• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'എല്ലാറ്റിനെയും ശരിയാക്കുന്നവനും പരാജിതനുമായ മുഖ്യമന്ത്രി', പിണറായി വിജയനെതിരെ നടൻ ദേവൻ

തൃശൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ ദേവൻ. തൃശൂരിൽ നിന്ന് സ്വന്തം പാർട്ടി ചിഹ്നത്തിൽ മത്സരിക്കാനാണ് ദേവന്റെ തീരുമാനം. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുളള ദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുകയാണ്.

കേരളം കണ്ട എറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയൻ ആണ് എന്ന് ദേവൻ പറഞ്ഞതായുളള പ്രചാരണം സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. അതിന് മറുപടിയുമായാണ് ദേവൻ രംഗത്ത് വന്നിരിക്കുന്നത്.

നിങ്ങളിൽ പലരും ജനിച്ചിട്ടു കൂടി ഉണ്ടാവില്ല

നിങ്ങളിൽ പലരും ജനിച്ചിട്ടു കൂടി ഉണ്ടാവില്ല

ദേവന്റെ പ്രതികരണത്തിന്റെ പൂർണരൂപം: പ്രിയപ്പെട്ട കമ്മ്യൂണിസ്റ്റ്‌ ഓൺലൈൻ മാധ്യമ പിള്ളേരെ, ഞാൻ നടൻ ദേവൻ.. എനിക്ക് നടൻ എന്നതിലുപരി രാഷ്ട്രീയക്കാരൻ എന്ന ഒരു പരിവേഷം കുടി ഉണ്ട്... സിനിമ നടനാകുന്നതിനു മുൻപേ രാഷ്ട്രീയക്കാരനായ ഒരു എളിയവനാണ് ഞാൻ.. ഒരുപക്ഷെ നിങ്ങളിൽ പലരും ജനിച്ചിട്ടുകൂടി ഉണ്ടാവില്ല അന്ന്..

പത്തുനൂറ് ഫോൺ കാൾ വന്നു

പത്തുനൂറ് ഫോൺ കാൾ വന്നു

എന്റെ ഒരു ഫോട്ടോ വെച്ച് ഒരു പോസ്റ്റ്‌ പ്രചരിപ്പിക്കുന്നുണ്ട്... " കേരളം കണ്ട എറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയൻ... നടൻ ദേവൻ"... ഇതാണ് അദ്ഭുതകരമായ പോസ്റ്റ്‌.. പത്തുനൂറ് ഫോൺ കാൾ വന്നു... പോസ്റ്റ്‌ ഇട്ടവരെ തെറിപറഞ്ഞും കളിയാക്കിയുമാണ് എല്ലാരും സംസാരിച്ചത്.. കാരണം അവർക്കു എന്നെ അറിയാം... അറിയാത്തതു നിങ്ങൾ കുട്ടി സഖാക്കൾക്കല്ലേ?

പരാജിതനായ മുഖ്യമന്ത്രി

പരാജിതനായ മുഖ്യമന്ത്രി

സത്യം പറയട്ടെ... നിങ്ങളുടെ പ്രിയപ്പെട്ട സഖാവ് ശ്രീ പിണറായി വിജയൻ, കേരളം കണ്ട എല്ലാംകൊണ്ടും എല്ലാറ്റിനെയും ശരിയാക്കുന്നവനും പരാജിതനുമായ മുഖ്യമന്ത്രിയാണെന്ന് 2017ൽ തന്നെ തെളിയിച്ച സഖാവാണെന്നു വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനാണ് ഈയുള്ളവൻ.. കണ്ടറിഞ്ഞും കേട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞും മാധ്യമ വർത്തകളിലൂടെയും കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടായ എന്റെ അഭിപ്രായമാണത് .

അദ്ദേഹം നല്ലവനാണോ കെട്ടവനാണോ?

അദ്ദേഹം നല്ലവനാണോ കെട്ടവനാണോ?

അതിൽ മാറ്റം ഉണ്ടായിട്ടില്ല ഇതുവരെ എന്ന് നിങ്ങളെ വിനയപൂർവം അറിയിക്കാനാണ് ഈ പോസ്റ്റ്‌... അദ്ദേഹം നല്ലവനാണോ കെട്ടവനാണോ?? ജനങ്ങളുടെ മനസ്സിലുള്ള ചോദ്യമാണിത്... എന്തായാലും എന്റെയും നവ കേരള പീപ്പിൾ പാർട്ടിയുടെയും ഔദ്യോഗിക പ്രചരണം ഏറ്റെടുത്തതിനു കുട്ടി സഖാക്കളോട് നന്ദി രേഖപെടുത്തുന്നു... നിങ്ങൾ ഇട്ട ഈ പോസ്റ്റ്‌ എനിക്കും എന്റെ പ്രസ്ഥാനത്തിനും കൂടുതൽ പരസ്യം കിട്ടാൻ സഹായിക്കുന്നുണ്ട്.

ഫേക്ക് പോസ്റ്റുകൾ കരുതി വെച്ചോളൂ

ഫേക്ക് പോസ്റ്റുകൾ കരുതി വെച്ചോളൂ

തുടരുക കുട്ടി സഖാകളെ.... വരാൻ പോകുന്ന 2021 നിയമസഭ തിരഞ്ഞെടുപ്പിൽ ഞാൻ ഉള്ള നവകേരള പീപ്പിൾസ് പാർട്ടിയെ നിങ്ങൾക്കു നേരിടേണ്ടിവരും.. കുറെ ഫേക്ക് പോസ്റ്റുകൾ കരുതി വെച്ചോളൂ... നന്ദിയോടെയും വിജയാശംസകളോടെയും ദേവൻ ശ്രീനിവാസൻ...'' എന്നാണ് പോസ്റ്റ്.

തൃശൂരിൽ മത്സരിക്കാനിറങ്ങുന്നു

തൃശൂരിൽ മത്സരിക്കാനിറങ്ങുന്നു

വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ദേവന്‍ വ്യക്തമാക്കിയത്. 2004ല്‍ ആണ് ദേവന്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം കൊടുത്തത്. കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരിലായിരുന്നു പാര്‍ട്ടി. ഇപ്പോഴത് നവകേരള പീപ്പിള്‍സ് പാര്‍ട്ടിയാണ്. ഈ പാർട്ടിയുടെ പേരിലാണ് തൃശൂരിൽ മത്സരിക്കാനിറങ്ങുക.

മൂന്ന് മുന്നണികളുമായും ബന്ധമുണ്ടാകില്ല

മൂന്ന് മുന്നണികളുമായും ബന്ധമുണ്ടാകില്ല

തൃശൂരിലെ പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ അഭ്യര്‍ത്ഥിക്കുമെന്ന് ദേവന്‍ വ്യക്തമാക്കി. സംസ്ഥാനത്തെ മൂന്ന് മുന്നണികളുമായും ബന്ധമുണ്ടാകില്ലെന്നും ദേവന്‍ പറയുന്നു. സിനിമാ രംഗത്ത് നിന്ന് ആരെയും തന്റെ രാഷ്ട്രീയ പാര്‍ട്ടിയോട് സഹകരിപ്പിക്കില്ല. അഴിമതി ഇല്ലാത്ത നേതാക്കളുടെ രാഷ്ട്രീയ പാര്‍ട്ടി എന്നതാണ് തന്റെ ലക്ഷ്യമെന്നും ദേവന്‍ പറയുന്നു. കോളേജില്‍ പഠിക്കുന്ന കാലത്ത് ദേവൻ കെഎസ്യുവില്‍ പ്രവര്‍ത്തിച്ചിരുന്നു.

മോദിയുടെ കടുത്ത ആരാധകൻ

മോദിയുടെ കടുത്ത ആരാധകൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനാണ് താനെന്ന് ദേവൻ നേരത്തെ തുറന്ന് പറഞ്ഞിരുന്നു. തനിക്ക് രാഷ്ട്രീയത്തില്‍ മോഡല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇന്ത്യ കണ്ട ഏറ്റവും നല്ല ഒരേയൊരു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അദ്ദേഹം രാഷ്ട്രത്തിന് വേണ്ടി പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ആണെങ്കിലും അല്ലെങ്കിലും രാജ്യത്തിന് വേണ്ടത് ചെയ്യും എന്നാണ് മോദി പറഞ്ഞത് എന്നും ദേവന്‍ പുകഴ്ത്തിയിരുന്നു.

cmsvideo
  Gold Smuggling Case: All Yon Need To Know About CM Vijayan's Ex-aide & Key Suspect M Shivashankar
  മോദി രാജ്യത്തിന് കിട്ടിയ ഭാഗ്യം

  മോദി രാജ്യത്തിന് കിട്ടിയ ഭാഗ്യം

  മോദിയുടെ പാര്‍ട്ടിയില്‍ താന്‍ ചേരില്ലെന്നും എന്നാല്‍ അദ്ദേഹം തന്റെ മനസ്സിലുണ്ടെന്നും പറയുന്നു. മോദി രാജ്യത്തിന് കിട്ടിയ ഭാഗ്യം ആണെന്ന് ദേവന്‍ പറഞ്ഞു. അത്തരമൊരാള്‍ ഇനി ജനിച്ച് വരുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ദേവന്‍ പറഞ്ഞു. കൊവിഡും ചൈന-പാകിസ്താൻ ഭീഷണിയുമെല്ലാം പോകുമെന്നും 2024ല്‍ 5 ട്രില്യണ്‍ ഡോളേഴ്‌സ് ഉളള സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നും ദേവന്‍ അഭിപ്രായപ്പെടുകയുണ്ടായി.

  English summary
  Actor Devan denies calling Pinarayi Vijayan the best Chief Minister Kerala has ever seen
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X