കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനില്‍ നെടുമങ്ങാട്; അര്‍നോള്‍ഡിനെ ആര്യനാട് ശിവശങ്കരനാക്കിയ തുടക്കം, അയ്യപ്പനും കോശിയിലെ സിഐ സതീശന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ക്രിസ്തുമസ് നാളില്‍ മലയാളി മനസ്സുകള്‍ക്ക് കനത്ത ആഘാതം സൃഷ്ടിച്ചുകൊണ്ടാണ് ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാടിന്‍റെ മരണ വാര്‍ത്തയെത്തുന്നത്. തൊടുപുഴയിലെ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍ പെടുകയായിരുന്നു. ആറ് മണിയോടെയായിരുന്നു അപകടം. ജോജു ജോര്‍ജ് നായകനാവുന്ന പീസ് എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടായിരുന്നു അനില്‍ നെടുമങ്ങാട് തൊടുപുഴയില്‍ എത്തിയത്. ചിത്രീകരണത്തിന്‍റെ ഇടവേളയില്‍ തൊട്ടടുത്ത ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍ പെടുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നു.

അനില്‍ നെടുമങ്ങാട്

അനില്‍ നെടുമങ്ങാട്

1972 മെയ് 30 ന് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് അനില്‍ ജനിക്കുന്നത്. അദ്ധ്യാപകനായിരുന്ന പീതാംബരൻ നായരും ഇലക്ട്രിസിറ്റി ബോഡ് ഉദ്യോഗസ്ഥയായിരുന്ന ഓമനക്കുട്ടിയമ്മയുമാണ് മാതാപിതാക്കള്‍. നെടുമങ്ങാട്ടെ പ്രാഥമിക വിദ്യഭ്യാസത്തിന് ശേഷം എംജി കോളേജില്‍ നിന്നും ബിരുദം കരസ്ഥമാക്കിയ അനില്‍ തൃശ്ശൂർ സ്ക്കൂൾ ഓഫ് ഡ്രാമയിൽ നിന്നും അഭിനയത്തിൽ ഡിപ്ലോമ നേടി.

തുടക്കം

തുടക്കം

സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും പഠനം കഴിഞ്ഞിറങ്ങിയ അനിലിന്‍റെ തുടക്ക കാലത്തെ പ്രധാന മേഖല നാടകമായിരുന്നു. കേരളത്തിലുടനീളം നിരവധി പ്രൊഫഷണല്‍ നാടകങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. നാടകത്തിന്‍റെ തിരക്കിനിടയിലാണ് ടെലിവിഷന്‍ ചാനലുകളിലേക്ക് ചുവട് മാറ്റുന്നത്. നാടക രംഗത്തെ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഏഷ്യാനെറ്റില്‍ ചെറിയൊരു സ്കിറ്റ് അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം

സ്റ്റാര്‍ വാര്‍

സ്റ്റാര്‍ വാര്‍

അവിടുന്നുള്ള പരിചയം കൊണ്ടാണ് പിന്നീട് കൈരളിയിലേക്ക് എത്തുന്നതെന്ന് ഒരു അഭിമുഖത്തില്‍ അനില്‍ നെടുമങ്ങാട് തന്നെ പറയുന്നുണ്ട്. കൈരളി ചാനലില്‍ അദ്ദേഹം അവതരിപ്പിച്ച സ്റ്റാര്‍ വാര്‍ എന്ന പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ പരിപാടിയുടെ ആശയം, മിക്‌സിങ്, പരിപാടിക്ക് ചേര്‍ന്ന വീഡിയോകള്‍ കണ്ടെത്തല്‍, അവതരണം, സ്‌ക്രിപ്റ്റ് എല്ലാം അനില്‍ നെടുമങ്ങാട് ആയിരുന്നു നിര്‍വ്വഹിച്ചത്.

Recommended Video

cmsvideo
Breaking; നടൻ അനിൽ നെടുമങ്ങാട് അന്തരിച്ചു
ആര്യനാട് ശിവശങ്കരന്‍

ആര്യനാട് ശിവശങ്കരന്‍

ഹോളിവുഡ് നടന്‍ അര്‍നോള്‍ഡ് ഷ്വാസ്നഗറിനെ 'ആര്യനാട് ശിവശങ്കരന്‍' എന്ന് വിളിച്ച അനിലിന്‍റെ സ്റ്റാര്‍ വാറിലെ ഒരു എപ്പിസോഡ് ഇന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ പരിപാടിയുടെ ഇടയില്‍ തന്നെയാണ് വേണു നാഗവള്ളി സംവിധാനം ചെയ്ത് 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന ഒരു സീരിയല്‍ അഭിനയിക്കാന്‍ അനിലിന് ക്ഷണം ലഭിച്ചു. പിന്നീട് വ്യക്തിപരമായ ചില കാരണങ്ങളാല്‍ സ്റ്റാറ്‍ വാറില്‍ നിന്നും ഇടവേളയെടുത്തു.

നാടക വേദികളും

നാടക വേദികളും

തുടര്‍ന്ന് സമാനമായ മറ്റൊരു പ്രോഗ്രാമുമായി (ജുറാസിക് പാര്‍ക്ക്) വീണ്ടും രംഗത്ത് എത്തി. പിന്നീട് ടെലിസ്കോപ്പ് എന്ന പേരില്‍ ജയ്ഹിന്ദിലും ഒരു പരിപാടി അവതരിപ്പിച്ചു. ടിവി പരിപാടികളില്‍ സജീവമായിരുന്നെങ്കിലും നാടകത്തിന്‍റെ തട്ടകം വിടാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ടിപി പ്രോഗ്രാമുകളും നാടക വേദികളും അനില്‍ ഒരു പോലെ കൊണ്ടുപോയ കാലമായിരുന്നു അത്.

അനില്‍ സിനിമയിലേക്ക്

അനില്‍ സിനിമയിലേക്ക്

മമ്മൂട്ടി നായകനായ തസ്കര വീരന്‍ എന്ന ചിത്രത്തിലൂടെയാണ് അനില്‍ സിനിമാ രംഗത്തേക്ക് ചുവട് വെക്കുന്നത്. രണ്ടര മിനിറ്റ് മാത്രം ഉള്ള സീനായിരുന്നെങ്കിലും സിനിമയിലെ തുടക്കം മമ്മൂട്ടിക്ക് ഒപ്പം തന്നെ ലഭിച്ചതിനാല്‍ ഏറെ അഭിമാനമുണ്ടെന്ന് ഒരു അഭിമുഖത്തില്‍ അനില്‍ നെടുമങ്ങാട് വ്യക്തമാക്കിയിരുന്നു. തസ്കരവീരന് ശേഷം എട്ട് വര്‍ഷത്തോളം അനിലെ സിനിമകളൊന്നും തേടിയെത്തിയില്ല.

ഞാന്‍ സ്റ്റീവ് ലോപസ്

ഞാന്‍ സ്റ്റീവ് ലോപസ്


രാജീവ് രവിയാണ് അനിലിനെ വീണ്ടും സിനിമയിലേക്ക് കൈ പിടിച്ച് കൂട്ടിക്കൊണ്ടുവരുന്നത്. ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലെ ഫ്രെഡി കൊച്ചച്ചന്‍ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് അയാള്‍ ഞാനല്ല, കിസ്മത്ത്, പാവാട എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മനു കാക്കനാട് സംവിധാനം ചെയത മണ്‍ട്രോതുരുത്ത് എന്ന ചിത്രത്തില്‍ ലഭിച്ച വേഷം ചെറുതായിരുന്നെങ്കിലും അഭിനയ മികവ് കൊണ്ട് അനില്‍ അത് എന്നും ഓര്‍മ്മിക്കപ്പെടുന്നതാക്കി.

വിനായകനും ദുല്‍ഖറിനുമൊപ്പം

വിനായകനും ദുല്‍ഖറിനുമൊപ്പം

വീണ്ടും രാജീവ് രവി തന്നെയാണ് അനിലിന് ഒരു ബ്രേക്ക് നല്‍കുന്നുത്. വിനായകനും ദുല്‍ഖര്‍ സല്‍മാനും നായക കഥാപാത്രങ്ങളെ അവതിരിപ്പിച്ച കമ്മട്ടിപ്പാടത്തില്‍ അനിലിന് മുഴുനീള കഥാപാത്രത്തെ ലഭിച്ചു. പ്രതിനായാകന്‍ ആയ സുരേന്ദ്രന്‍ ആശാന്‍ എന്ന ആ കാഥാപത്രം അനിലിന്‍റെ സിനിമാ ജീവിതത്തില്‍ തന്നെ വഴിത്തിരിവായി. മുന്ന് ഗെറ്റപ്പില്‍ എത്തിയ കമ്മട്ടിപ്പാടത്തിലെ കഥാപാത്രം അനിലിന്‍റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായി.

അയ്യപ്പനും കോശിയും

അയ്യപ്പനും കോശിയും

പിന്നീട്, ആമി, സ്വാതന്ത്രം അര്‍ധ രാത്രിയില്‍, പരോള്‍, ആഭാസം, ജനാധിപന്‍, നീര്‍മാതളം പൂത്തകാലം, പൊറിഞ്ചു മറിയം ജോസ്, തെളിവ് തുടങ്ങിയ പത്തിലേറെ സിനിമകളില്‍ അഭിനയിച്ചു. സച്ചിയുടെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അയ്യപ്പനും കോശിയിലെ സിഐ സതീശന്‍ നായര്‍ എന്ന കഥാപാത്രം അനിലിന്‍റെ അഭിനയ ജീവിതത്തിലെ മറ്റൊരു ഏടായി കുറിക്കപ്പെട്ടു. പ്രിഥിരാജിനും ബിജു മേനോനും ഒപ്പം മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച അനിലെ തേടി പ്രേക്ഷക-നിരൂപണ പ്രശംസകളും ഒഴുകിയെത്തിയിരുന്നു.

English summary
Anil Nedumangad; Starting with TV shows,Ayyappanum Koshiyum and Kammattipadam are notable films
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X