയത് ഒരേ വകുപ്പുകൾ
മാത്രമല്ല ശശികലയ്ക്കും അക്ബറിനും എതിരെ ഒരേ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും അഭിലാഷ് ചൂണ്ടിക്കാട്ടി. പോപ്പുലര്‍ ഫ്രണ്ടിന്റെ നുണപ്രചാരണങ്ങള്‍ എല്ലായിടത്തും ചിലവാകില്ല. കേരളത്തിലെ ജനങ്ങള്‍ പത്രം വായിക്കുന്നവരും ടിവി കാണുന്നവരും കാര്യങ്ങള്‍ മനസ്സിലാക്കുന്നവരുമാണ്.
വീഡിയോ
ചാനൽ ചർച്ച കാണാം












Click it and Unblock the Notifications