കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമന്യുവിന്‍റെ അരുംകൊല; അഭിമന്യുവിനെ കുത്തിയത് ആര്? എങ്ങനെ.. റിഫ എല്ലാം പറഞ്ഞു?

  • By Desk
Google Oneindia Malayalam News

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ ആള്‍ ഒടുവില്‍ പോലീസ് പിടിയില്‍. കേസില്‍ കഴിഞ്ഞ ദിവസം കൊലയാളി സംഘത്തെ നയിച്ച കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയും എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥിയുമായ തലശ്ശേരി സ്വദേശി പിഎം മുഹമ്മദ് റിഫയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാളെ ചോദ്യം ചെയ്തതോടെയാണ് അഭിമന്യുവിനെ കുത്തിയത് ആരെന്ന് പോലീസിന് വിവരം ലഭിച്ചത്.കത്തികുത്തിയ പ്രതിയും പോലീസ് പിടിയിലായി. ഇതോടെ കേസിലെ മുഖ്യപ്രതികള്‍ എല്ലാവരും തന്നെ പോലീസ് പിടിയിലായെന്നാണ് റിപ്പോര്‍ട്ട്. വിവരങ്ങള്‍ ഇങ്ങനെ

ചുമരെഴുത്ത്

ചുമരെഴുത്ത്

ചുമരെഴുത്തുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് അഭിമന്യുവിനെ കാമ്പസ് ഫ്രണ്ട് ആക്രമികള്‍ ചേര്‍ന്ന് കുത്തി കൊലപ്പെടുത്തിയത്. അതേസമയം എസ്എഫ്ഐയെ ഏത് വിധേനയും കാമ്പസില്‍ വക വരുത്തണമെന്ന ഉദ്ദേശത്തിന്‍റെ ഭാഗമായി തന്നെയാണ് കൊലനടത്തിയതെന്ന് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മുഹമ്മദ് പോലീസിന് മൊഴി നല്‍കിയിരുന്നു.

പുറത്തുനിന്നുള്ളവര്‍

പുറത്തുനിന്നുള്ളവര്‍

ഇതിനായി കൊലപാതകം നടത്താന്‍ വിദഗ്ദരായ കാമ്പസ് ഫ്രണ്ട് -എസ്ഡിപിഐ നേതാക്കളെ കാമ്പസിലേക്ക് അയക്കാന്‍ കാമ്പസ് ഫ്രണ്ട് ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെന്നും മുഹമ്മദ് പറഞ്ഞിരുന്നു.അഭിയെ കുത്തിയത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായാണെന്നും അതേസമയം താന്‍ അല്ല അഭിയെ കുത്തിയതെന്നുമായിരുന്നു മുഹമ്മദിന്‍റെ മൊഴി.

റിഫയിലേക്ക്

റിഫയിലേക്ക്

കഴിഞ്ഞ ദിവസം കേസിലെ മുഖ്യസൂത്രധാരനെന്ന് കണക്കാക്കുന്ന മുഹമമ്ദ് റിഫ പോലീസ് പിടിയിലായിരുന്നു. ബെംഗളൂരുവിലെ ഒളിയിടത്തില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യതത്. ആക്രമണത്തിന് നേതൃത്വം നല്‍കാന്‍ റിഫ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള കൊച്ചില്‍ ഹൗസ് എന്ന കാമ്പസ് ഫ്രണ്ട് സങ്കേതത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പേ തമ്പടിച്ചിരുന്നതായും പോലീസ് കണ്ടെതിയത്.

മൊഴി

മൊഴി

റിഫയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് അഭിയെ കുത്തിയ ആള്‍ ആരാണെന്ന് പോലീസിന് വിവരം ലഭിച്ചത്. കേസില്‍ ഒടുവില്‍ പിടിയിലായ പള്ളുരുത്തി ബത്തേരി സ്വദേശി അനീഷാണ് അഭിയെ കുത്തിയതെന്ന് പോലീസിനോട് റിഫ വെളിപ്പെടുത്തിയതായി കേരള കൗമദി റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തിനിടെ അഭിയെ അനീഷ് കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് റിഫ പോലീസിനോട് പറഞ്ഞു.

സംഘടനാ തൊഴിലാളി

സംഘടനാ തൊഴിലാളി

എസ്ഡിപിഐ തൊഴിലാളി സംഘടനാ നേതാവാണ് അനീഷ്. ഹാദിയ കേസില്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ പോലീസിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായിരുന്ന ഇയാള്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

കോടതിയില്‍

കോടതിയില്‍

ഇയാളെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. റിഫയെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു. അതേസമയം കേസില്‍ നിര്‍ണായക വഴിത്തിരിവായേക്കാവുന്ന തിരിച്ചറിയില്‍ പരേഡ് ഉടന്‍ നടത്തും.

ആലപ്പുഴയില്‍

ആലപ്പുഴയില്‍

കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ ഉള്ള മുഹമ്മദിനെ ആലപ്പുഴയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതക ശേഷം ഇയാള്‍ ഉപയോഗിച്ച ഫോണ്‍ ആലപ്പുഴയില്‍ വാടക്കനാലില്‍ വലിച്ചെറിഞ്ഞെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്താനായിരുന്നു ഇത്. എന്നാല്‍ ഫോണ്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

കത്തി

കത്തി

അഭിയെ കുത്തിയ കത്തി കണ്ടെത്താനും പോലീസ് സാധിച്ചിട്ടില്ല. അതേസമയം കേസില്‍ നേരിട്ട് പങ്കുള്ള എല്ലാവരും പോലീസ് കസ്റ്റഡിയില്‍ ആയെന്നാണ് വിവരം. എന്നാല്‍ കസ്റ്റഡിയില്‍ ഉള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

Recommended Video

cmsvideo
വണ്‍ ഇന്ത്യയോട് അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ | Maharajas Abhimanyu | Oneindia Malayalam
14 പേര്‍

14 പേര്‍

കേസില്‍ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു (20) ഈ മാസം രണ്ടാം തിയ്യതിയാണ് കൊല്ലപ്പെട്ടത്.കോളേജിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ കൊല നടത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനേയും സംഘം ആക്രമിച്ചിരുന്നു.

English summary
abhimanyu murder latest develepment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X