നിങ്ങളുടെ ഭാര്യമാരൊക്കെ എവിടെയാ പോകുന്നത്? എന്താ ചെയ്യുന്നത്? ബാബുരാജിന്റെ കിടിലൻ പ്രതികരണം...

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തൾക്കെതിരെയും ആരോപണങ്ങൾക്കെതിരെയും നടൻ ബാബുരാജിന്റെ മറുപടി. ഫേസ്ബുക്ക് ലൈവിലൂടെയാണ് ബാബുരാജ് ആരോപണങ്ങൾക്ക് മറുപടി പറഞ്ഞത്.

ആധാറിൽ 'കുടുങ്ങിയത്' ഒരു ലക്ഷത്തിലധികം 'അജ്ഞാത അദ്ധ്യാപകർ', മഷിയിട്ട് നോക്കിയാലും കാണില്ല...

പ്രമുഖരായ മൂന്ന് വാർത്താ അവതാരകർ ലോക്സഭ സീറ്റിന് വേണ്ടി ശ്രമിക്കുന്നു? സൂചന നൽകി കെ സുരേന്ദ്രൻ...

തനിക്കെതിരെ പോസ്റ്റുകൾ പടച്ചുവിടുന്നവരോട് പരിഹാസ രൂപത്തിലായിരുന്നു ബാബുരാജിന്റെ മറുപടി. ഫേസ്ബുക്കിൽ തന്നെക്കുറിച്ചുള്ള ഒരു പോസ്റ്റ് കറങ്ങി നടക്കുന്നുണ്ടെന്നും, അതിനാലാണ് ഇപ്പോൾ ഫേസ്ബുക്ക് ലൈവിൽ വരാനുണ്ടായ കാരണമെന്നും പറഞ്ഞാണ് അദ്ദേഹത്തിന്റെ ലൈവ് വീഡിയോ ആരംഭിക്കുന്നത്.

ഇങ്ങനെ...

ഇങ്ങനെ...

നടൻ ബാബുരാജിന്റെ ഫേസ്ബുക്ക് ലൈവിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:- '' നമസ്ക്കാരം, ഞാൻ ഈ ലൈവിൽ വരാനുള്ള കാരണം എന്നെക്കുറിച്ചുള്ള ഒരു പോസ്റ്റ് ഫേസ്ബുക്കിൽ ഇങ്ങനെ കറങ്ങിനടക്കുന്നുണ്ട്. ബാബുരാജ് സംശയത്തിന്റെ നിഴലിൽ എന്നൊക്കെ പറഞ്ഞിട്ട്.

ദയവ് ചെയ്ത്...

ദയവ് ചെയ്ത്...

എനിക്ക് ഇതിന് പിന്നിലുള്ള ബുദ്ധി ജീവികളോട് പറയാനുള്ളത്, ദയവ് ചെയ്ത് എന്നെ ഈ സംസ്ഥാന കമ്മിറ്റിൽ നിന്ന് ഒഴിവാക്ക്. എത്രനാളായി നിങ്ങൾ ഇവിടെ നടക്കുന്ന കാര്യങ്ങളിൽ മാത്രം എന്നെ ഒതുക്കി നിർത്തുന്നു.

കേന്ദ്രകമ്മിറ്റിയിൽ...

കേന്ദ്രകമ്മിറ്റിയിൽ...

ഞാൻ ഈ കേരളത്തിന് പുറത്തൊക്കെ യാത്ര ചെയ്യുന്ന ആളല്ലേ, അതുകൊണ്ട് കുറച്ച് കൂടി മാറ്റിയിട്ട് എന്നെ കേന്ദ്രകമ്മിറ്റിയിൽ കൂടി ഉൾപ്പെടുത്ത്. കേരളത്തിന് പുറത്ത് നടക്കുന്ന പല സംഭവങ്ങളിലും കരിനിഴൽ എന്നൊക്കെ പറഞ്ഞിട്ട്. അപ്പോൾ എനിക്കും കൂടി കേൾക്കാൻ ഒരു സുഖമുണ്ടാകും. ഇത് കേട്ട് കേട്ട് മടുത്തു.

മറ്റൊരു കാര്യം...

മറ്റൊരു കാര്യം...

അതുപോലെ തന്നെ മറ്റൊരു കാര്യം, ഇതിന് പിന്നിലിരുന്ന് നിങ്ങൾ ഈ പ്രയത്നം ചെയ്യുമ്പോൾ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. നിങ്ങളുടെ ഭാര്യമാരൊക്കെ എവിടെയാ പോകുന്നത്? എന്താ പോകുന്നത്? എന്നൊക്കെ നോക്ക്. ഇത് ഒരു ഉപദേശമായി മാത്രം കണ്ടാൽ മതി''- ഇങ്ങനെ പറഞ്ഞാണ് ബാബുരാജിന്റെ ഫേസ്ബുക്ക് ലൈവ് അവസാനിക്കുന്നത്.

വാർത്തകൾ...

വാർത്തകൾ...

മാസങ്ങൾക്ക് മുൻപ് ബാബുരാജിനെ വെട്ടിപരിക്കേൽപ്പിച്ച സണ്ണിയുടെ മകനെ പുതുവത്സര ദിനത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമുയർന്നത്. ഈ സംഭവത്തെ ബാബുരാജുമായി കൂട്ടിക്കുഴച്ചാണ് പലരും സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ബാബുരാജ് തന്നെ പ്രതികരണവുമായി രംഗത്തെത്തിയത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
actor baburaj's facebook live about social media allegations.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്