Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയം; വസ്ത്രം അഴിച്ച് മാറ്റി ആസിഡ് ഒഴിച്ച് ഭര്‍ത്താവിന്റെ ക്രൂരത...

ആസിഡ് ആഖ്രമണണത്തില്‍ ഇവരുടെ ഒരു കണ്ണിന്റെ കാഴ്ച മിക്കവാറും നഷ്ടപ്പെടുകയും അരയ്ക്കു താഴെ ഗുരുതര പൊള്ളലേല്‍ക്കുകയും ചെയ്തു.

തിരുവനന്തപുരം: ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയം മൂത്ത് വഴക്കിട്ട ഭര്‍ത്താവ് സ്വന്തം ഭാര്യയുടെ മുഖത്തും ശരീരത്തും ആസിഡൊഴിച്ച് പൊള്ളിച്ചു. ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ വീട്ടമ്മയ്ക്കു മുഖത്തും അരയ്ക്കു താഴെയും ഗുരുതര പൊള്ളലേറ്റു. ആനക്കോട്ടൂര്‍ രേവതി ഭവനില്‍ രതീദേവിയാണ് (40) സ്വന്തം ഭര്‍ത്താവിന്റെ കൊടുംക്രൂരതയ്ക്ക് ഇരയായത്.

ഗുരുതരമായി പൊള്ളലേറ്റ രതീ ദേവിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആസിഡ് ആഖ്രമണണത്തില്‍ ഇവരുടെ ഒരു കണ്ണിന്റെ കാഴ്ച മിക്കവാറും നഷ്ടപ്പെടുകയും അരയ്ക്കു താഴെ ഗുരുതര പൊള്ളലേല്‍ക്കുകയും ചെയ്തു. വീട്ടമ്മയുടെ ഭര്‍ത്താവ് ശേഖരന്‍ പിള്ളയുടെ സംശയരോഗമാണ് ഈ കൊടു ക്രൂരതയിലേക്കെത്തിച്ചത്.

സംശയ രോഗം

സംശയ രോഗം

ശേഖരപിള്ളയ്ക്കു ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയമായിരുന്നെന്നും ഇതെ ചൊല്ലി നിരന്തരം ഇവരെ മര്‍ദ്ദിച്ചിരുന്നുമെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ശനിയാഴ്ച പുലര്‍ച്ചെ ഭാര്യയുമായി വഴക്കിട്ട പ്രതി ഒടുവില്‍ ആസിഡ് ഒഴിക്കുകയായിരുന്നു.

ക്രൂര മര്‍ദ്ദനം

ക്രൂര മര്‍ദ്ദനം

ഭാര്യയുമായി വഴക്കിട്ട ശേഖരപിള്ള അവരെ അതിക്രൂരമായി തല്ലിച്ചതച്ചു. എന്നിട്ടാണ് ആസിഡ് ആക്രമണം നടത്തിയത്. മര്‍ദിച്ചു നിലത്തിട്ട ശേഷം മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.

വസ്ത്രം വലിച്ച് കീറി

വസ്ത്രം വലിച്ച് കീറി

മുഖത്ത് മാത്രമല്ല, വസ്ത്രം വലിച്ചു കീറി അരയ്ക്കു താഴേക്കും ആസിഡ് ഒഴിച്ചു. പൊള്ളലേറ്റു പുളഞ്ഞ രതീദേവി വെള്ളം ആവശ്യപ്പെട്ടപ്പോള്‍ തിളച്ച വെള്ളം വായിലും അരയ്ക്കു താഴേക്കും ഒഴിച്ചതായും പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു

വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു

ആസിഡ് പൊള്ളലേറ്റ് അലറിക്കരഞ്ഞു പുറത്തേക്കോടിയ രതീദേവിയെ അയല്‍വാസികളാണ് വീട്ടില്‍ സംരക്ഷിച്ചത്. വിവരമറിഞ്ഞു കൊട്ടാരക്കരയില്‍ നിന്ന് ബന്ധുക്കളെത്തിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുന്‍കൂട്ടി തീരുമാനിച്ചു

മുന്‍കൂട്ടി തീരുമാനിച്ചു

റബറിന് ഉറയൊഴിക്കുന്ന ആസിഡാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതല്ല, തീവ്രശേഷിയുള്ള മറ്റേതെങ്കിലും ആസിഡ് പ്രതി വാങ്ങി സൂക്ഷിച്ചിരുന്നുവോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അറസ്റ്റ്

അറസ്റ്റ്

അക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടിയെന്നാണ് സൂചന. ആക്രമണത്തിനിടയില്‍ ആസിഡ് തെറിച്ചു വീണു ശേഖരപിള്ളയുടെ മുഖവും പൊള്ളി. ജില്ലാ ആശുപത്രിയിലെത്തി ചികില്‍സ നേടിയ ഇയാളുടെ മൊബൈല്‍ പിന്തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തതായാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+