നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിച്ച് സുപ്രീം കോടതി
ദില്ലി: നടിയ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് കൂടി അനുവദിച്ച് സുപ്രീം കോടതി. വിചാരണ കോടതിയുടെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി അംഗീകാരം നല്‍കിയത്. ഇതടക്കം മൂന്നാം തവണയാണ് കേസിന്റെ വിചാരണ നീട്ടിനല്‍കിയത്. കേസ് നടപടികള്‍ തീര്‍ക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് കേസ് പരിഗണിക്കുന്ന സ്പെഷ്യല്‍ ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീം കോടതിയില്‍ കത്ത് നല്‍കിയിരുന്നു. വിചാരണ നടപടികള്‍ 2021 ആഗസ്റ്റോടെ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
കൊവിഡിനെ തുടര്‍ന്ന് വിചാരണ നടപടികള്‍ തടസപ്പെട്ടെ സാഹചര്യത്തിലാണ് സമയം നീട്ടി ചോദിച്ചത്. അപ്രതീക്ഷിച്ച അടച്ചുപൂട്ടല്‍, അഭിഭാഷകര്‍ ആവശ്യപ്പെട്ട അവധി എന്നിവ സമയം നഷ്ടപ്പെടുത്തിയെന്നും ജഡ്ജി വ്യക്തമാക്കിയിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട് 179 സാക്ഷികളെയാണ് വിസ്തരിച്ചത്. 124 വസ്തുക്കളും പ്രോസിക്യൂഷന്‍ ഹാജരാക്കിയ 199 രേഖകളും പരിശോധിച്ചിട്ടുണ്ട്.
ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

2019 നവംബറിലാണ് കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം എന്ന് സുപ്രിം കോടതി വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കിയത്. ആറ്മാസത്തെ കാലാവധിയാണ് അന്ന് അനുവദിച്ചത്. തുടര്‍ന്ന് കോവിഡ് മൂലം കോടതി പ്രവര്‍ത്തിക്കാത്ത സാഹചര്യങ്ങള്‍ വന്നതിനാല്‍ ജൂലൈയില്‍ ആറ്മാസം കൂടി നീട്ടി നല്‍കണമെന്ന് സുപ്രിം കോടതിയെ അറിയിച്ചു. ഇത് കോടതി അനുവദിച്ച് നല്‍കി.
അതേസമയം, നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം തുടരവേ പ്രതിയായ ദിലീപിന് നിര്‍ണായകമായി ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ മൊഴി നല്‍കിയിരുന്നു. 34ാം സാക്ഷിയാണ് കാവ്യാമാധവന്‍. നടിയെ തട്ടിക്കൊണ്ട് പോകാന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റം ആരോപിക്കപ്പെടുന്ന ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന വാദത്തിന് ബലമേകാനായിരുന്നു കാവ്യാ മാധവനെ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
2017ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവത്തിന് പിന്നില്‍ ദിലീപ് നടത്തിയ ഗൂഢാലോചന ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. നടിയോട് ദിലീപിന് ശത്രുത ഉണ്ടായിരുന്നുവെന്നും അതിന്റെ ഭാഗമായി പള്‍സര്‍ സുനി അടക്കമുളള പ്രതികള്‍ക്ക് കൊട്ടേഷന്‍ നല്‍കി ദിലീപ് ചെയ്യിപ്പിച്ചതാണെന്നാണ് ആരോപണം.












Click it and Unblock the Notifications