കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവിലുപേക്ഷിച്ചവരുടെ കഥ കേട്ടു... ദിലീപ് പൊതുവേദിയില്‍ വിങ്ങിക്കരഞ്ഞു...!!!

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: തെരുവിലുപേക്ഷിക്കപ്പെട്ടവരുടെ കഥ സിസ്റ്റര്‍ റോസ്‌ലിന്‍ പറയുമ്പോള്‍ അത് കേട്ടുകൊണ്ടിരിക്കാനുള്ള മനസ് നടന്‍ ദിലീപിനുണ്ടായിരുന്നില്ല... സ്ത്രീകളും ചെറിയ കുരുന്നുകളും അനുഭവിക്കേണ്ടിവന്ന ദുരിതം കേട്ട് ദിലീപ് പൊതുവേദിയില്‍ വിങ്ങിക്കരഞ്ഞു. കല്ലറയില്‍ സ്ത്രീകളുടെ പുനരധിവാസ കേന്ദ്രമായ 'സ്‌നേഹതീരം' പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിലാണ് ദിലീപ് സങ്കടം സഹിക്കാനാകാതെ പൊട്ടികരഞ്ഞത്.

മിതൃമ്മല സ്‌നേഹതീരം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയതായിരുന്നു ദിലീപ്. വേദിയില്‍ തെരുവിലാക്കപ്പെട്ട സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളും അവര്‍ക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളും ഗര്‍ഭം ധരിക്കേണ്ടിവരുന്ന സാഹചര്യവുമെല്ലാം സ്‌നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസ്‌ലിന്‍ വിവരിച്ചു. കുഞ്ഞു കുരുന്നുകള്‍വരെ കൊടിയ പീഡനം അനുഭിച്ചിട്ടുണ്ടെന്ന് റോസ്‌ലിന്‍ പറഞ്ഞതോടെ ദിലീപ് വിങ്ങിപ്പൊട്ടുകയായിരുന്നു.

Dileep Actor

തെരുവില്‍നിന്നെത്തിയ സ്ത്രീകള്‍ക്കൊപ്പം ഒന്‍പത് മാസം പ്രായമുള്ള കുരുന്ന് വരെയുണ്ട്. മാനസികവിഭ്രാന്തിയുള്ളവര്‍ മാത്രമല്ല സമൂഹത്തിന്റെ ഇടപെടല്‍കൊണ്ട് ജീവിതം ഇല്ലാതായവരുമുണ്ടെന്നും റോസ്‌ലിന്‍ പറഞ്ഞു. ഇനിയൊരു സ്ത്രീക്കും തെരുവില്‍ അലയാന്‍ ഇടവരുത്തരുത്. അതിന് താനടക്കമുള്ള കലാകാകരന്‍മാരുടെ പിന്തുണയുണ്ടാകുമെന്നും ദിലീപ് പറഞ്ഞു.

സ്‌നേഹതീരത്തിലെ അന്തേവാസികളുടെ കൂടെ അല്‍പ്പസമയമെങ്കിലും ചിലവഴിക്കാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന പ്രസംഗവേളയിലും സ്ത്രീകള്‍ അനുഭവിക്കേണ്ടിവന്ന ദുരന്തങ്ങളെക്കുറിച്ച് സംസാരിച്ചപ്പോഴും ദിലീപിന്റെ വാക്കുകള്‍ ഇടറി. ചലച്ചിത്ര താരം കൊച്ചു പ്രേമന്‍, എംല്‍എമാരായ കെബി ഗണേഷ് കുമാര്‍, ഡികെ മുരളി, ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറല്‍ ഡോ മാണി പുതയിടവുമടക്കമുള്ള വേദിയിലായിരുന്നു ദിലീപ് സങ്കടം സഹിക്കാനാവാതെ കരഞ്ഞത്.

English summary
Actor Dileep cried in front of Public in Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X