നഷ്ടപരിഹാര തുക കൂട്ടാം... ഗെയിൽ സമരത്തിൽ നിന്ന് പിന്മാറണം, ഗെയിലിനേക്കാൾ അഞ്ചിരട്ടി നൽകും?

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഗെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുമ്പോഴുള്ള നഷ്ടപരിഹാര തുക വർധിക്കണമെന്ന ആവശ്യത്തിൽ ചർച്ചയാവാമെന്ന് വ്യവസായ മന്ത്രി എസി മൊയ്തീൻ. മാർക്കറ്റ് വാല്യുവിനേക്കാൾ നാലിരട്ടി വേണമെന്ന വാദം വരുന്നുണ്ട്. അത് കേന്ദ്ര ആക്ട് തിരുത്താൻ ആവശ്യമായ നടപടി ഉണ്ടായാലേ ചെയ്യാനാകൂ. ഗെയിൽ അത് കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്നും മന്ത്രി പറ‍ഞ്ഞു. എന്നാൽ ഗെയിലിനേക്കാൾ അഞ്ചിരട്ടി നഷ്ടപരിഹാരം വർധിപ്പിക്കാനാമ് സർക്കാർ ശ്രമിച്ചതെന്നും മന്ത്രി എസി മൊയ്തീൻ പറഞ്ഞു. നിലവിൽ വയലുകൾക്ക് നഷ്ടപരിഹാരം കുറവാണ്. അവിടെ മരങ്ങളില്ലാത്തതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ താരകം... ചെഞ്ചോരപ്പൊൻകതിർ... ജയരാജ സ്തുതികൾ ഇങ്ങനെ, "ബിംബം പേറുന്ന കഴുത" വിഎസോ ജയരാജനോ?

ഗെയിൽ പദ്ധതിയിൽ പിടിവാശിയുടെ അന്തരീക്ഷമല്ല സർക്കാർ സ്വീകരിക്കുന്നത്. പക്ഷേ ചർച്ച ചെയ്യുമ്പോൾ ബാലിശമായ വാദങ്ങൾ ഉയർത്തരുത്. രാഷ്ട്രീയ പാർട്ടികൾ ആരും ഈ പദ്ധതികക് എതിരല്ല. സമര സമിതി ആക്ഷൻ കൗൺസിലും പദ്ധതി വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആശങ്കകൾ ദൂരീകരിക്കാൻ എല്ലാവരും ഒരുമിച്ച് നിന്നാൽ ഭാവി കേരളത്തിന്റെ ഏറ്റവും വലിയ സൗകര്യമാകും ഗെയിൽ പദ്ധതിയെന്നും വ്യവസായമന്ത്രി പറഞ്ഞു.

AC Moideen

ഒരു മൂട് കപ്പയ്ക്ക് 68 രൂപയും ഒരു തെങ്ങിന് 12500 രൂപയും ഒരു ജാതിക്ക് 54000 രൂപയുമാണ് നഷ്ടപരിഹാരം കൊടുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അത് വർദിപ്പിക്കണമെങ്കിൽ ചർച്ച ചെയ്യാം. വയലിന് കണ്ണൂരിൽ ഉണ്ടാക്കിയതുപോലെ പ്രത്യേക പാക്കേജ് ഉണ്ടാക്കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി എസി മൊയ്തീൻ പറഞ്ഞു. ഇത്തരം കാര്യങ്ങൾ‌ ഗെയിലുമായി ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാര തുക വർധിച്ചതുമായി ബന്ധപ്പെട്ട് ഏകദേശം 116 കോടി രുപയുടെ ബാധ്യത ഗെയിലിന് പുതുതായി ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

English summary
AC Moideen's comment about gail project

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്