• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്നെ ചതിച്ചു, ക്രൈംബ്രാഞ്ചിന് കേസ് കൊടുത്തിട്ടുണ്ട്, മകൾ പാപ്പുവിനെ വേണം'; ബാല

  • By Desk
Google Oneindia Malayalam News

കൊച്ചി: മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷിനെതിരെ തുറന്നടിച്ച് നടൻ ബാല. തന്നെ ഇത്രയും വർഷം അവർ ചതിക്കുകയായിരുന്നുവെന്നും മകളെ വിട്ടുകിട്ടാൻ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ബാല പറഞ്ഞു. മലയാളം ഫിൽമി ബീറ്റിനോടായിരുന്നു ബാലയുടെ പ്രതികരണം.

മകൾ പാപ്പു കൂടി വരുമെന്നാണ്


'എന്റെ ജീവിതമേ ഒരു കോമഡിയാണ്.നിങ്ങളുടെ എല്ലാവരുടേയും സ്നേഹം കൊണ്ടാണ് എനിക്ക് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചത്. എന്റെ പുതിയ പടം കാണാൻ വേണ്ടി മകൾ പാപ്പു കൂടി വരുമെന്നാണ് ഞാൻ ആഗ്രഹിച്ചത്. എന്നാൽ എല്ലായപ്പോഴും പോലെ തന്നെ നടന്നില്ല. പ്രേക്ഷകർ മനസിലാക്കണം എന്റെ ഉള്ളിൽ ധാരാളം സങ്കടങ്ങൾ ഉണ്ട്.അതെല്ലാം മാറ്റി വെച്ച് കൊണ്ടാണ് ഞാൻ ഇങ്ങനെ ചിരിക്കുന്നത്.

നിങ്ങൾ വിശ്വസിക്കരുത്

കാമറയുടെ മുന്നിൽ വന്ന് നിന്ന് അയ്യയ്യോ ഞാൻ പാവമാണ് എന്ന് പറയുന്ന ഫ്രോഡുകളെ നിങ്ങൾ വിശ്വസിക്കരുത്. അത് പ്രേക്ഷകർ ചെയ്യുന്ന തെറ്റാണ്. എന്റെ മകൾ ഇന്ന് എന്റെ കൂടെയുണ്ടാകുമെന്ന് ഞാൻ വിശ്വസിച്ചു. മനപ്പൂർവ്വം എന്നെ പറ്റിച്ചതാണ്. എന്റെ ഭാര്യ എലിസബത്തും ആഗ്രഹിച്ചിരുന്നു മകൾ വരുമെന്ന്.

ദില്‍ഷയ്ക്ക് പണികിട്ടി, തട്ടിപ്പ്?; വിശ്വസിക്കരുതെന്ന് ബ്ലെസ്ലി, ഒടുവില്‍ സംഭവിച്ചതില്‍ വിശദീകരണംദില്‍ഷയ്ക്ക് പണികിട്ടി, തട്ടിപ്പ്?; വിശ്വസിക്കരുതെന്ന് ബ്ലെസ്ലി, ഒടുവില്‍ സംഭവിച്ചതില്‍ വിശദീകരണം

ഗോപി മഞ്ചൂരിയനാ..


ആരാണ് പറ്റിച്ചതെന്ന ചോദ്യത്തിന് ആരെന്ന് മനസിലായില്ലേ പിന്നെ എന്തിനാണ് ചോദിക്കുന്നതെന്നായിരുന്നു മറുപടി. ആരൊക്കെയാണ് ഫ്രോഡെന്ന് മനസിലായില്ലേ? ഗോപി മഞ്ചൂരിയനാ..പരിഹസിച്ച് ബാല പറഞ്ഞു. പുതിയ സിനിമ പ്രതികാരമായിട്ടാണോ കണക്കാക്കുന്നത് എന്ന ചോദ്യത്തിന് ഒരിക്കലും അല്ല , ന്യായം എന്നായിരുന്നു ബാലയുടെ മറുപടി.

'അങ്ങനെ സംഭവിച്ചാൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുടുങ്ങും,രാമൻപിള്ളയും പ്രതിയാക്കപ്പെടും'; അഡ്വ ടിബി മിനി'അങ്ങനെ സംഭവിച്ചാൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുടുങ്ങും,രാമൻപിള്ളയും പ്രതിയാക്കപ്പെടും'; അഡ്വ ടിബി മിനി

 കമ്മിറ്റ്മെന്റ് ദൈവത്തോടാണ്.


എന്റെ കമ്മിറ്റ്മെന്റ് ദൈവത്തോടാണ്. ഒരിക്കലും മനുഷ്യരുമായിട്ടല്ല. ഇന്ന് ഞാൻ ആയിരം കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ആശ്രമം കെട്ടികൊടുത്ത് ഓട്ടിസം ബാധിച്ച കുട്ടികളെ നോക്കുന്നുണ്ട്. ട്രൈബൽ കുട്ടികൾക്ക് , സ്പോർട്സ് കുട്ടികൾക്ക് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട്. നിരവധി ഓപ്പറേഷനുകൾ ഞാൻ നടത്തി കൊടുത്തിട്ടുണ്ട്. മെഡിക്കൽ ട്രെസ്റ്റിൽ പോയി ചോദിച്ചാൽ അറിയാം ഞാൻ എത്ര ഓപറേഷൻ ചെയ്തുവെന്ന്.

 എനിക്കും മകളെ കാണണമെന്ന്


ഞാനും മനുഷ്യനാണ്. എനിക്കും മകളെ കാണണമെന്ന് ആഗ്രഹമുണ്ട്. ഇത്രയും വർഷം എന്നെ പറ്റിച്ചു. ഫ്രോഡുകളാണവർ. നൂറ് പേരുടെ പിന്തുണ ആവശ്യമില്ല. ഒരാൾ എങ്കിലും എന്റെ അവസ്ഥ തിരിച്ചറിഞ്ഞാൽ അവർക്ക് എന്റെ വേദന മനസിലാകും. എന്റെ മകൾ നന്നായി ജീവിക്കണം. അത്രയേ ഉള്ളൂ ഒരു അച്ഛനെന്ന നിലയിൽ എന്റെ ആഗ്രഹം.

അത് അവളുടെ മനസിന്റെ വലിപ്പമാണ്


ഞാനും എലിസബത്തും കൂടെയാണ് മകൾ ഇവിടെ ഉണ്ടാകണമെന്ന് ആഗ്രഹിച്ചത്. അത് അവളുടെ മനസിന്റെ വലിപ്പമാണ്. എന്നെ ചതിച്ചതാണ്. എന്റെ മകൾ അവിടെയാണ് ജീവിക്കുന്നത്. അതുകൊണ്ടാണ് ഞാൻ വായ അടച്ചത്. എല്ലാത്തിനും ഒരുപരിധിയുണ്ട്. മകളോട് അച്ഛനെ കുറിച്ച് ചോദിക്കുമ്പോൾ അവൾ എന്ത് മറുപടി പറയും?. എറണാകുളത്ത് ഏറ്റവും വലിയ തെറ്റ് സംഭവിക്കുകയാണ്. പോലീസിന് പരാതി കൊടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഇറങ്ങും പിടിക്കുമവരെ. അവരുടെ സ്വഭാവം ചതിക്കുന്നതാണ്. ചതിക്കുന്നവരെ അടക്കം രക്ഷിക്കുന്നതാണ് എന്റെ സ്വഭാവം', ബാല പറഞ്ഞു.

2010 ൽ ആയിരുന്നു വിവാഹിതരായത്


ഗായിക അമൃത സുരേഷും ബാലയും 2010 ൽ ആയിരുന്നു വിവാഹിതരായത്. അവന്തികയെന്ന പേരിൽ ഒരു മകൾ ഇരുവർക്കുമുണ്ട്. 2019 ലാണ് ഇരുവരും നിയമപരമായി വേർ പിരിഞ്ഞത്. പിന്നീട് ബാല എലിസബത്ത് എന്ന തൃശ്ശൂർ സ്വദേശിയെ വിവാഹം ചെയ്തു. സംവിധായകനായ ഗോപി സുന്ദറുമായി ലിവിംഗ് റിലേഷനിൽ കഴിയുകയാണ് അമൃത സുരേഷ്.

English summary
Actor Bala Slams Amritha Suresh , Says Want His Daughter Pappu Back , Otherwise take Legal Action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X