എബിവിപിക്ക് വീണ്ടും പാര! കയ്യൂരിന്റെ വിപ്ലവഗാനം ആലപിച്ച് രാജസ്ഥാനിലെ പ്രവര്‍ത്തകര്‍... വീഡിയോ

  • Posted By: Desk
Subscribe to Oneindia Malayalam

ആലപ്പുഴ: എബിവിപി ചലോ കേരള റാലിക്ക് ബിജെപി ജനരക്ഷാ യാത്രയുടെ അതേഗതിയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം. മദ്ധ്യപ്രദേശിലെ ഉശിരന്മാരായ എബിവിപി പ്രവര്‍ത്തകര്‍ കള്ളവണ്ടി കയറി വന്നതോടെയാണ് ചലോ കേരളയുടെ കഷ്ടകാലം തുടങ്ങിയത്. ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത 15 എബിവിപി പ്രവര്‍ത്തകരെയാണ് റെയില്‍വേ അധികൃതര്‍ പിടികൂടി പിഴച്ചുമത്തി വിട്ടത്.

പാപ്പുവിന്റെ പേരില്‍ ലക്ഷങ്ങള്‍! സ്വത്തിനായി മകളും രംഗത്ത്... പക്ഷേ, അവകാശി മറ്റൊരാള്‍....

മുസ്ലീം പള്ളിയിലെ മൂത്രപ്പുരയെ ചൊല്ലി സംഘര്‍ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു! മുസ്ലീംങ്ങള്‍ നാടുവിടുന്നു

കള്ളവണ്ടി കയറിയതിന്റെ ക്ഷീണം മാറും മുന്‍പേയാണ് എബിവിപിക്ക് പാരയായി മറ്റൊരു സംഭവമുണ്ടായിരിക്കുന്നത്. രാജസ്ഥാനില്‍ നിന്നുള്ള എബിവിപി പ്രവര്‍ത്തകര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിപ്ലവഗാനം ആലപിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അര്‍ത്ഥമറിയാതെയാണ് എബിവിപി പ്രവര്‍ത്തകര്‍ ഗാനം ആലപിക്കുന്നതെങ്കിലും വീഡിയോ വൈറലായി. ജനരക്ഷാ യാത്രക്കിടെ അന്യസംസ്ഥാന തൊഴിലാളികള്‍ സിപിഎം അനുകൂല മുദ്രാവാക്യം മുഴക്കുന്ന വീഡിയോയും നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

രാജസ്ഥാനില്‍ നിന്ന്...

രാജസ്ഥാനില്‍ നിന്ന്...

സിപിഎം അതിക്രമത്തിനെതിരെ എബിവിപി സംഘടിപ്പിക്കുന്ന ചലോ കേരള റാലിയില്‍ പങ്കെടുക്കാനെത്തിയ രാജസ്ഥാനില്‍ നിന്നുള്ള എബിവിപി പ്രവര്‍ത്തകരാണ് വിപ്ലവഗാനം ആലപിച്ചിരിക്കുന്നത്. രാജസ്ഥാനില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രക്കിടെ നേത്രാവതി എക്‌സ്പ്രസില്‍ വെച്ചാണ് എബിവിപി പ്രവര്‍ത്തകര്‍ വിപ്ലവഗാനം ആലപിച്ചത്. സംഭവത്തിന്റെ വീഡിയോ നിരവധി പേരാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ആലപ്പുഴയിലെ നാട്ടരങ്ങ്...

ആലപ്പുഴയിലെ നാട്ടരങ്ങ്...

കയ്യൂര്‍ സഖാക്കളെക്കുറിച്ചുള്ള 'കയ്യൂരില്‍ ചുടുചോര ചിന്തിയ സഖാക്കളെ ഓര്‍ക്കൂ' എന്നു തുടങ്ങുന്ന വിപ്ലവഗാനമാണ് എബിവിപി പ്രവര്‍ത്തകര്‍ ആലപിച്ചത്. ആലപ്പുഴയിലെ ഇപ്റ്റ നാട്ടരങ്ങ് സംഘത്തിലെ കലാകാരന്മാര്‍ക്കൊപ്പമായിരുന്നു എബിവിപി പ്രവര്‍ത്തകരുടെ ഗാനാലാപനം. ട്രെയിനില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന നാട്ടരങ്ങ് സംഘത്തിന്റെ പാട്ട് കേട്ടാണ് എബിവിപി പ്രവര്‍ത്തകരും അവര്‍ക്കൊപ്പം കൂടിയത്.

ജയ് വിളികള്‍...

ജയ് വിളികള്‍...

മുംബൈയിലെ പരിപാടി കഴിഞ്ഞ് പന്‍വേല്‍ ജംങ്ഷനില്‍ നിന്നാണ് നാട്ടരങ്ങ് സംഘം നേത്രാവതി എക്‌സ്പ്രസില്‍ കയറിയത്. ഇവര്‍ കയറിയ കമ്പാര്‍ട്ട്‌മെന്റില്‍ തന്നെയായിരുന്നു രാജസ്ഥാനില്‍ നിന്നുള്ള എബിവിപി പ്രവര്‍ത്തകരും യാത്രചെയ്തിരുന്നത്. എബിവിപി പ്രവര്‍ത്തകര്‍ ജയ് വിളികളും സംഘപരിവാര്‍ മുദ്രാവാക്യങ്ങളും മുഴക്കാന്‍ തുടങ്ങിയതോടെയാണ് തൊട്ടപ്പുറത്തിരുന്നിരുന്ന നാട്ടരങ്ങ് കലാകാരന്മാര്‍ വിപ്ലവഗാനം ആലപിക്കാന്‍ തുടങ്ങിയത്.

ഒപ്പംകൂടി...

ഒപ്പംകൂടി...

നാട്ടരങ്ങ് കലാകാരന്മാരുടെ വിപ്ലവഗാനം കേട്ടതോടെ എബിവിപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളി നിര്‍ത്തി. തുടര്‍ന്ന് ഇവരും കലാകാരന്മാര്‍ക്കൊപ്പം കൂടി. പിന്നീട് നാട്ടരങ്ങ് കലാകാരന്മാര്‍ക്കൊപ്പം എബിവിപി പ്രവര്‍ത്തകരും ഗാനമാലപിക്കാന്‍ തുടങ്ങി.

വൈറല്‍...

വൈറല്‍...

വീ ലൗ സിപിഎം എന്ന ഫേസ്ബുക്ക് പേജിലാണ് എബിവിപി പ്രവര്‍ത്തകരുടെ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ പോസ്റ്റിന് താഴെയാണ് ഈപ്റ്റ നാട്ടരങ്ങ് സംഘത്തിലെ കലാകാരന്മാരാണ് വിപ്ലവഗാനം ആലപിച്ചുകൊടുത്തതെന്ന കമന്റുമുള്ളത്. വരികളുടെ അര്‍ത്ഥമറിയാതെയാണ് വിപ്ലവഗാനം ആലപിക്കുന്നതെങ്കിലും എബിവിപി പ്രവര്‍ത്തകരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
abvp workers video goes viral in social media.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്