• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൈമണ്‍ ബ്രിട്ടോയെ കുത്തിയത് കേട്ടെന്ന് ഫഹദ്, ലക്ച്ചററെ ചുംബിച്ചു, ഞെട്ടിച്ച കഥയുമായി ബാബുരാജ്

മലയാള സിനിമയില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പറെന്ന ഒറ്റ സിനിമയിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയ നടനാണ് ബാബുരാജ്. എന്നാല്‍ ആ വഴിയിലേക്കുള്ള സഞ്ചാരം എളുപ്പമല്ലെന്ന് ബാബുരാജ് പറയുന്നു. തന്നെ കുറിച്ച് പല കഥകളും മലയാള സിനിമയില്‍ പ്രചരിച്ചിരുന്നുവെന്ന് താരം പറയുന്നു. അത്തരത്തില്‍ ഫഹദ് ഫാസില്‍ ചോദിച്ച കാര്യങ്ങള്‍ തന്നെ ഞെട്ടിച്ചെന്ന് പറയുകയാണ് ബാബുരാജ്.

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

PIC1

ഒരു കാലത്ത് മലയാളത്തിലെ മുന്‍നിര നായികയായിരുന്ന വാണി വിശ്വനാഥാണ് ബാബുരാജിന്റെ ഭാര്യ. തന്നെ അവള്‍ക്ക് നന്നായി അറിയാമെന്നാണ് ബാബുരാജ് വാണിയെ കുറിച്ച് പറഞ്ഞത്. 1998ലാണ് താന്‍ വാണിയെ പരിചയപ്പെടുന്നത്. നാല് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ വിവാഹിതരാവുകയായിരുന്നുവെന്നും ബാബുരാജ് പറഞ്ഞു. ഇതിന് ശേഷമാണ് തന്നെ കുറിച്ചുള്ള കഥകള്‍ ധാരാളമുണ്ടെന്ന് ബാബുരാജ് പറയുന്നത്.

PIC2

കോളേജ് കാലത്ത് മാത്രമാണ് ഞാന്‍ കുരുത്തക്കേട് കാണിച്ചിട്ടുള്ളത്. പക്ഷേ കഥകള്‍ക്ക് ഇപ്പോഴും കുറവൊന്നുമില്ല. വാണിക്ക് എന്നെ നന്നായി അറിയാവുന്നത് കൊണ്ട് പ്രശ്‌നമില്ല. ജോജി സിനിമയുടെ സെറ്റില്‍ വന്ന ഫഹദ് എന്നോട് ചേട്ടന്‍ സൈമണ്‍ ബ്രിട്ടോയെ കുത്തിയ കഥയൊക്കെ കേട്ടിട്ടുണ്ടെന്ന് പറഞ്ഞു. ശരിക്കും പറഞ്ഞാല്‍ കേട്ട ഞാന്‍ പോലും ഞെട്ടിപ്പോയി ആ കഥ കേട്ടിട്ട്.

PIC3

എടാ മോനെ അതൊക്കെ വെറും കെട്ടുകഥയാണ്. അന്ന് ഞാന്‍ മഹാരാജാസില്‍ പഠിക്കുന്നു പോലുമില്ലെന്നാണ് ഞാന്‍ ഫഹദിന് മറുപടി നല്‍കിയതെന്ന് ബാബുരാജ് വ്യക്തമാക്കി. ഇത് മാത്രമല്ല വേറെയും കഥകള്‍ എന്നെ കുറിച്ച് പ്രചരിക്കുന്നുണ്ട്. സുന്ദരിയായ ഒരു കോളേജ് ലക്ചററെ ഞാന്‍ ചുംബിച്ചു എന്നൊരു കഥയുമുണ്ടെന്ന് ബാബുരാജ് പറയുന്നു.

PIC4

ലക്ച്ചററെ ഞാന്‍ ചുംബിച്ചത് ഷാജി കൈലാസിന്റെ സിനിമയില്‍ ഞാന്‍ അവതരിപ്പിച്ച ഒരു സീനാണ്. അതാണ് കഥയായി പ്രചരിക്കുന്നത്. വാണി ഇതെല്ലാം രസമായി എടുക്കുകയും ആസ്വദിക്കുകയും ചെയ്യുന്നയാളാണ്. വാണിയും മക്കളും ചെന്നൈയിലാണ് ഉള്ളത്. വീട്ടില്‍ എത്തിയാല്‍ താന്‍ ഫോണ്‍ മാറ്റിവെച്ച് പിള്ളേരുടെ സ്‌കൂളില്‍ പോവുകയും പച്ചക്കറി വാങ്ങിക്കാനും മറ്റും പോകുന്ന അച്ഛനും ഭര്‍ത്താവുമായി മാറുമെന്നും ബാബുരാജ് പറഞ്ഞു.

PIC5

വീട്ടിലെത്തിയാലും അധിക കാലം തങ്ങില്ല. ഏഴെട്ട് ദിവസം കഴിഞ്ഞാല്‍ താന്‍ മുങ്ങും. തനിക്ക് നിശബ്ദമായ സ്ഥലങ്ങളാണ് ഇഷ്ടം. ആലുവയിലെ വീട്ടില്‍ താനും അസിസ്റ്റന്റും മാത്രമാണ് ഉള്ളതെന്നും ബാബുരാജ് പറഞ്ഞു. ഇത്തവണ 15 ദിവസം ഞാനിവിടെ കാണുമെന്നൊക്കെ പറഞ്ഞാണ് ചെന്നൈയിലേക്ക് ചെല്ലുക. ആറേഴ് ദിവസം കഴിയുമ്പോല്‍ തന്നെ വാണി പറയും ബാബുവേട്ടാ പോകാനുള്ള സമയമായിട്ടുണ്ടെന്ന്, ഇതോടെയാണ് പലപ്പോഴും മുങ്ങാറുള്ളതെന്നും ബാബുരാജ് പറഞ്ഞു.

PIC6

കോളേജ് കാലത്തെ കഥകള്‍ ധാരാളമായി നാട്ടില്‍ പ്രചരിക്കുന്നുണ്ട്. അതുകൊണ്ട് എന്ത് തന്നെ കുറിച്ച് പറഞ്ഞാലും ആളുകള്‍ വിശ്വസിക്കും. നല്ലത് മാത്രമേ നമ്മളെ കുറിച്ച് കേള്‍ക്കാവൂ എന്ന് ആഗ്രഹിക്കുമ്പോള്‍ വിഷമിക്കേണ്ടി വരും. അതുകൊണ്ട് തനിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. തന്നെ കുറിച്ച് ആരെന്ത് പറഞ്ഞാലും പ്രശ്‌നമില്ല. നമ്മള്‍ ഇതേ പരുവത്തില്‍ ഇവിടൊക്കെ തന്നെ കാണുമെന്നും ബാബുരാജ് പറഞ്ഞു.

PIC7

മൂന്ന് മാസത്തോളം തനിക്ക് ജയിലില്‍ കഴിയേണ്ടി വന്നുവെന്ന് ബാബുരാജ് പറയുന്നു. കോളേജിലെ രാഷ്ട്രീയമാണ് തന്റെ ജീവിതം മാറ്റി മറിച്ചത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നപ്പോള്‍ പലതവണ ജയിലില്‍ പോയിട്ടുണ്ട്. എന്നാല്‍ കൊലക്കുറ്റം ചുമത്തപ്പെട്ട കേസില്‍ താന്‍ കൊല്ലപ്പെട്ടയാളെ താന്‍ കണ്ടിട്ട് പോലുമില്ല. ഒരു തിയേറ്റര്‍ ജീവനക്കാരനാണ് മരിച്ചത്. 85 ദിവസത്തിന് ശേഷം തന്നെ കേസില്‍ വെറുതെ വിട്ടെന്നും ബാബുരാജ് പറഞ്ഞു.

ഫിറ്റ് ഇൻ ഫിറ്റ്നസ്; അനന്യയുടെ ഗ്ലാമറസ് ചിത്രങ്ങൾ കാണാം

cmsvideo
  Actor baburaj shares the working experience with fahadh fasil in joji movie

  English summary
  actor baburaj reveals made up stories spreading in his name and fahadh faasil asking him a question
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X