കേരളത്തിലെ അതിപുരാതന തടാക ക്ഷേത്രമായ അനന്തപുരത്ത് തിരക്കേറുന്നു

  • Posted By:
Subscribe to Oneindia Malayalam

തടാക ക്ഷേത്രമെന്ന പ്രസിദ്ധിയാർജ്ജിച്ച കേരളത്തിലെ അതിപുരാതന ക്ഷേത്രമാണ് കാസർഗോഡ് കുമ്പളയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് അനന്തപത്മനാഭ സ്വാമി ക്ഷേത്രം.കാസറഗോഡിൽ നിന്ന് കുമ്പള ബദിയഡുക്ക റൂട്ടിലെ നായികാപ്പ് ബസ്റ്റോപ്പിൽ ഇറങ്ങി ഒന്നര കിലോമീറ്റർ വലത്തോട്ട് പോയാൽ ക്ഷേത്രത്തിലെത്താം. ശ്രീ അനന്തപത്മനാഭ സ്വാമി പ്രതിഷ്ട.ഇടത്ത് ഭൂമി ദേവിയും വലത്ത് മഹാലക്ഷ്മിയും കുടികൊള്ളുന്നു.

ജിഎസ്ടിക്കു ശേഷം കൊള്ളവില: 335 വ്യാപാരികള്‍ കുടുങ്ങും, കേന്ദ്രത്തിന് കത്ത് നല്‍കി

ഇന്ന് പഞ്ചലോഹ വിഗ്രഹമാണ് അനന്തപത്മനാഭ സ്വാമിയുടെത് . മുൻപ് കടുശർക്കര പ്രയോഗം നടത്തിയ കാച്ചിമരത്തിന്റെ വിഗ്രഹമായിരുന്നു. അനന്തപത്മനാഭന് ഹനുമാനും ഗരുഡനും നാഗകന്യകയും ചാമരം വീശുന്നു.ദ്വാരപാലകരായി ജയവിജയന്മാർ,ശ്രീ കോവിലിൽ മൂന്ന്ഭാഗത്ത് പ്രതിമ.ചുറ്റമ്പലത്തിൽ ഗണപതി,രക്തേശ്വരി,യക്ഷി,വീരഭദ്രൻ,ജലദുർഗ്ഗ തെക്ക് ഭാഗത്ത് വേട്ടയ്‌ക്കൊരുമകനും വാനശാസ്താവും. മൂന്ന് നേരവും പൂജയും നടക്കുന്നുണ്ട്.

anthapuram11

സഞ്ചാരികളുടെ മുഖ്യ സന്ദർശന കേന്ദ്രം കൂടിയാണ് അനന്തപുരം. വെള്ളത്തിന് നടുവിലായാണ് ശ്രീകോവിൽ ഈ കുളത്തിൽ സസ്യാഹാരിയായ ഒരു മുതലയുണ്ട് . ബബിയ എന്നാണ് ഇതിനെ വിളിക്കുന്നത്. ഇതുവരെയായും ഇവിടെ എത്തുന്ന ഭക്തർക്കോ അയൽവാസികൾക്കോ ആർക്കും ഒരു ഉപദ്രവും ചെയ്യാത്ത ദൈവത്തിന്റെ ചൈതന്യമുള്ള മുതലയാണ് ഇത്. മുതല നിവേദ്യം ഇവിടുത്തെ പ്രധാന നിവേദ്യമാണ്.മാരക രോഗം വരുമ്പോൾ ഭക്തർ നേരുന്നതാണ് മുതല നിവേദ്യം.ഒരുദിവസം അരകിലോ അരിയുടെ നിവേദ്യം മുതലയ്ക്ക് കൊടുക്കാറുണ്ട്.ഉച്ച പൂജകഴിഞ്ഞാണ് മുതലയ്ക്ക് ഇത് കൊടുക്കുന്നത്.പണ്ട് നേർച്ചയായി കോഴിയും കൊടുത്തിരുന്നു. ബബിയെ കാണുന്നത് ഒരു പുണ്യമായാണ് ഭക്തർ കാണുന്നത്.

ദ്വാപര യുഗത്തിൽ വില്വമംഗലം സ്വാമികൾ ഇവിടെ പ്രതിഷ്ട നടത്തിയെന്നാണ് വിശ്വാസം. ഇവിടെയുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വില്വമംഗലംതപസ്സ് ചെയ്തിരുന്നുവെന്നും ശ്രീകൃഷ്ണൻ അദ്ദേഹത്തിന്റെ ഉപാസന മൂർത്തിയെണെന്നും ഐതിഹ്യം. ഈ ക്ഷേത്രത്തിൽ സ്വാമിമാർ പൂജിച്ചിരുന്നുവെന്നും കുറെകാലം

കഴിഞ്ഞപ്പോൾ ഭഗവാൻ കുട്ടിയുടെ രൂപത്തിൽ ഇവിടെ ഉണ്ടായിരുന്നെന്നും പലവികൃതികളും കാട്ടിയിരുന്നെന്നും പറയപ്പെടുന്നു.

anthapuram22

കുട്ടിയുടെ വികൃതിത്തരം കൂടി വന്നപ്പോൾ ഒരിക്കൽ അദ്ദേഹം പുറം കൈകൊണ്ട് തട്ടി അപ്പോൾ കുട്ടി നിലത്തുവീണെന്നും അവിടെ തന്നെ ഒരു ഗുഹ ഉണ്ടായെന്നും പറയുന്നു. ആ ഗുഹയ്ക്ക് അകത്ത് നിന്നും സ്വാമിക്ക് ഒരു അശരീരി കേട്ടു ഇനി തന്നെ കാണണമെങ്കിൽ അന്തൻ കാട്ടിൽ കാണാം എന്നായിരുന്നു. അപ്പോഴാണ് ഭഗവത് സാന്നിദ്ധ്യം സ്വാമിയാർക്ക് ബോധ്യമായത്.

anthapuram333

വിഷു കഴിഞ്ഞാൽ അഞ്ചാം നാളാണ് ഇവിടെ ഉത്സവം. വെള്ളാളവംശക്കാരും മായിപ്പാടി രാജാവും ശങ്കര നാരായണ പാട്ടാളി എന്നിവരും ക്ഷേത്ര നടത്തിപ്പുകാരനായിരുന്നു. ദൈവത്തിന്റെ ഭൂമി എന്ന പേരിൽ ദേവറഗുഡെ എന്നായിരുന്നു അനന്തപുരം മുൻപ് അറിയപ്പെട്ടിരുന്നത്. നീലാകാശത്തിന് താഴെ കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന പ്രകൃതിയും ചരിത്രവും ഐതിഹ്യവും ഇവിടെ ഇഴ ചേർന്ന് കിടക്കുന്നു. ഇവിടുത്തെ പാറയിടുക്കുകളിലും പഴമ വിളിച്ചോതുന്ന ഇല്ലത്തിന്റെ മുകളിൽ നിന്നാലും കാസറഗോഡിന്റെ പൂർണ ചരിത്രം ദർശിക്കാം

English summary
about Kasaragod Thataka Temple

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്