കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് റാഫി, സംവിധായകന്‍ വ്യാസന്‍ എടവനക്കാടിനെയും ചോദ്യം ചെയ്യുന്നു

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ തീരുമാനിച്ച സംഭവത്തില്‍ ദിലീപിനെതിരെ കുരുക്ക് മുറുക്കി അന്വേഷണ സംഘം. സംവിധായകന്‍ റാഫിയെ ദിലീപിന്റെ ശബ്ദം തിരിച്ചറിയാനാണ് വിളിച്ചുവരുത്തിയത്. ഇതില്‍ പോലീസ് വിചാരിച്ച പോലെ കാര്യങ്ങള്‍ ലഭിച്ചുവെന്നാണ് വിവരം.

ദിലീപിന്റെ വീട്ടില്‍ ഗൂഢാലോചന സമയത്തുണ്ടായിരുന്നു, കുറ്റസമ്മതം നടത്തിയ പ്രതി പൊട്ടിക്കരഞ്ഞു?ദിലീപിന്റെ വീട്ടില്‍ ഗൂഢാലോചന സമയത്തുണ്ടായിരുന്നു, കുറ്റസമ്മതം നടത്തിയ പ്രതി പൊട്ടിക്കരഞ്ഞു?

ദിലീപിന്റെ സുഹൃത്തായ സംവിധായകന്‍ വ്യാസന്‍ എടവനക്കാടിനെയും പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സിനിമാ മേഖലയില്‍ നിന്നുള്ളവരെ വിശദമായി അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിന് കോടതി സമയം നീട്ടി നല്‍കിരിക്കുകയാണ്.

1

ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് സംവിധായകന്‍ റാഫിയെ അന്വേഷണ സംഘം വിളിച്ചുവരുത്തിയത്. ദിലീപിന്റെ ശബ്ദം തിരിച്ചറിയാന്‍ കൂടിയാണ് റാഫിയെ വിളിച്ചുവരുത്തിയത്. ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദസാമ്പിളില്‍ നിന്നാണ് ദിലീപിന്റെ ശബ്ദം റാഫി തിരിച്ചറിഞ്ഞത്. മറ്റ് പ്രതികളുടെ ശബ്ദം തിരിച്ചറിയാന്‍ ഇവരുടെ അടുത്ത സുഹൃത്തുക്കളെ ഇന്ന് വിളിച്ച് വരുത്തു. എസ്പിയുടെ ക്യാബിനില്‍ വെച്ച് എല്ലാ ശബ്ദരേഖയും പ്രതികളെ കേള്‍പ്പിച്ചിരുന്നു. ഇവരുടെ ശബ്ദം തന്നെയാണോ ഇതിലുള്ളതെന്ന് ചോദിച്ചിരുന്നു. ഇതിന് ശേഷമാണ് ഇവരുടെ ശബ്ദം തിരിച്ചറിയാന്‍ റാഫി അടക്കമുള്ളവരെ വിളിച്ച് വരുത്തിയത്.

2

അതേസമയം നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിന് സമയം നീട്ടി നല്‍കി. പത്ത് ദിവസമാണ് കൂടുതലായി അനുവദിച്ചത്. അഞ്ച് സാക്ഷികളില്‍ മൂന്ന് പേരെ വിസ്തരിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിനിടെ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ വ്യാസന്‍ എടവനക്കാടിനെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം വിളിപ്പിച്ചു. ഇയാളെ ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. ശബ്ദരേഖാ പരിശോധനയുമായി ബന്ധപ്പെട്ടാണ് വ്യാസനെ വിളിച്ച് വരുത്തിയത്. അതേസമയം ബാലചന്ദ്രകുമാറിനെ വിളിച്ചുവരുത്താത്തത് സാക്ഷിയുടെ സുരക്ഷണം ഉദ്ദേശിച്ചാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ പ്രതികള്‍ക്ക് മുന്നില്‍ ബാലചന്ദ്രകുമാറിനെ ഇരുത്തുന്നത് ശരിയാകില്ലെന്നും അന്വേഷണ സംഘം പറഞ്ഞു.

3

ഹൈക്കോടതി വിധിക്ക് ശേഷം ബാലചന്ദ്രകുമാറിനെ വിളിപ്പിക്കുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. ഇന്നാണ് ബാലചന്ദ്രകുമാറിനെ വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഉദ്ദേശിച്ചിരുന്നത്. പ്രതികളുടെ ഒരുവര്‍ഷത്തെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ചെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇതില്‍ നിന്ന് ഏറ്റവും തവണ വിളിച്ചവരെ വിളിച്ച് വരുത്തും. ആരൊക്കെയെന്ന കാര്യത്തില്‍ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദിലീപ് നായകനാവാനിരുന്ന പിന്‍വാങ്ങുകയാണെന്ന് ബാലചന്ദ്രകുമാര്‍ തന്നെയാണ് അറിയിച്ചതെന്ന് റാഫി പറഞ്ഞിരുന്നു. ചിത്രത്തിന്റെ തിരക്കഥയിലെ തിരുത്തലുകള്‍ക്ക് റാഫിയാണ് സഹായിച്ചിരുന്നത്. നേരത്തെ ചിത്രത്തില്‍ നിന്ന് പിന്മാറിയത് താനാണെന്നും, അതിന്റെ പ്രതികാരം ബാലചന്ദ്രകുമാറിന് ഉണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു. ഇതാണ് പൊളിഞ്ഞത്.

4

ഒരു പോക്കറ്റടിക്കാരന്റെ ജീവിതത്തെ ആസ്പദമാക്കി ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന സിനിമയില്‍ നിന്ന് പിന്മാറുന്നതായി ബാലചന്ദ്രകുമാര്‍ തന്നെ ഫോണില്‍ വിളിച്ച് പറയുകയായിരുന്നുവെന്ന് മൊഴിയെടുപ്പിന് ശേഷം റാഫി പറഞ്ഞിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി കൈമാറിയ ദൃശ്യങ്ങള്‍ വ്യവസായിയായ വിഐപിയുടെ സാന്നിധ്യത്തില്‍ ദിലീപിന്റെ വീട്ടിലെത്തിയത് ആലപ്പുഴയില്‍ നിന്നാണെന്ന സൂചന ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ടായിരുന്നു. ഇത് സാധൂകരിക്കുന്ന വിവരങ്ങളും പ്രതികളുടെ ചോദ്യം ചെയ്യലില്‍ ലഭിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് സൂചിപ്പിക്കുന്നത്.

5

ദിലീപിന്റെ പുതിയ ചിത്രം കേശു ഈ വിടിന്റെ നാഥന്‍ എന്ന സിനിമയുടെ അക്കൗണ്ടന്റിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിട്ടുണ്ട്. ദിലീപിന്റെ തന്നെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലെ മാനേജറെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിന് പിന്നാലെയാണിത്. ഗ്രാന്‍ഡ് പ്രൊഡക്ഷനില്‍ നേരത്തെ അന്വേഷണ സംഘം റെയ്ഡും നടത്തിയിരുന്നു. നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു. പ്രതികള്‍ ചോദ്യം ചെയ്യലില്‍ ആസൂത്രിതമായി കളവ് പറയുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങളാണ് പ്രതികള്‍ മൊഴിയായി നല്‍കുന്നത്. ഗൂഢാലചോന തുറന്ന് പറഞ്ഞ കുറ്റാരോപിതനെ മറ്റ് പ്രതികള്‍ സമ്മര്‍ദത്തിലാക്കിയെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.

6

അതേസമയം കേസില്‍ ഒരാളെ മാപ്പുസാക്ഷിയാക്കി മാറ്റി മറ്റ് പ്രതികളെ കുരുക്കാനാണ് സാധ്യത. ചോദ്യം ചെയ്യലില്‍ ഒരാള്‍ ഗൂഢാലോചന നടന്നതായി സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലുമാണ്. അന്വേഷണ സംഘം ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് തവണ ഇയാള്‍ ചോദ്യം ചെയ്യലില്‍ പൊട്ടിക്കരയുകയും ചെയ്തു. സൂരജ് പണം ചെലവഴിച്ചത് അടക്കമുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം കൂടി ഉള്‍പ്പെടുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ തനിക്ക് ഒന്നും അറിയില്ലെന്നും, എല്ലാം കള്ളക്കേസാണെന്നും ആവര്‍ത്തിക്കുകയാണ് ദിലീപ് ചെയ്തത്. ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന തരത്തിലുള്ള വിവരങ്ങളാണ് ലഭിച്ചതെന്ന് ക്രൈംബ്രാഞ്ച് സൂചന നല്‍കുന്നു.

7

മദ്യപിച്ചിരുന്നതിനാല്‍ സംഭാഷണങ്ങള്‍ ഓര്‍മയില്ലെന്നാണ് ദിലീപ് ചോദ്യം ചെയ്യലില്‍ പറഞ്ഞത്. തന്നെ ജയിലില്‍ അടച്ചതിലുള്ള മനപ്രയാസം കൊണ്ടാണ് ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടാവുക. അനുഭവിക്കുന്നുണ്ടെങ്കില്‍ പറഞ്ഞത് ശാപവാക്കായിട്ടാണ്. സംഭവിച്ചതെല്ലാം ദുര്‍വിധിയായിട്ടാണ് കാണുന്നത്. കഴിഞ്ഞുപോയ കാര്യങ്ങളില്‍ ആരോടും ദേഷ്യമില്ല. സംഭവം നടന്ന് ഒന്നരമാസം കഴിഞ്ഞാണ് തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്നും ദിലീപ് പറഞ്ഞു. കൂറുമാറിയവരുടെ സമീപകാലത്തെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചപ്പോള്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൂറുമാറിയ സാക്ഷികളില്‍ ചിലര്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടുണ്ടെന്നാണ് സൂചന.

Recommended Video

cmsvideo
ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് സംവിധായകന്‍ റാഫി, കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്
8

അതേസമയം ശബ്ദരേഖ ദിലീപ് നിഷേധിച്ചില്ലെന്നും സൂചനയുണ്ട്. കോടതിയിലും ഇത് തന്റെ ശബ്ദരേഖയല്ലെന്ന് ദിലീപ് പറഞ്ഞിരുന്നില്ല. ഇത് ശാപവാക്കുകളായിരുന്നുവെന്നാണ് പ്രതിഭാഗം കോടതിയെ അറിയിച്ചത്. സംഭാഷണത്തില്‍ കൊലപാതക രീതിയും ക്വട്ടേഷന്‍ തുകയും വരെ സുരാജ് പറയുന്നുണ്ട്. സാധാരണ ശാപവാക്കുകളല്ല ഇതെന്നാണ് അന്വേഷണ സംഘം പറയുന്നത്. കൊല്ലണമെന്ന ഉദ്ദേശം തന്നെയായിരുന്നു ഇതിലുള്ളത്. അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്റെ കൈവെട്ടണമെന്നും, മറ്റൊരു ഉദ്യോഗസ്ഥനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്തണമെന്നുമായിരുന്നു ദിലീപിന്റെയും സുരാജിന്റെയും പരാമര്‍ശം.

ദിലീപിന്റെ മാനേജറെ വിളിച്ച് വരുത്തി, ചോദ്യം ചെയ്യും, സംവിധായകന്‍ റാഫിയും ക്രൈംബ്രാഞ്ച് ഓഫീസില്‍ദിലീപിന്റെ മാനേജറെ വിളിച്ച് വരുത്തി, ചോദ്യം ചെയ്യും, സംവിധായകന്‍ റാഫിയും ക്രൈംബ്രാഞ്ച് ഓഫീസില്‍

English summary
actor dileep case: director rafi identifies dileep's voice in director balachandrakumar's voice clip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X