കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിനെതിരെ അലന്‍സിയറുടെ പ്രതിഷേധം; പ്രസംഗത്തിനിടെ 'വെടി' വച്ചു!! ലാല്‍ പ്രസംഗം നിര്‍ത്തി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മോഹന്‍ലാലിനെതിരെ അലന്‍സിയറുടെ പ്രതിഷേധം | Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെതിരെ പ്രതിഷേധം. നടന്‍ അലന്‍സിയറാണ് മോഹന്‍ലാല്‍ പ്രസംഗിക്കുന്ന വേളയില്‍ മുന്നിലെത്തി പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രമുഖ നേതാക്കളുമെല്ലാം നോക്കി നില്‍ക്കെയായിരുന്നു അലന്‍സിയറിന്റെ വ്യത്യസ്തമായ നീക്കം.

മോഹന്‍ലാലിന്റെ അടുത്തേക്ക് എത്താനുള്ള അലന്‍സിയറിന്റെ നീക്കം ചിലര്‍ ഇടപെട്ട് തടഞ്ഞു. പുരസ്‌കാര ദാന ചടങ്ങളിലേക്ക് മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ പ്രശ്‌നം തീര്‍ന്നെന്നു കരുതിയിരിക്കെയാണ് ചടങ്ങിനിടെ പ്രതിഷേധമുണ്ടായത്. സംഭവം ഇങ്ങനെ...

വിവാദമൊഴിയാതെ

വിവാദമൊഴിയാതെ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് നേരത്തെ വിവാദമായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം, നടന്‍ ദിലീപിനെ താരസംഘടന തിരിച്ചെടുത്ത നടപടി തുടങ്ങിയ വിഷയങ്ങളില്‍ തുടങ്ങിയ പ്രതിഷേധം അമ്മ അധ്യക്ഷനായ മോഹന്‍ലാലിനെതിരെ തിരിയുകയായിരുന്നു. മോഹന്‍ലാല്‍ അധ്യക്ഷനായ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ പല കാര്യങ്ങളും കള്ളമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

 രണ്ട് അഭിപ്രായക്കാര്‍

രണ്ട് അഭിപ്രായക്കാര്‍

ഈ സാഹചര്യത്തിലാണ് അവാര്‍ഡ് ദാന ചടങ്ങളിലേക്ക് മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെ ഒട്ടേറെ പ്രമുഖര്‍ ഒപ്പുവച്ച നിവേദനം സര്‍ക്കാരിന് അയച്ചിരുന്നു. എന്നാല്‍ മോഹന്‍ലാലിനെതിരെ പ്രതിഷേധിക്കുന്നതില്‍ അര്‍ഥമില്ല എന്ന നിലപാടുള്ളവരും പിന്നീട് രംഗത്തുവന്നു.

 മോഹന്‍ലാലിനെ ക്ഷണിച്ചു, വന്നു

മോഹന്‍ലാലിനെ ക്ഷണിച്ചു, വന്നു

ഇതോടെ വ്യത്യസ്ത നിലപാടുകാര്‍ രംഗത്തുവന്നതോടെയാണ് ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങും വിവാദത്തിലെത്തിയത്. എന്നാല്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചു. മോഹന്‍ലാലിനെ ക്ഷണിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കുകയും ചെയ്തു. ഈ വേളയിലാണ് അലന്‍സിയറിന്റെ പ്രതിഷേധം.

വേദിക്ക് മുമ്പില്‍ അലന്‍സിയര്‍

വേദിക്ക് മുമ്പില്‍ അലന്‍സിയര്‍

മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ അലന്‍സിയര്‍ വേദിക്ക് മുമ്പിലെത്തി കൈവിരലുകള്‍ കൊണ്ട് പ്രതീകാത്മകമായി വെടിയുതിര്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിയും മറ്റു പ്രമുഖരും വേദിയിലിരിക്കെയായിരുന്നു പ്രതിഷേധം. രണ്ടു വട്ടമാണ് വിരല്‍ തോക്കുപോലെയാക്കി വെടിയുതിര്‍ത്തത്. മോഹന്‍ലാല്‍ പറയുന്നത് കള്ളമാണെന്ന ഭാവേനയായിരുന്നു പ്രതിഷേധം.

സ്റ്റേജിലേക്ക് കയറാനുള്ള ശ്രമം

സ്റ്റേജിലേക്ക് കയറാനുള്ള ശ്രമം

മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം നേടിയ വ്യക്തിയാണ് അലന്‍സിയര്‍. വെടിയുതിര്‍ത്ത ശേഷം സ്റ്റേജിലേക്ക് കയറി മോഹന്‍ലാലിനടുത്തെത്താനുള്ള ശ്രമം ചിലര്‍ ഇടപെട്ട് തടഞ്ഞു. ചലിച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും പോലീസും ചേര്‍ന്നാണ് തടഞ്ഞത്. അലന്‍സിയറിനെ സ്‌റ്റേജിന്റെ പിറകുവശത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

 മോഹന്‍ലാല്‍ പ്രസംഗം അവസാനിപ്പിച്ചു

മോഹന്‍ലാല്‍ പ്രസംഗം അവസാനിപ്പിച്ചു

ഈ വേളയില്‍ തന്നെ മോഹന്‍ലാല്‍ പ്രസംഗം അവസാനിപ്പിച്ചു. അലന്‍സിയര്‍ പ്രതീകാത്മാകമാക്കി വെടിയുതിര്‍ക്കുന്നത് മന്ത്രി ബാലന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണിച്ചുകൊടുക്കുന്നുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ചിരിച്ചുകൊണ്ടാണ് സംഭവം വീക്ഷിച്ചത്.

അലന്‍സിയര്‍ പറയുന്നു

അലന്‍സിയര്‍ പറയുന്നു

തന്റെ പ്രവൃത്തിയില്‍ പ്രതിഷേധം കാണേണ്ടതില്ലെന്ന് അലന്‍സിയര്‍ പിന്നീട് പറഞ്ഞു. അപ്പോള്‍ തോന്നിയത് ചെയ്തു. എന്താണ് ചെയ്തതെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല. മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരത്തെയും അദ്ദേഹം വിമര്‍ശിച്ചു. തനിക്ക് സ്വഭാവനടനുള്ള പുരസ്‌കാരം നല്‍കിയപ്പോള്‍ നായകന്‍മാരൊക്കെ ചെയ്യുന്നത് എന്തു വേഷമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായമായ ചോദ്യം.

 തുടര്‍ച്ചയായ ആക്ഷേപങ്ങള്‍

തുടര്‍ച്ചയായ ആക്ഷേപങ്ങള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സംഘടനയുടെ നടപടി പരസ്യമായത് മോഹന്‍ലാല്‍ അധ്യക്ഷനായ ശേഷമുള്ള ആദ്യ ജനറല്‍ ബോഡിയിലായിരുന്നു. പിന്നീട് തുടര്‍ച്ചയായ ആക്ഷേപങ്ങളാണ് ലാലിനെതിരെ ഉയരുന്നത്. വിദേശത്ത് ഷൂട്ടിങ് തിരക്കിലായിരുന്ന ലാല്‍ നാട്ടിലെത്തിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന് കൂടുതല്‍ തിരിച്ചടിയായി.

നടനെ ക്ഷണിക്കേണ്ടെന്ന്

നടനെ ക്ഷണിക്കേണ്ടെന്ന്

സംസ്ഥാന അവാര്‍ഡ് വിതരണച്ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍ വേണ്ടെന്ന് പ്രമുഖര്‍ ആവശ്യപ്പെട്ടിരുന്നു. 108 പേര്‍ ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനം തയ്യാറാക്കിയിരുന്നു. മോഹന്‍ലാല്‍ സംസ്ഥാന അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയാല്‍ ചടങ്ങിന്റെ ശോഭ കെടുത്തുമെന്നാണ് പ്രമുഖരുടെ അഭിപ്രായം.

 നിവേദനം തള്ളി താരങ്ങള്‍

നിവേദനം തള്ളി താരങ്ങള്‍

നടന്‍ പ്രകാശ് രാജ് ഉള്‍പ്പെടെയുള്ള പ്രമുഖരാണ് മോഹന്‍ലാലിനെതിരെയുള്ള നിവേദനത്തില്‍ ഒപ്പുവച്ചിരുന്നത്. എന്നാല്‍ പ്രകാശ് രാജ് പിന്നീട് നിവേദനം തള്ളി രംഗത്തുവന്നു. കൂടാതെ നിവേദത്തിന്‍ ഒപ്പുവച്ചുവെന്ന് കാണിച്ച പലരും പിന്നീട് മോഹന്‍ലാലിനെ പിന്തുണയ്ക്കുകയുണ്ടായി.

 പേരെടുത്ത് പറയാതെ വിമര്‍ശനം

പേരെടുത്ത് പറയാതെ വിമര്‍ശനം

മോഹന്‍ ലാലിനെ പേരെടുത്ത് നിവേദനത്തില്‍ പറഞ്ഞിരുന്നില്ല. പകരം ഒരു നടനെ സംസ്ഥാന സര്‍ക്കാരിന്റെ ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിനോട് യോജിക്കാനാകില്ലെന്നാണ് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയത്. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, സജിത മഠത്തില്‍, ശ്രുതി ഹരിഹരന്‍ എന്നിവരെല്ലാം നിവേദനത്തില്‍ ഒപ്പുവച്ചിരുന്നു.

English summary
Alancier Anti Mohanlal protest at State Award Ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X