കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

92 ശതമാനം മാർക്ക് നേടി, തുടർ പഠനത്തിന് വഴിയില്ല; ഇടപെട്ട് കലക്ടർ കൃഷ്ണ തേജ,പഠന ചെലവ് ഏറ്റെടുത്ത് അല്ലു അർജുൻ

Google Oneindia Malayalam News

ആലപ്പുഴ: മികച്ച വിജയം നേടിയിട്ടും തുടർ പഠനം വഴിമുട്ടിയ വിദ്യാഭ്യാർത്ഥിനിയുടെ സങ്കടം കണ്ടില്ലെന്ന് വെയ്ക്കാൻ ആലപ്പുഴ കലക്ടർ കൃഷ്ണ തേജയ്ക്ക് ആയില്ല, ഉടൻ വിളിച്ചത് നടൻ അല്ലു അർജുനെ. കാര്യം അറിയിച്ചതോടെ ആവശ്യം നടനും അംഗീകരിച്ചു. ഇതോടെ ആലപ്പുഴ സ്വദേശിയായ വിദ്യാർത്ഥിനിയുടെ തുടർ പഠനം ഇനി തടസമില്ലാതെ മുന്നോട്ട് പോകും. 'വീ ആർ ഫോർ' ആലപ്പി പദ്ധതിയുടെ ഭാഗമായാണ് കുട്ടിയുടെ പഠന ചെലവ് നടൻ ഏറ്റെടുത്തത്.

പ്ലസ്ടു 92 ശതമാനം മാർക്കോടെ

കഴിഞ്ഞ ദിവസമായിരുന്നു പ്ലസ്ടു 92 ശതമാനം മാർക്കോടെ പാസായ വിദ്യാർത്ഥിനിയും കുടുംബവും തുടർ പഠനത്തിന് സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് കളക്ടർ കൃഷ്ണ തേജയെ കാണുന്നത്. കുട്ടിയുടെ പിതാവ് കൊവിഡ് വന്ന് മരിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിനിടെ പഠനം മുന്നോട്ട് കൊണ്ടുപോകാൻ വഴിയില്ലെന്ന സങ്കടം കുടുംബം കളക്ടറെ അറിയിക്കുകയായിരുന്നു.

'അപ്പയുടെ ലേസര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി'; കുറിപ്പുമായി ചാണ്ടി ഉമ്മന്‍'അപ്പയുടെ ലേസര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി'; കുറിപ്പുമായി ചാണ്ടി ഉമ്മന്‍

തുടർ പഠനത്തിന് വഴിയില്ലെന്നും


നഴ്സിംഗ് പഠിക്കാൻ ആഗ്രഹമുണ്ടെന്നായിരുന്നു കുട്ടി കളക്ടറോട് പറഞ്ഞത്. മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കാനുള്ള സമയം കഴിഞ്ഞതിനാൽ മാനേജ്മെന്റ് സീറ്റിൽ എങ്ങനെ പഠനം ഉറപ്പാക്കുമെന്നതായിരുന്നു അടുത്ത ആലോചനകൾ. അങ്ങനെ കാറ്റാനം നഴ്സിംഗ് കോളേജിൽ സീറ്റ് ഉറപ്പാക്കി. പക്ഷേ മാനേജ്മെന്റ് കോട്ട ആയതിനാൽ വൻ തുക ഫീസായി വരും. ഇതേറ്റെടുക്കാൻ ഒരു സ്പോൺസർ വേണമല്ലോ.

ടിക്കറ്റ് അടിച്ചത് 204 കോടി, ടിക്കറ്റ് വിറ്റയാള്‍ക്ക് 10 ലക്ഷം, കോളടിച്ച് സിറിയന്‍ പൗരന്‍; വൈറല്‍ടിക്കറ്റ് അടിച്ചത് 204 കോടി, ടിക്കറ്റ് വിറ്റയാള്‍ക്ക് 10 ലക്ഷം, കോളടിച്ച് സിറിയന്‍ പൗരന്‍; വൈറല്‍

നടൻ അല്ലു അർജുനെ വിളിച്ച്


ഉടൻ കളക്ടർ നടൻ അല്ലു അർജുനെ വിളിച്ച് അഭ്യർത്ഥിക്കുകയായിരുന്നു. കളക്ടറുടെ അഭ്യർത്ഥന നടൻ അംഗീകരിച്ചതോടെ കാര്യങ്ങൾക്ക് തീരുമാനമായി. അങ്ങനെ 4 വർഷത്തെ ഹോസ്റ്റൽ ഫീ അടക്കമുള്ള ചെലവുകൾ നടൻ വഹിക്കുമെന്ന് കൃഷ്ണ തേജ വിദ്യാർത്ഥിനിയെ അറിയിച്ചു. കളക്ടർ തന്നെ പോയി കുട്ടിയെ കോളേജിൽ ചേർക്കുകയും ചെയ്തു.

യുവാവിന്റെ കൈയ്യില്‍ ചുറ്റിവരിഞ്ഞ് അനാക്കോണ്ട, പലതവണ കടിച്ചു; സംഭവിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍യുവാവിന്റെ കൈയ്യില്‍ ചുറ്റിവരിഞ്ഞ് അനാക്കോണ്ട, പലതവണ കടിച്ചു; സംഭവിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍

കുട്ടനാടിന്റെ തിരിച്ചുവരവിനായി


പ്രളയത്തിന് ശേഷം കുട്ടനാടിന്റെ തിരിച്ചുവരവിനായി അന്ന് സബ് കളക്ടർ ആയിരുന്ന വി ആർ കൃഷ്ണ തേജ തന്നെയായിരുന്നു 'ഐ ആം ഫോർ ആലപ്പി' എന്ന പദ്ധിക്ക് തുടക്കമിട്ടത്. സ്കൂളുകളുടെ നവീകരണം, മെഡിക്കൽ ക്യാമ്പുകൾ, വീടുകളുടെ നിർമ്മാണം അങ്ങനെ പല കാര്യങ്ങൾ പദ്ധതിയിൽ നേരത്തേ നടപ്പാക്കിയിരുന്നു. അന്ന് വിവിധ ഇടങ്ങളിൽ നിന്നും പദ്ധതിക്കായി സഹായമെത്തി.

അന്ന് അല്ലു അർജുൻ ഏറ്റെടുത്തിരുന്നു


കുട്ടനാട്ടിലെ അങ്കണവാടികൾ അന്ന് അല്ലു അർജുൻ ഏറ്റെടുത്തിരുന്നു. 10 അങ്കടവാടികളായിരുന്നു കളക്ടറുടെ ഇടപെടലിനെ തുടർന്ന് താരം ഏറ്റെടുത്തത്. നിലവിൽ വി ഫോർ ആലപ്പി എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാനമായും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളുടെ പഠന ചെലവ് ഏറ്റെടുക്കുകയാണ് ലക്ഷ്യം.

English summary
Actor Allu Arjun took over the study expenses Student From Alappuzha after Krishna Teja' call
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X