കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിയെ കുത്തിയത് മുഹമ്മദല്ല? വെളിപ്പെടുത്തലുമായി കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകയായ വിദ്യാര്‍ത്ഥിനി!!

  • By Desk
Google Oneindia Malayalam News

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ ലഭിച്ചതായി സൂചന. കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദിനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് പുതിയ വിവരങ്ങള്‍ ലഭിച്ചത്.

അഭിമന്യുവിനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്ന വാദത്തെ ശരിവെക്കുന്നതാണ് പുതിയ വിവരം. അഭിമന്യുവിനെ കാമ്പസിലേക്ക് വിളിച്ചുവരുത്തിയത് കാമ്പസ് ഫ്രണ്ടിന്‍റെ പ്രവര്‍ത്തകയായ ഒരു പെണ്‍കുട്ടിയാണെന്ന് പോലീസ് കണ്ടെത്തിയതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു. ഇവരെ ഉടനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം.

കൊലപാതകം

കൊലപാതകം

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു (20) ഈ മാസം രണ്ടാം തിയ്യതിയാണ് കൊല്ലപ്പെട്ടത്.കോളേജിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് കാമ്പസ് ഫ്രണ്ടിന്‍റെ അക്രമികള്‍ കൊല നടത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനേയും സംഘം ആക്രമിച്ചിരുന്നു.

കത്തി കുത്തി

കത്തി കുത്തി

മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. 20 ഓളം വരുന്ന പോപ്പുലര്‍ ഫ്രണ്ട് സംഘം കോളേജിലേക്ക് അതിക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം.അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു.

അറസ്റ്റ്

അറസ്റ്റ്

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തുന്ന കരുതുന്ന മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതില്‍ പുതിയ വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ച് വരുത്തിയത് കാമ്പസ് ഫ്രണ്ടിന്‍റെ പ്രവര്‍ത്തകയായ വിദ്യാര്‍ത്ഥിനിയാണെന്നാണ് വിവരമെന്ന് മംഗളം വാര്‍ത്തയില്‍ പറയുന്നു.

ഫോണ്‍ രേഖ

ഫോണ്‍ രേഖ

പോലീസ് കസ്റ്റഡിയില്‍ ഉള്ള കൊലയാളി സംഘത്തിന്‍റെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടികള്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. നേരത്തേ തന്നെ മൂന്ന് പെണ്‍കുട്ടികള്‍ക്ക് കേസില്‍ ബന്ധമുള്ളതായി പോലീസ് സംശയിച്ചിരുന്നതായും വാര്‍ത്തയില്‍ ഉണ്ട്.

പരിശീലനം

പരിശീലനം

സംഭവത്തില്‍ ഉള്‍പ്പെട്ടെന്ന് സംശയിക്കുന്ന പെണ്‍കുട്ടിക്ക് കാമ്പസ് ഫ്രണ്ടിന്‍റെ പ്രത്യേക പരിശീലനം ലഭിച്ചെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഭിമന്യു വധത്തിന്‍റെ ഗൂഢാലോചന കേസില്‍ പെണ്‍കുട്ടിയേയും പ്രതിയാക്കുമെന്നാണ് റിപ്പോര്‍ട്ട്.

മൊഴി

മൊഴി

എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആദിപത്യം ഒഴിവാക്കാന്‍ ആസൂത്രിതമായി തന്നെയാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് മുഹമ്മദ് പോലീസിന് നല്‍കിയ മൊഴി. ഇതിനായി നേരത്തേ തന്നെ പദ്ധതി തയ്യാറാക്കിയിരുന്നെന്നും കൊലപാതകം നടത്താന്‍ വിദഗ്ദരായ കാമ്പസ് ഫ്രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ കാമ്പസിലേക്ക് വിടണമെന്നും ആവശ്യപ്പെട്ടിരുന്നതായും പോലീസിനോട് മുഹമ്മദ് വെളിപ്പെടുത്തിയിട്ടുണ്ട്.

ആക്രമിച്ചു

ആക്രമിച്ചു

എന്നാല്‍ അഭിമന്യുവും സംഘവുമായും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതോടെ കാര്യങ്ങള്‍ കുഴ‍ഞ്ഞു മറിഞ്ഞെന്നും അഭിമന്യുവിനേയും അര്‍ജ്ജുനേയും ആക്രമിച്ചെങ്കിലും അഭിമന്യുവിനെ കുത്തിയത് താന്‍ അല്ലെന്നുമാണ് മുഹമ്മദ് പോലീസിനോട് ആവര്‍ത്തിക്കുന്നത്.

ചോര പുരണ്ട ഷര്‍ട്ട്

ചോര പുരണ്ട ഷര്‍ട്ട്

അഭിമന്യുവിനെ കുത്തിയ പിന്നാലെ അഭിയുടെ ചോര തെറിച്ച ഷര്‍ട്ട് ഊരിയെറിഞ്ഞ് കാമ്പസിലൂടെ ഓടിയ ആള്‍തന്നെയാണോ അഭിയുടെ നെഞ്ചിലേക്ക് കത്തിയാഴ്ത്തിയതെന്ന സംശയത്തിലാണ് പോലീസ്.

15 പേര്‍

15 പേര്‍

അഭിയെ കുത്തിയ പിന്നാലെ സംഭവ സ്ഥലത്തേക്ക് എറണാകുളം ലോ കോളേജിലേയും മഹാരാജാസിലേയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഇതോടെയാണ് 15 അംഗ അക്രമി സംഘം കാമ്പസിലൂടെ ചിതറി ഓടിയത്. ഇതിനിടയിലാണ് അഭിമന്യുവിന്‍റെ ചോര തെറിച്ച ഷര്‍ട്ട് വലിച്ചൂരിയെറിഞ്ഞ് പ്രതികളില്‍ ഒരാള്‍ ഓടിയത്.

രക്ഷപ്പെട്ടു

രക്ഷപ്പെട്ടു

ഇയാളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നെങ്കിലും ഇയാള്‍ രക്ഷപ്പെട്ട് ഓടുകയായിരുന്നു. ഇയാള്‍ തന്നെയാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് പോലീസ് കണക്കാക്കുന്നത്.

രണ്ട് പേര്‍

രണ്ട് പേര്‍

നെട്ടൂര്‍, ഫോര്‍ട്ട് കൊച്ചി പരിസരങ്ങളിലൂള്ള രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് സംശയിക്കുന്നുണ്ട്. ഇവരില്‍ ഒരാളാണോ അത് എന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.

ഓട്ടോക്കാരന്‍

ഓട്ടോക്കാരന്‍

കൊലപാതക ശേഷം പ്രതികള്‍ രക്ഷപ്പെട്ട ഓട്ടോറിക്ഷ എസ്ഡിപിഐക്കാരന്‍റേതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് ഡ്രൈവര്‍ നജീബ് അവിടെ ഓട്ടോയുമായി എത്തിയതെന്നും പോലീസ് പറഞ്ഞു.

English summary
abhimnyu murder campus friend student explains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X