ബിജെപി പ്രവര്‍ത്തകന്റെ മകള്‍ക്ക് എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനം... കാരണം കേട്ടാല്‍ ഞെട്ടും

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊല്ലം: തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഹര്‍ത്താലൊക്കെ നടത്തിയിരുന്നു ബിജെപി. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോഴാണ് കൊലപാതകികളും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെ ആയിരുന്നു എന്ന കാര്യം വെളിപ്പെട്ടത്.

എന്നാല്‍ ഇപ്പോള്‍ പറയാന്‍ പോകുന്നത് അത്തരം ഒരു കൊലപാതക വാര്‍ത്തയല്ല. ബിജെപി പ്രവര്‍ത്തകന്റെ മകളെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച വാര്‍ത്തയാണ്. കൊല്ലത്താണ് സംഭവം. കൈരളി ഓണ്‍ലൈന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പെണ്‍കുട്ടി എന്തായാലും പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. എന്തിനാണ് തന്നെ മര്‍ദ്ദിച്ചത് എന്നത് സംബന്ധിച്ച് പെണ്‍കുട്ടി പറയുന്നത് കേട്ടാല്‍ ഞെട്ടിപ്പോകും.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി

അഞ്ചല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ് മര്‍ദ്ദിച്ചത്. ബിജെപി പ്രവര്‍ത്തകന്റെ മകളാണ് ഈ പെണ്‍കുട്ടി. അഞ്ചല്‍ ടൗണില്‍ വച്ചായിരുന്നു പെണ്‍കുട്ടിയ്ക്ക് മര്‍ദ്ദനമേറ്റത്.

എബിവിപി സംസ്ഥാന നേതാക്കള്‍

എബിവിപി സംസ്ഥാന നേതാക്കള്‍

എബിവിപി സംസ്ഥാന സമിതി അംഗമായ ബബില്‍ദേവും ശിവ എന്ന മറ്റൊരാളും ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചത് എന്നാണ് പെണ്‍കുട്ടി പറയുന്നത്. അഞ്ചല്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

മാനസികവും ശാരീരികവും

മാനസികവും ശാരീരികവും

കുറേ നാളുകളായി ഇവരില്‍ നിന്ന് മാനസികവും ശാരീരികവും ആയ പീഡനങ്ങള്‍ ഏറ്റുവരികയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. ഭയംമൂലമാണ് ഒന്നും പുറത്ത് പറയാതിരുന്നത് എന്നും പറയുന്നു.

അശ്ലീല സംഭാഷണം

അശ്ലീല സംഭാഷണം

പുറത്ത് വച്ചുള്ള മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് പുറമേ, ഫോണില്‍ വിളിച്ച് അശ്ലീലം പറയുന്നതും സ്ഥിരം സംഭവം ആയിരുന്നു എന്നാണ് ആക്ഷേപം. ഇക്കാര്യം സഹോദരനെ അറിയിച്ചിരുന്നു എന്നും പെണ്‍കുട്ടി പറയുന്നുണ്ട്.

പ്രതികാരം തീര്‍ത്തു

പ്രതികാരം തീര്‍ത്തു

വിവരം അറിഞ്ഞ സഹോദരന്‍ ബബില്‍ദേവിനോടും ശിവയോടും ഇക്കാര്യം ചോദിച്ചിരുന്നത്രെ. ഇതിന് പ്രതികാരമായിട്ടാണ് തന്നെ അഞ്ചല്‍ ടൗണില്‍ വച്ച് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത് എന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിട്ടുള്ളത്.

ഒത്തുതീര്‍പ്പ്

ഒത്തുതീര്‍പ്പ്

കേസ് ഒത്തുതീര്‍പ്പാക്കാന്‍ മുതിര്‍ന്ന നേതാക്കളുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പരാതിയില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറല്ലെന്നാണത്രെ പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത്.

English summary
ABVP leaders attacked BJP worker's daughter at Kollam -Complaint.
Please Wait while comments are loading...