ട്രെയിനില്‍ 'കുമ്മനടിച്ച്' എബിവിപി പ്രവര്‍ത്തകര്‍! മറ്റു യാത്രക്കാരെ തടഞ്ഞു, കേസും പിഴയും...

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: ടിക്കറ്റെടുക്കാതെ ട്രെയിനില്‍ യാത്ര ചെയ്ത എബിവിപി പ്രവര്‍ത്തകരെ റെയില്‍വേ അധികൃതര്‍ പിടികൂടി. തിരുവനന്തപുരത്ത് നടക്കുന്ന ചലോ കേരള റാലിയില്‍ പങ്കെടുക്കാനെത്തിയ മദ്ധ്യപ്രദേശില്‍ നിന്നുള്ള പതിനഞ്ചോളം എബിവിപി പ്രവര്‍ത്തകരെയാണ് റെയില്‍വേ അധികൃതര്‍ പിടികൂടി പിഴ അടപ്പിച്ചത്. ഇന്‍ഡോര്‍-കൊച്ചുവേളി എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്തിരുന്ന എബിവിപി പ്രവര്‍ത്തകര്‍ മറ്റു യാത്രക്കാരെ കയറാന്‍ അനുവദിക്കാതെയാണ് യാത്ര ചെയ്തത്.

സൗദിയില്‍ മലയാളിയെ തൂക്കിലേറ്റില്ല! ഹസീനയും കുടുംബവും മാപ്പ് നല്‍കി! ഏഴു വര്‍ഷത്തിന് ശേഷം...

2000 രൂപയുടെ കറന്‍സികളും നിരോധിച്ചേക്കും? 15 കോഡുകള്‍ കള്ളനോട്ട് സംഘം പകര്‍ത്തി....

ട്രെയിനിലെ ഒരു കോച്ച് തങ്ങള്‍ ബുക്ക് ചെയ്തതാണെന്നായിരുന്നു എബിവിപി പ്രവര്‍ത്തകരുടെ അവകാശവാദം. കമ്പാര്‍ട്ട്‌മെന്റിന്റെ എല്ലാ വാതിലുകളും അകത്തുനിന്ന് പൂട്ടിയിട്ട സംഘം മറ്റു യാത്രക്കാരെ കോച്ചില്‍ കയറാനും അനുവദിച്ചില്ല. ട്രെയിന്‍ കണ്ണൂര്‍ സ്‌റ്റേഷനിലെത്തിയതോടെ എബിവിപി പ്രവര്‍ത്തകര്‍ ട്രെയിനില്‍ കയറാന്‍ അനുവദിച്ചില്ലെന്ന് കാട്ടി ഒരു യാത്രക്കാരന്‍ റെയില്‍വേ സംരക്ഷണ സേനയ്ക്ക് പരാതി നല്‍കി. ഇതോടെയാണ് എബിവിപി പ്രവര്‍ത്തകരുടെ ഗുണ്ടായിസത്തെക്കുറിച്ച് റെയില്‍വേ അധികൃതര്‍ അറിഞ്ഞത്. തുടര്‍ന്ന് ട്രെയിന്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയത്തോടെ ആര്‍പിഎഫ് സംഭവത്തില്‍ ഇടപെട്ടു.

വാക്ക് തര്‍ക്കം...

വാക്ക് തര്‍ക്കം...

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് റെയില്‍വേ സംരക്ഷണ ഇടപെട്ടാണ് കമ്പാര്‍ട്ട്‌മെന്റിലെ വാതിലുകള്‍ തുറപ്പിച്ചത്. തുടര്‍ന്ന് മറ്റു യാത്രക്കാരെ ഇതേ കോച്ചില്‍ കയറ്റി. ഇതിനിടെ മറ്റു യാത്രക്കാരും എബിവിപി പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതില്‍ വാക്കുതര്‍ക്കമുണ്ടായി. റെയില്‍വേ പോലീസ് ഇടപെട്ടാണ് തര്‍ക്കം പരിഹരിച്ചത്. ഇതിനു പിന്നാലെയാണ് പോലീസ് സംഘം എബിവിപി പ്രവര്‍ത്തകരുടെ ടിക്കറ്റ് പരിശോധിച്ചത്. എന്നാല്‍ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന പതിനഞ്ചോളം എബിവിപി പ്രവര്‍ത്തകര്‍ക്ക് ടിക്കറ്റില്ലായിരുന്നു. ടിക്കറ്റില്ലാത്തവരെ ട്രെയിനില്‍ നിന്നും ഇറക്കിവിടണമെന്ന് മറ്റു യാത്രക്കാരും നടപ്പില്ലെന്ന് എബിവിപി പ്രവര്‍ത്തകരും വാദിച്ചത് വീണ്ടും തര്‍ക്കത്തിനിടയാക്കി.

ഷൊര്‍ണ്ണൂരില്‍...

ഷൊര്‍ണ്ണൂരില്‍...

ഇതിനിടെ ട്രെയിന്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് യാത്രതിരിച്ചെങ്കിലും ഒരു എബിവിപി പ്രവര്‍ത്തകന്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. ഇതോടെ കൂടുതല്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ കയറി. തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണ്ണൂരിലെത്തിയതോടെ മറ്റു റെയില്‍വേ ഉദ്യോഗസ്ഥരും ടിടിആറും കമ്പാര്‍ട്ട്‌മെന്റിലെത്തി. ടിടിആര്‍ നടത്തിയ പരിശോധനയിലും പതിനഞ്ച് പേര്‍ക്ക് ടിക്കറ്റില്ലെന്ന് കണ്ടെത്തി. ഇവരില്‍ നിന്ന് മദ്ധ്യപ്രദേശിലെ രത്തലം മുതല്‍ കൊച്ചുവേളി വരെയുള്ള ടിക്കറ്റ് തുക കണക്കാക്കി 11,200 രൂപ പിഴ ഈടാക്കുകയും ചെയ്തു.

കേസ്...

കേസ്...

അനാവശ്യമായി ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചതിനും, മറ്റ് യാത്രക്കാരെ കയറ്റാത്തതിനും എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ റെയില്‍വേ സംരക്ഷണ സേന കേസെടുത്തിട്ടുണ്ട്. ചലോ കേരള റാലിയുടെ തലേദിവസം ഇത്തരമൊരു സംഭവമുണ്ടായത് ബിജെപിക്കും എബിവിപിക്കും നാണക്കേടായി മാറി. സിപിഎമ്മിനെതിരെ ബിജെപി ദേശീയവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപിയും റാലി സംഘടിപ്പിക്കുന്നത്. കേരളത്തില്‍ സ്വാധീനമില്ലാത്ത എബിവിപി രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകരെ തിരുവനന്തപുരത്ത് എത്തിച്ചാണ് ചലോ കേരള റാലി നടത്തുന്നത്. മാര്‍ക്കിസ്റ്റ് അതിക്രമങ്ങള്‍ക്കെതിരെ സംഘടിപ്പിക്കുന്ന ചലോ കേരള റാലിയില്‍ ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്നാണ് എബിവിപി അവകാശപ്പെടുന്നത്.

English summary
abvp workers travelled without ticket in kochuveli express.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്