ജിഎസ്ടിക്കു ശേഷം കൊള്ളവില: 335 വ്യാപാരികള്‍ കുടുങ്ങും, കേന്ദ്രത്തിന് കത്ത് നല്‍കി

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: ജിഎസ്ടി നിലവില്‍ വന്ന ശേഷം കൊള്ളവില ഈടാക്കുന്ന വ്യാപാരികളെ കുടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ജിഎസ്ടി നടപ്പായ ശേഷമുള്ള വിലക്കുറവ് ജനങ്ങളിലേക്കു എത്തിക്കാതെ കൊള്ള വില ഈടാക്കിയ 335 വ്യാപാരികള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന ജിഎസ്ടി വകുപ്പ് കേന്ദ്രത്തിനു കത്തു നല്‍കിയിട്ടുണ്ട്.

മരുമകളുടെ അവിഹിതം ഭര്‍തൃമാതാവ് നേരില്‍ കണ്ടു? പിന്നീട് സംഭവിച്ചത്... മരുമകള്‍ പിടിയില്‍

1

കൊള്ളവില ഈടാക്കിയതിന്റെ ബില്ലും വ്യാപാരികളുടെ പട്ടികയുമടക്കമുള്ള തെളിവുകള്‍ സഹിതമാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കേന്ദ്രത്തിനു പരാതി നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാനത്തിനു അധികാരമില്ല. തുടര്‍ന്നാണ് കേന്ദ്ര കൊള്ളവിരുദ്ധ സമിതിക്കു പരാതി അയച്ചത്. ഇതാദ്യമായാണ് ജിഎസ്ടിയുടെ പേരിലുള്ള കൊള്ളവിലയ്‌ക്കെതിരേ സംസ്ഥാനം നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്.

2

ജിഎസ്ടി നിലവില്‍ വന്ന ശേഷവും ചിലര്‍ വാറ്റ് നികുതി പിരിക്കുന്നതും രജിസ്‌ട്രേഷനില്ലാതെ ജിഎസ്ടി പിരിക്കുന്നതും സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടു കഴിഞ്ഞു. ഇവര്‍ക്കെതിരേയെല്ലാം ശക്തമായ നടപടിയുണ്ടാവുമെന്ന് ജിഎസ്ടി വകുപ്പ് വ്യക്തമാക്കി. അനധികൃതമായി നികുതി പിരിവ് ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ പോസ്റ്റ് ബില്‍സ് ഹിയര്‍ എന്ന ജിഎസ്ടി വകുപ്പിന്റെ ഫേസ്ബുക്ക് പേജില്‍ ഇന്‍വോയ്‌സ് അപ്‌ലോഡ് ചെയ്യാമെന്നും അവര്‍ അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Traders fraud in GST: state wrote letter to centre.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്